കാട്ടില്‍നിന്ന് ചെറി പഴങ്ങള്‍ ശേഖരിച്ച് എല്ലാദിവസവും അവന്‍ ഒരു വീട്ടമ്മയ്ക്കായിരുന്നു ഇത് വിറ്റിരുന്നത്.... അവര്‍ പഴങ്ങള്‍ വീട്ടിനകത്ത് കൊണ്ടുപോയി തൂക്കി നോക്കും.... എന്നിട്ട് അതിന്റെ പണം കൊടുക്കും.... അതും വാങ്ങി അവന്‍ പോകും....
ഒരു ദിവസം വീട്ടമ്മ ബാലനോട് ചോദിച്ചു:
"പഴങ്ങള്‍ തൂക്കിനോക്കുന്നത് ഒരിക്കൽപോലും നീ കണ്ടിട്ടില്ല.... തൂക്കം കുറച്ച് പറഞ്ഞ് ഞാന്‍ നിന്നെ പറ്റിയ്ക്കുകയാണെന്ന് നിനക്ക് സംശയം തോന്നിയിട്ടില്ലേ....?"
അവന്‍ ഒട്ടും ചിന്തിയ്ക്കാതെ ഉടനെ മറുപടി പറഞ്ഞു:
"ഒരിക്കലും തോന്നിയിട്ടില്ല..... കാരണം, തൂക്കം കുറച്ച് പറഞ്ഞ് എന്നെ പറ്റിച്ചാല്‍ എനിക്ക് നഷ്ടപ്പെടുന്നത് കുറേ ചെറി പഴങ്ങള്‍ മാത്രമായിരിക്കും..... പക്ഷേ, നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് നിങ്ങളുടെ മന:സ്സാക്ഷി ആയിരിക്കും....."
സ്വന്തം മന:സ്സാക്ഷിയെ നഷ്ടപ്പെടുത്താതെ ആര്‍ക്കും ആരേയും പറ്റിക്കാന്‍ കഴിയില്ല. തട്ടിപ്പും വെട്ടിപ്പും നടത്തി സ്വത്ത് സമ്പാദിക്കുമ്പോള്‍ സ്വയം മിടുക്കനാണെന്ന് ഒരു അഹങ്കാരം ആര്‍ക്കും തോന്നാം.... പക്ഷേ, ഓരോ ചതിയും മന:സ്സാക്ഷിയില്‍ ഓരോരോ പോറലുകളായി വീണുകിടക്കും.... ഇതാണ് പിന്നെ നമ്മുടെ സമാധാനത്തെ സ്വാധീനിയ്ക്കുന്നത്.
അനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്ന് പോകുമ്പോഴേ ഓരോ തെറ്റിനും മാപ്പ് ലഭിയ്ക്കുകയുള്ളൂ.... സ്വന്തം മന:സ്സാക്ഷിയെ നഷ്ടപ്പെടുത്താതിരിക്കാന്‍ നമുക്ക് ശ്രമിക്കാം......"
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
GOOD DAY