ഒരു ചെറിയ ഗ്രാമത്തിലെ ഒരു തുണിത്തൊഴിലാളിയുടെ കഥയാണിത്. അയാളുടെ തുണിത്തരങ്ങൾക്ക് വളരെയധികം ആവശ്യക്കാർ ഉണ്ടായിരുന്നു. തന്റെ ഗ്രാമത്തിലേക്കാൾ കൂടുതൽ വില ദൂരെയുള്ള അയൽരാജ്യത്ത് ലഭിക്കുമെന്ന് മനസ്സിലാക്കിയ അയാൾ ആ രാജ്യത്തേക്ക് പോരാനുള്ള അവസരം കാത്തിരുന്നു. വളരെ നാളത്തെ പരിശ്രമത്തിന് ശേഷമാണ് അയാൾക്ക് അവിടേക്ക് പോകുന്ന കപ്പിലിൽ ഒരു സീറ്റ് കിട്ടിയത്.
അയാളുടെ ജീവിതം മാറ്റിമറിക്കാൻ പോകുന്ന അവസരമായി അയാൾ അതിനെ കണ്ടു. പക്ഷേ, അയാളുടെ യാത്ര പ്രതീക്ഷിച്ചതിനേക്കാൾ വളരെ വ്യത്യസ്തമായി മാറി. ഒരു കൊടുങ്കാറ്റിൽ കപ്പൽ തകർന്നു. കപ്പലിന്റെ പൊളിഞ്ഞുപോയ ഒരു മരപ്പാളിയിൽ ഒരുവിധം അയാൾ പിടിച്ചുകിടന്നു. കഠിനമായ തണുപ്പിൽ ബോധം നഷ്ടപ്പെട്ട അയാൾ പിന്നീട് കണ്ണുതുറന്നത് ഒരു ദ്വീപിൽ വെച്ചായിരുന്നു.
ആ ദ്വീപിൽ പക്ഷേ, ആരെയും അയാൾക്ക് കണ്ടെത്താനായില്ല. അവിടെയുള്ള മരത്തിൽ നിന്നും പഴങ്ങൾ ഭക്ഷിച്ചും ഉപ്പുവെള്ളം കുടിച്ചും അയാൾ ജീവൻ നിലനിർത്തി. അവിടെ അടിഞ്ഞുകൂടിയ പഴയ പായ്ക്കപ്പലിന്റെ അവശിഷ്ടങ്ങളിൽ നിന്ന് അയാൾ ഒരു കുടിൽ കെട്ടിയുണ്ടാക്കി. രാത്രിയിലെ കനത്തമഞ്ഞിൽ നിന്നും രക്ഷനേടാൻ അതൊരു ആശ്വാസമായി മാറി. കല്ലുരച്ച് തീ ഉണ്ടാക്കാൻ അയാൾ പഠിച്ചു.
ഒരു ദിവസം രാത്രി തന്റെ കുടിയിൽ തീ കായുമ്പോൾ ഒരു കൊടുങ്കാറ്റ് വരികയും ആ തീ അവിടെമാകെ ആളിപ്പടരുകയും അയാളുടെ ആകെയുള്ള കുടിൽ കത്തിയമരുകയും ചെയ്തു. ആകൊടും തണുപ്പിൽ അയാൾ ദൈവത്തെ കുറെ ചീത്ത പറഞ്ഞു കരഞ്ഞു. എപ്പോഴോ ഉറങ്ങിപ്പോയ അയാൾ കുറെപേരുടെ ഒച്ച കേട്ടാണ് ഉണർന്നത്. നോക്കിയപ്പോൾ ഒരു കപ്പൽ തീരത്ത് നങ്കൂരമിട്ടിരിക്കുന്നത് കണ്ടു.
അയാൾ സന്തോഷത്തോടെ കപ്പിലിലേക്ക് ഓടിക്കയറി. അവിടെയുള്ളവരോട് എങ്ങിനെ ഇവിടെയെത്തിയെന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞു:
"താങ്കളല്ലേ, തീ കത്തിച്ച് കരയിലേക്കുള്ള മാർഗ്ഗം കാണിച്ച് തന്നത്". അയാൾ ദൈവത്തോട് മാപ്പ് പറഞ്ഞു.
ഈ കഥ നമ്മളെ പഠിപ്പിക്കുന്ന പ്രധാനപ്പെട്ട പാഠം, നമ്മുടെ ജീവിതത്തിൽ നമ്മൾ ആഗ്രഹിക്കുന്നതെല്ലാം നടക്കണമെന്നില്ല എന്നതാണ്. ചിലപ്പോൾ നമ്മുടെ പദ്ധതികൾ പരാജയപ്പെടും. ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കാത്ത കാര്യങ്ങൾ നടക്കും.
പക്ഷേ, എല്ലാം നല്ലതിന് സംഭവിക്കുന്നു എന്ന് നാം ഓർമ്മിക്കണം. നമ്മുടെ പരാജയങ്ങൾ നമ്മെ കൂടുതൽ ശക്തരാക്കും. നമ്മുടെ പ്രതീക്ഷിക്കാത്ത അനുഭവങ്ങൾ നമ്മെ പുതിയ കാര്യങ്ങൾ പഠിപ്പിക്കും.
നമ്മുടെ ജീവിതത്തിലും നമ്മൾ പരാജയങ്ങളെ നേരിടേണ്ടി വരും. പക്ഷേ, അതിനെ ഭയപ്പെടരുത്. അത് നമ്മെ കൂടുതൽ ശക്തരാക്കും. നമ്മുടെ സ്വപ്നങ്ങൾക്കായി പോരാടാൻ അത് നമ്മെ പ്രചോദിപ്പിക്കും
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY
.jpeg)