Trending

രവി പിള്ള എക്സലൻസ് സ്കോളർഷിപ്പ്: അപേക്ഷ 30-നകം


പഠനമികവുള്ള കേരളീയരായ വിദ്യാർഥികൾക്കായുള്ള രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പ് പദ്ധതിയുടെ വെബ് പോർട്ടൽ rpscholarship.norkaroots.kerala.gov.in നിലവിൽ വന്നു. 



ആദ്യ ബാച്ചിലേക്ക് 30-നകം അപേക്ഷിക്കണം. ഹയർ സെക്കൻഡറി, ബിരുദം, ബിരുദാനന്തര ബിരുദം തലങ്ങളിലായി 1500 വിദ്യാർത്ഥികൾക്ക് ₹50,000 മുതൽ ₹1.25 ലക്ഷം വരെ സ്കോളർഷിപ്പ് ലഭിക്കും. 
രവി പിള്ള ഫൗണ്ടേഷൻ, സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.


💰 സ്കോളർഷിപ്പ് തുക

  • ഹയർ സെക്കൻഡറി തലത്തിൽ: ₹50,000/-

    • സ്റ്റേറ്റ് സിലബസ്സിൽ 950 പേർക്കും

    • സി.ബി.എസ്.ഇ.യിൽ 100 പേർക്കും

    • ഐ.സി.എസ്.ഇ.യിൽ 50 പേർക്കും ഉൾപ്പെടെ ആകെ 1,100 വിദ്യാർത്ഥികൾക്ക് ലഭിക്കും.

  • ഡിഗ്രി തലത്തിൽ: ₹1,00,000/-

  • പോസ്റ്റ് ഗ്രാഡ്വേറ്റ് തലത്തിൽ: ₹1,25,000/-

മൊത്തം 3 വിഭാഗങ്ങളിലായി 1500 പേർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.


🪪 സംവരണം

  • ഓരോ വിഭാഗത്തിലും 20% സ്കോളർഷിപ്പുകൾ വിദേശ രാജ്യങ്ങളിലുള്ള പ്രവാസി കേരളീയരുടെ മക്കൾക്കായി നീക്കിവച്ചിട്ടുണ്ട്.

  • 5% സ്കോളർഷിപ്പുകൾ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി നീക്കിവച്ചിട്ടുണ്ട്.


🎓 യോഗ്യതാ മാനദണ്ഡങ്ങൾ

  • ഹയർ സെക്കൻഡറി വിഭാഗത്തിൽ: നിലവിൽ പ്ലസ് വൺ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

  • ബിരുദ തലത്തിൽ: ഒന്നാം വർഷ, രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനാകും.

  • പി.ജി. സ്കോളർഷിപ്പിലേക്ക്: രണ്ടാം വർഷ വിദ്യാർത്ഥികൾക്കാണ് (റഗുലർ) അവസരം.

  • കുടുംബ വാർഷിക വരുമാനം: 2.5 ലക്ഷം രൂപയിൽ താഴെയായിരിക്കണം.


🌐 അപേക്ഷിക്കേണ്ട രീതി

  • വെബ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം: rpscholarship.norkaroots.kerala.gov.in

  • പദ്ധതിയിലെ ആദ്യ ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30.

 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...