സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി 20ന് വൈകിട്ട് 5 വരെ നീട്ടി.
പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്‌ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള മാർഗ്ഗനിർദേശങ്ങളും www.det.kerala.gov.in എന്ന വകുപ്പ് വെബ്‌സൈറ്റിലും www.itiadmissions.kerala.gov.in എന്ന അഡ്‌മിഷൻ പോർട്ടലിലും ലഭ്യമാകും.
പട്ടികജാതി-വർഗ വിഭാഗങ്ങൾ, തൊഴിലാളി ക്ഷേമനിധി അംഗങ്ങൾ എന്നിവർക്കായി പ്രത്യേക ബാച്ചുകൾ /സീറ്റുകൾ തെരഞ്ഞെടുത്ത ഐടിഐകളിൽ നിലവിലുണ്ട്.
ഓരോ ഐടിഐയിലേയും ആകെ സീറ്റിന്റെ 50 ശതമാനം പരിശീലനാർഥികൾക്ക് രക്ഷകർത്താവിന്റെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം സ്റ്റൈപ്പൻഡ് നൽകും.
