ബെംഗളൂരു ജവാഹർലാൽ നെഹ്രു സെൻറർ ഫോർ അഡ്വാൻസ്ഡ് സയൻറിഫിക് റിസർച്ച് (ജെ.എൻ.സി.എ.എസ്.ആർ.), ഗ്രാജ്വേറ്റ് റിസർച്ച് ഇന്റേൺഷിപ്പ് പ്രോഗ്രാമിന് (ഗ്രിപ്) അപേക്ഷിക്കാം.
ആർക്കൊക്കെ അപേക്ഷിക്കാം
ബി.ഇ./ബി.ടെക്., സയൻസ് മാസ്റ്റേഴ്സ്, ഇൻറഗ്രേറ്റഡ് എം.എസ്‌സി., ബി.എസ്.-എം.എസ്., എം.ബി.ബി.എസ്. തുടങ്ങിയ പ്രോഗ്രാമുകളുടെ അന്തിമവർഷത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ജെ.എൻ.സി.എസ്.ആർ.എൽ. പ്രോജക്ട് അവസരമൊരുക്കുന്ന പദ്ധതിയാണ് ഗ്രിപ്.
കാലാവധി
ബിരുദത്തിന്റെയും പ്രോജക്ടിന്റെയും ആവശ്യകതയ്ക്കനുസരിച്ച് ഇന്റേൺഷിപ്പ് കാലയളവ് ഒരു സെമസ്റ്റർ/ആറുമാസം മുതൽ ഒരു വർഷം വരെ നീണ്ടുനിൽക്കാം.
പ്രോജക്ടുകളുടെ പട്ടിക www.jncasr.ac.in -ൽ (അക്കാദമിക്സ് > ഷോർട്ട് ടേം ഫെലോഷിപ്പ് പ്രോഗ്രാം ലിങ്കിൽ) ലഭ്യമാണ്.
താത്‌പര്യമുള്ള മൂന്നെണ്ണം തിരഞ്ഞെടുക്കാം.
ഒരു പ്രോജക്ടിന് ഒരാളെ തിരഞ്ഞെടുക്കും.
പ്രോജക്ടിന് അനുയോജ്യമായ അക്കാദമിക് മികവ് രണ്ട് റഫറൻസ് കത്തുകൾ (മാതൃക സൈറ്റിലുണ്ട്) എന്നിവ പരിഗണിച്ചായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
- പ്രോജക്ട്, ഓൺലൈൻ/ഓഫ് ലൈൻ രീതിയിൽ ചെയ്യാം.
- തീയതികൾ കോ-ഓർഡിനേറ്ററുമൊത്ത് ആലോചിച്ച് തീരുമാനിക്കാം.
- ഇന്റേൺഷിപ്പ് ഫീസ് 5000 രൂപ തിരഞ്ഞെടുക്കപ്പെടുന്നവരിൽനിന്ന് ഈടാക്കും.
- പ്രോജക്ട് ഫലങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതുസംബന്ധിച്ച്, നിശ്ചിത അണ്ടർടേക്കിങ് നൽകണം.
അപേക്ഷ
അപേക്ഷ www.jncasr.ac.in വഴി സെപ്‌റ്റംബർ 20 വരെ നൽകാം.
തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക ഒക്ടോബർ അഞ്ചിന് പ്രഖ്യാപിക്കും.
Most Useful Links