കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിൻ്റെ രണ്ടാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് ലഭിച്ചവർ ജൂലൈ 2 ന് 3 മണിക്ക് മുൻപ് മാൻ്റേറ്ററി ഫീസ് അടച്ച് സ്ഥിരം പ്രവേശനം നേടണം. ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കാനും അവസരം.
2025-26 അധ്യയന വർഷത്തേക്കുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റി ബിരുദ പ്രവേശനത്തിൻ്റെ രണ്ടാമത്തെ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്ഥിരം പ്രവേശനം നേടേണ്ടതാണ്.
പ്രധാന തീയതിയും നിർദ്ദേശങ്ങളും
പ്രവേശനത്തിനുള്ള അവസാന തീയതി: 2025 ജൂലൈ 2, വൈകിട്ട് 3 മണി.
ഈ സമയപരിധിക്കുള്ളിൽ സ്ഥിരം പ്രവേശനം നേടാത്ത വിദ്യാർത്ഥികൾക്ക് ലഭിച്ചിരിക്കുന്ന അലോട്ട്മെൻ്റ് നഷ്ടപ്പെടുന്നതും അലോട്ട്മെൻ്റ് പ്രക്രിയയിൽ നിന്ന് പുറത്താകുന്നതുമായിരിക്കും.
മാൻ്റേറ്ററി ഫീസ് അടയ്ക്കേണ്ട രീതി
അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾ മാൻ്റേറ്ററി ഫീസ് അടച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത ശേഷം വേണം കോളേജുകളിൽ പ്രവേശനം എടുക്കാൻ.
ഫീസ് നിരക്കുകൾ:
എസ്.സി./എസ്.ടി./ഒ.ഇ.സി./ഒ.ഇ.സി-ക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന ഇതര 30 സമുദായങ്ങളിലെ വിദ്യാർത്ഥികൾ: 145 രൂപ.
മറ്റുള്ളവർ: 575 രൂപ.
ഒന്നാം, രണ്ടാം അലോട്ട്മെൻ്റ് ലഭിച്ച് മാൻ്റേറ്ററി ഫീസ് അടച്ച വിദ്യാർത്ഥികൾ (അലോട്ട്മെൻ്റ് മാറിയിട്ടുണ്ടെങ്കിൽ പോലും) വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല.
ഉയർന്ന ഓപ്ഷനുകൾ റദ്ദാക്കുന്നതിനെക്കുറിച്ച്
ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർത്ഥികൾ ഉയർന്ന ഓപ്ഷനുകൾക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ, 2025 ജൂലൈ 2 ന് വൈകിട്ട് 3 മണിക്കുള്ളിൽ നിർബന്ധമായും ഹയർ ഓപ്ഷൻ റദ്ദ് ചെയ്യേണ്ടതാണ്.
ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം, ആ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് മൂന്നാം അലോട്ട്മെൻ്റ് ലഭിച്ചാൽ അത് നിർബന്ധമായും സ്വീകരിക്കണം. ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെൻ്റ് നഷ്ടപ്പെടുന്നതും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.
ഉയർന്ന ഓപ്ഷനുകൾ ഭാഗികമായോ പൂർണ്ണമായോ റദ്ദ് ചെയ്യാവുന്നതാണ്.
കോളേജ്, കോഴ്സ് പുനഃക്രമീകരിക്കുന്നതിനോ, പുതിയ കോളേജുകളോ, കോഴ്സുകളോ കൂട്ടിച്ചേർക്കുന്നതിനോ ഈ അവസരത്തിൽ സാധ്യമല്ല.
ഉയർന്ന ഓപ്ഷൻ റദ്ദ് ചെയ്യുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
കോളേജിൽ പ്രവേശനം നേടുമ്പോൾ
അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾ അതത് കോളേജുമായി ബന്ധപ്പെടുകയും ആവശ്യമായ രേഖകൾ സഹിതം 2025 ജൂലൈ 2 ന് വൈകിട്ട് 3 മണിക്ക് മുൻപായി കോളേജിൽ ഹാജരായി പ്രവേശനം നേടുകയും വേണം. പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് ടി.സി. ഒഴികെയുള്ള യോഗ്യതാ പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ കോളേജിലെ പരിശോധനയ്ക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചു വാങ്ങാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി:
പ്രവേശന വിഭാഗം വെബ്സൈറ്റ്:
https://admission.uoc.ac.in/admission?pages=ug
ഫോൺ: 0494 2407016, 7017
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam