Trending

തൊഴില്‍മേഖലയില്‍ നാളെയുടെ രാജാക്കന്മാര്‍ - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്


ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കാനുള്ള ശാസ്ത്ര സാങ്കേതിക വിദ്യയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി. യന്ത്രങ്ങളുടെ ബുദ്ധി സാക്ഷാത്കാരത്തിനുള്ള കംപ്യൂട്ടര്‍ ശാസ്ത്ര ശാഖകൂടിയാണിത്. 
യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ്, ചാറ്റ്‌ബോട്ട്‌സ്, റോബോട്ടിക് വാക്വം ക്ലീനേഴ്‌സ്, സെല്‍ഫ് ഡ്രൈവിങ് വെഹിക്കിള്‍സ് മുതലായവ നിര്‍മിതബുദ്ധിയുടെ പരിണതഫലങ്ങളാണ്.

നിര്‍മിതബുദ്ധിക്ക് മെഷീന്‍ ലേണിങ്
മെഷീന്‍ ലേണിങ് അഥവാ യന്ത്രപഠനവുമായും റോബോട്ടിക്‌സുമായും ബന്ധമുണ്ട്. 

നിര്‍മിതബുദ്ധി(Artificial Intelligence)യുടെ ഒരു ശാഖയാണ് യന്ത്രപഠനം. ഇതില്‍ വിവരം, കര്‍ത്തവ്യം, പഠനം വിലയിരുത്തല്‍ മുതലായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. മെഷീന്‍ ലേണിങ്ങിന് ഡേറ്റാ സയന്‍സുമായും ബന്ധമുണ്ട്. 

ഡേറ്റ ലഭ്യമല്ലെങ്കില്‍ യന്ത്രപഠനം സുഗമമാവില്ല. ഇന്റര്‍നെറ്റിലെ ഡേറ്റാ ശേഖരണം മെഷീന്‍ ലേണിങ്ങിന്റെകൂടെ നേട്ടങ്ങളാണ്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ശാസ്ത്ര സാങ്കേതിക മേഖലയിലെ പല ജോലികളും ഭാവിയില്‍ പരിഷ്‌കരിക്കാനിടയുണ്ട്. ഇതുവഴി വൈദഗ്ധ്യമുള്ള ജോലിക്കാരുടെ ആവശ്യം വര്‍ധിക്കും. 
മാനവശേഷി മികച്ചരീതിയില്‍ പ്രയോജനപ്പെടുത്താനുതകുംവിധം നിര്‍മിതബുദ്ധിയുടെ ഉപയോഗത്തിലും മാറ്റംവരും. ആഗോളതൊഴില്‍ ഉത്പാദനക്ഷമത കൈവരിക്കുന്നതില്‍ നിര്‍മിതബുദ്ധിസാങ്കേതികവിദ്യ സഹായകമാവുമെന്നാണ് വിദഗ്ധാഭിപ്രായം.

പാഠ്യപദ്ധതികള്‍

ഡിഗ്രി, പി.ജി. തലങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.) മെഷീന്‍ ലേണിങ് കോഴ്‌സുകളുണ്ട്. 

ബി.ടെക് തലത്തില്‍ അപൂര്‍വമായെങ്കിലും 'എ.ഐ.' പഠിക്കാം. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ 'എ.ഐ.' ഉപവിഷയമായും കാണാറുണ്ട്. 

എം.ടെക്., എം.എസ്സി., പി.ജി. ഡിപ്ലോമ തലങ്ങളിലാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷ്യന്‍ ലേണിങ് സ്‌പെഷ്യലൈസ് ചെയ്ത് പഠിക്കാനുള്ള അവസരങ്ങള്‍ കൂടുതലായിട്ടുള്ളത്. 

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ അക്കാദമിക് മികവോടെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കാണ് ബി.ടെക്, ബിരുദതലത്തില്‍ പ്രവേശനത്തിന് അര്‍ഹത.

കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ഐ.ടി. ബ്രാഞ്ചില്‍ ബി.ഇ./ബി.ടെക് ബിരുദമെടുക്കുന്നവര്‍ക്ക് എം.ടെക്./പി.ജി. തലത്തില്‍ എ.ഐ. മെഷീന്‍ ലേണിങ് സ്‌പെഷ്യലൈസ് ചെയ്ത് പഠിക്കാന്‍ അവസരങ്ങളുണ്ട്. 

ഐ.ഐ.ടി.കള്‍, എന്‍.ഐ.ടി.കള്‍, പ്രമുഖ വാഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റുകളൊക്കെ 'എ.ഐ.' ബിരുദ/ബിരുദാനന്തര കോഴ്‌സുകള്‍ നടത്തുന്നുണ്ട്.

വഴിതെളിക്കും ഇന്‍ഫര്‍മേഷന്‍ സെന്റര്‍

ഉപരിപഠന തൊഴില്‍പരമായ മാര്‍ഗനിര്‍ദേശങ്ങളും വിവരങ്ങളും കൂടുതലറിയാന്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മോഷന്‍ ബ്യൂറോകളില്‍ ബന്ധപ്പെടാം. 
  • കേരള സര്‍വകലാശാല
  • ഫോണ്‍ 0471-2304577
  • എം.ജി. സര്‍വകലാശാല
  • 04812731025
  • കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല
  • 04842464498) 
  • ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല
  • കേരള കാര്‍ഷിക സര്‍വകലാശാല 
  • 0487 2371579
  • കാലിക്കറ്റ് സര്‍വകലാശാല
  • 04942405540
  • കണ്ണൂര്‍ സര്‍വകലാശാല
  • 04902348066
കേരളത്തിലും പഠനം
കേരളത്തില്‍ ബി.ടെക്. കോഴ്‌സില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് ബ്രാഞ്ചില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷ്യന്‍ ലേണിങ്/എ.ഐ./ഡേറ്റാ സയന്‍സ് വിഷയങ്ങള്‍ പഠിക്കാന്‍ അവസരമുണ്ട്. 
സെല്‍ഫ് ഫിനാന്‍സിങ് സീറ്റുകളിലാണ് അവസരങ്ങളേറെയും.

സംസ്ഥാന എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ റാങ്കടിസ്ഥാനത്തിലാണ് പ്രവേശനം. 
പരീക്ഷകള്‍ നടത്തി ബിരുദങ്ങള്‍ നല്‍കുന്നത് കേരള ടെക്‌നോളജിക്കല്‍ യൂണിവേഴ്സിറ്റിയാണ്.

സ്ഥാപനങ്ങള്‍:  
ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജിനീയറിങ്, പാപ്പനംകോട്, തിരുവനന്തപുരം, 
  • ബി.ടെക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് (60 സീറ്റുകള്‍).
ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, കാലടി, എറണാകുളം. 
  • ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) (60 സീറ്റുകള്‍)
ഇലാഹിയ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി മൂവാറ്റുപുഴ 
  • ബി.ടെക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് (സീറ്റുകള്‍ 60). 
ശ്രീ ബുദ്ധ കോളേജ് ഓഫ് എന്‍ജിനീയറിങ്, പാറ്റൂര്‍- പടനിലം, ആലപ്പുഴ. 
  • ബിടെക് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിങ് (60സീറ്റുകള്‍)
വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി, വാഴക്കുളം, മൂവാറ്റുപുഴ 
  • ബി.ടെക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് (60 സീറ്റുകള്‍). 
വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് ചെമ്പേരി, കണ്ണൂര്‍. 
  • ബി.ടെക്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് (60 സീറ്റുകള്‍).
ഐ.ഐ.ടി./എന്‍.ഐ.ടി.: 
പാലക്കാട് ഐ.ഐ.ടി.യിലും കാലിക്കറ്റ് എന്‍.ഐ.ടി.യിലും ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് പഠിച്ച് കഴിഞ്ഞ് എം.ടെക്. തലത്തില്‍ എ.ഐ./മെഷീന്‍ ലേണിങ് ഡേറ്റാ സയന്‍സ് സ്‌പെഷ്യലൈസ് ചെയ്ത് പഠിക്കാം. 
  • എന്‍.ഐ.ടി.യില്‍ ബി.ടെക്. പ്രവേശനം ജെ.ഇ.ഇ. മെയിന്‍ റാങ്കടിസ്ഥാനത്തിലും ഐ.ഐ.ടി.യില്‍ ജെ.ഇ.ഇ. അഡ്വാന്‍സ്ഡ് റാങ്കടിസ്ഥാനത്തിലുമാണ്. 
  • ഗേറ്റ് സ്‌കോറുള്ളവര്‍ക്ക് എം.ടെക്കിന് കൂടുതല്‍ അവസരം. 
  • കൂടുതല്‍ വിവരങ്ങള്‍ www.nitc.ac.in, www.iitpkd.ac.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും.
പഠനം സര്‍വകലാശാലകളില്‍

ഡിജിറ്റല്‍ യൂണിവേഴ്സിറ്റി: 
തിരുവനന്തപുരത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയില്‍ എം.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ കണക്ടഡ് സിസ്റ്റംസ് ആന്‍ഡ് ഇന്റലിജന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി എന്‍ജിനീയറിങ്, എം.ടെക്. കോഴ്സുണ്ട്. 
  • ഇലക്ട്രോണിക്‌സില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹാര്‍ഡ്വേര്‍, സിഗ്‌നല്‍ പ്രോസസിങ് ആന്‍ഡ് ഓട്ടോമേഷന്‍, എ.ഐ. റോബോട്ടിക്‌സ്, കംപ്യൂട്ടേഷണല്‍, ഇമേജിങ് സ്‌പെഷ്യലൈസ് ചെയ്ത് പഠിക്കാം. 
  • 60 ശതമാനം മാര്‍ക്കോടെ BTech/BE/MCA/MSc കംപ്യൂട്ടര്‍ സയന്‍സ് വിജയിച്ചവര്‍ക്കാണ് പ്രവേശനം. 
  • ഗേറ്റ്/നെറ്റ് സ്‌കോര്‍/ഡിജിറ്റല്‍ യൂണിവേഴ്സിറ്റി അഭിരുചിപരീക്ഷയില്‍ യോഗ്യത വേണം.
  • എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സില്‍ മെഷീന്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, സോഫ്റ്റ്വേര്‍ സിസ്റ്റംസ് എന്‍ജിനീയറിങ്, സ്വിച്ച് ആന്‍ഡ് ലാംഗ്വേജ് പ്രോസസിങ്, ഡിസ്ട്രിബ്യൂട്ടേറ്റ് സിസ്റ്റംസ് ആന്‍ഡ് ബ്ലോക്ക് ചെയിന്‍ ടെക്നോളജീസ്, ഡേറ്റാ അനലിറ്റിക്‌സ്, ജിയോ സ്‌പെഷ്യല്‍ അനലിറ്റിക്‌സ്, സ്‌പെഷ്യലൈസേഷനുകളാണ്. 
  • യോഗ്യത: 
  • 60 ശതമാനം മാര്‍ക്കോടെ BE/BTech/BCA/BSc. 
  • വെബ്സൈറ്റ്: www.duk.ac.in.
കൊച്ചി ശാസ്ത്രസാങ്കേതികസര്‍വകലാശാല: 
  • പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ്). 
  • യോഗ്യത:  പ്ലസ്ടു (മാത്തമാറ്റിക്‌സ്, കെമിസ്ട്രി). അക്കാദമിക് മികവോടെ വിജയിച്ചിരിക്കണം. 
  • എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ സയന്‍സ്). എം.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് (ഡേറ്റാ സയന്‍സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഫ്റ്റ്വേര്‍ എന്‍ജിനീയറിങ്), എം.ടെക്. ഇ.ഡി. (റോബോട്ടിക്‌സ് ആന്‍ഡ് ഇന്റലിജന്റ് സിസ്റ്റംസ്), 
  • വെബ്സൈറ്റ്: www.cusat.ac.in.
കേരള സര്‍വകലാശാല: 
  • എം.എസ്സി. കംപ്യൂട്ടേഷണല്‍ ബയോളജി (മെഷീന്‍ ലേണിങ് ഡേറ്റാ അനലിറ്റിക്‌സ്), 
  • എം.എസ്സി. കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ഡേറ്റാ സയന്‍സ്)
  • എം.എസ്സി. ഇലക്ട്രോണിക്‌സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ്), 
  • എം.ടെക്. കംപ്യൂട്ടര്‍ സയന്‍സ് (ഡിജിറ്റല്‍ ഇമേജ് കംപ്യൂട്ടിങ്). 
  • യൂണിവേഴ്സിറ്റിയുടെ പഠനവകുപ്പുകളിലാണ് കോഴ്സുള്ളത്. 
  • വെബ്സൈറ്റ്: www.admissions.keralauniversity.ac.in.
എം.ജി. യൂണിവേഴ്സിറ്റി: 
  • എം.എസ്സി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് ആന്‍ഡ് സോഷ്യല്‍ ലേണിങ്/ഡേറ്റാ സയന്‍സ് ആന്‍ഡ് അനലിറ്റിക്‌സ്. 
  • വെബ്സൈറ്റ്:www.admission.mgu.ac.in.
ഐ.ഐ.ഐ.ടി. കോട്ടയം: 
  • എം.ടെക്. (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡേറ്റാ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി). വര്‍ക്കിങ് പ്രൊഫഷണലുകള്‍ക്കാണ് പ്രവേശനം. 
  • വെബ്സൈറ്റ്: www.iiitkottayam.ac.in.
സി-ഡാക്ക്: 
  • സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്. പി.ജി. ഡിപ്ലോമ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്). യോഗ്യത: 60 ശതമാനം മാര്‍ക്കോടെ BTech/MSc/MCA. 
  • വെബ്സൈറ്റ്: www.cdac.in.

തൊഴില്‍ സാധ്യത
വൈദഗ്ധ്യമുള്ള എ.ഐ./മെഷീന്‍ ലേണിങ് പ്രൊഫഷണലുകള്‍ക്ക് ധനകാര്യ/ബാങ്കിങ്, ഹെല്‍ത്ത് കെയര്‍, മീഡിയ/എന്റര്‍ടെയ്ന്‍മെന്റ്, മാര്‍ക്കറ്റിങ്, അഗ്രികള്‍ച്ചര്‍, റീട്ടെയില്‍, ഗെയിമിങ്, റിസര്‍ച്ച് മുതലായ മേഖലകളില്‍ ധാരാളം തൊഴില്‍സാധ്യതകളുണ്ട്.

ഡേറ്റാ സയന്റിസ്റ്റ്/അനലിസ്റ്റ്, ബിസിനസ് ഇന്റലിജന്റ് ഡെവലപ്പര്‍, സോഫ്റ്റ്വേര്‍ എന്‍ജിനീയര്‍, മെഷീന്‍ ലേണിങ് എന്‍ജിനീയര്‍, ബിഗ് ഡേറ്റാ എന്‍ജിനീയര്‍, റിസര്‍ച്ച് സയന്റിസ്റ്റ് മുതലായ തസ്തികകളിലാണ് അവസരം.

കോര്‍പ്പറേറ്റ് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആമസോണ്‍, ഫെയ്സ്ബുക്ക്, യൂബര്‍, ഐ.ബി.എം., ഇന്റല്‍, സാംസങ് മുതലായ ബഹുരാഷ്ട്രകമ്പനികളിലും ആകര്‍ഷകമായ ശമ്പളത്തില്‍ തൊഴില്‍ ലഭിക്കും.

കടപ്പാട് : മാതൃഭൂമി തൊഴില്‍വാര്‍ത്ത

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Career Lokam

Career and Education Portal in Malayalam വിദ്യാർത്ഥികൾക്കും ജോലി തേടുന്ന യുവജനങ്ങൾക്കും ഗുണകരമാവുന്ന രീതിയിൽ വിദ്യഭ്യാസ തൊഴിൽ വാർത്തകൾ ലഭ്യമാക്കുന്നതിനുള്ള ഒരു കൂട്ടായ്മയാണ് Career Lokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...