AI യുടെ കടന്നുവരവ്: തൊഴിൽ രംഗത്ത് എന്തു മാറ്റങ്ങൾ?
ഒരു ഡിപ്ലോമയോ ബിരുദമോ കൊണ്ട് വൈറ്റ് കോളർ തൊഴിൽ മാർക്കറ്റിലേക്ക് ഇറങ്ങുന്ന യുവ പ്രൊഫഷണലുകൾ ശ്രദ്ധിക്കുക. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) കടന്നുവരുന്നതോടെ, മിക്ക തൊഴിൽ മേഖലകളിലെയും എൻട്രി ലെവൽ ജോലികൾ അതിവേഗം ഇല്ലാതാകുകയാണ്. ഇത് മറ്റാരുമല്ല, പ്രമുഖ AI കമ്പനികളുടെ മേധാവികൾ തന്നെ നൽകുന്ന മുന്നറിയിപ്പാണ്. AI ബോട്ടുകളും സമാനമായ സാങ്കേതികവിദ്യകളും എൻട്രി ലെവൽ ജോലികളുടെ പകുതിയോളം കവർന്നെടുക്കുമെന്നാണ് ആന്ത്രോപിക് AI സി.ഇ.ഒ. ഡാരിയോ അമോഡെ മുന്നറിയിപ്പ് നൽകുന്നത്.
പ്രോഗ്രാമിംഗ് ജോലികൾ ഇല്ലാതാകുന്നു: ഞെട്ടിക്കുന്ന കണക്കുകൾ
രണ്ട് വർഷം കൊണ്ട് യു.എസിലെ നാലിലൊന്നിലധികം പ്രോഗ്രാമിംഗ് ജോലികൾ ഇല്ലാതായെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ലിങ്ക്ഡ്ഇൻ ചീഫ് എക്കണോമിക് ഓഫീസർ അനീഷ് രാമൻ പറയുന്നത് ഇങ്ങനെയാണ്: "യുവ ജോലിക്കാർക്ക് ലഭിക്കാറുണ്ടായിരുന്ന ജോലികളിൽ ഭൂരിഭാഗത്തെയും AI ബാധിക്കുന്നു എന്നതിൻ്റെ ലക്ഷണങ്ങൾ വന്നുകഴിഞ്ഞു." മൈക്രോസോഫ്റ്റിൻ്റെ 30% കോഡുകളും ഇപ്പോൾ AI ആണ് എഴുതുന്നതെന്ന് സി.ഇ.ഒ. സത്യ നദെല്ല ഈയിടെ പറഞ്ഞിരുന്നു. 2025 അവസാനത്തോടെ മെറ്റയ്ക്ക് മിഡ് ലെവൽ കോഡർമാരെ വേണ്ടതില്ലെന്ന് മേധാവി മാർക്ക് സക്കർബർഗും ഭയപ്പെടുത്തുന്നുണ്ട്.
AI പഠിക്കേണ്ടതിൻ്റെ പ്രാധാന്യം
ഏത് കോഴ്സാണ് പഠിക്കുന്നതെങ്കിലും, എന്തു ജോലിയാണ് ചെയ്യുന്നതെങ്കിലും അതിൽ AI എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് ഓരോരുത്തരും ചിന്തിച്ച് പ്രവർത്തിക്കണമെന്നാണ് കാലം ആവശ്യപ്പെടുന്നത്. AI യുടെ ഗുണം തൊഴിൽദാതാക്കളും പൂർണ്ണമായി മനസ്സിലാക്കിയിട്ടില്ലാത്തതുകൊണ്ട്, ഒരു ജീവനക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് തന്നെ പല പുതിയ സാധ്യതകളും കാണിച്ചു കൊടുക്കാൻ കഴിയും. അതിനാൽ, കോളേജിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് AI യുടെ അടിസ്ഥാനപരമായ കാര്യങ്ങൾ പഠിക്കുന്നത് നിങ്ങളുടെ കരിയറിന് വലിയ മുതൽക്കൂട്ടാകും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam