സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് ജൂൺ 2025: പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന ജോയിൻ്റ് സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് ജൂൺ 2025 പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT) വഴിയാണ് തിരഞ്ഞെടുപ്പ്
പ്രധാന തീയതികൾ
- ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയതി: 2025 ജൂൺ 03 മുതൽ 2025 ജൂൺ 23 (രാത്രി 11:59 വരെ)
- ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: 2025 ജൂൺ 24 (രാത്രി 11:59 വരെ)
- തിരുത്തൽ വിൻഡോ: 2025 ജൂൺ 25 മുതൽ 2025 ജൂൺ 26 (രാത്രി 11:59 വരെ)
- പരീക്ഷാ തീയതി: 2025 ജൂലൈ 26, 27, 28 തീയതികളിൽ
- പരീക്ഷാ രീതി: കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (CBT)
- പരീക്ഷയുടെ ദൈർഘ്യം: 180 മിനിറ്റ് (3 മണിക്കൂർ)
- ചോദ്യപേപ്പറിൻ്റെ മാധ്യമം: ഇംഗ്ലീഷിലും ഹിന്ദിയിലും (Bi-lingual)
യോഗ്യതാ മാനദണ്ഡം
- വിദ്യാഭ്യാസ യോഗ്യത:
- ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 55% മാർക്കോടെ (സംവരണ വിഭാഗങ്ങൾക്ക് 50%) M.Sc അല്ലെങ്കിൽ ഫിസിക്കൽ സയൻസസ്, ലൈഫ് സയൻസസ്, എർത്ത് സയൻസസ്, മാത്തമറ്റിക്കൽ സയൻസസ് അല്ലെങ്കിൽ എഞ്ചിനീയറിംഗ് പോലുള്ള പ്രസക്തമായ വിഷയത്തിൽ തത്തുല്യ ബിരുദം ഉണ്ടായിരിക്കണം.
- ഇൻ്റഗ്രേറ്റഡ് ബി.എസ്.-എം.എസ്., നാല് വർഷത്തെ ബി.എസ്. ബിരുദം, ബി.ടെക് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാം.
- പ്രായപരിധി:
- JRF (ജൂനിയർ റിസർച്ച് ഫെലോഷിപ്പ്): പരമാവധി പ്രായപരിധി 28 വർഷം. SC/ST/OBC (NCL)/PwD/Women/transgender ഉദ്യോഗാർത്ഥികൾക്ക് 5 വർഷം ഇളവ് ലഭിക്കും.
- ലക്ചർഷിപ്പ് (LS)/ അസിസ്റ്റൻ്റ് പ്രൊഫസർ: ഈ തസ്തികയ്ക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയില്ല.
- പ്രസക്തമായ വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിൽ ലഭ്യമാണ്
.
അപേക്ഷാ ഫീസ്
- പൊതുവിഭാഗം (General): 1150 രൂപ
- ജനറൽ-EWS/ OBC-NCL വിഭാഗക്കാർക്ക്: 600 രൂപ
- SC/ST/ PwD/Transgender: 325 രൂപ
- അപേക്ഷാ ഫീസ് ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂ
. ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ഇൻ്റർനെറ്റ് ബാങ്കിംഗ്, യുപിഐ എന്നിവ ഉപയോഗിച്ച് ഫീസ് അടയ്ക്കാം .
എങ്ങനെ അപേക്ഷിക്കാം?
ജോയിൻ്റ് സി.എസ്.ഐ.ആർ-യു.ജി.സി നെറ്റ് ജൂൺ 2025 പരീക്ഷയ്ക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ
കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും NTA ഹെൽപ് ഡെസ്കുമായി 011-40759000 അല്ലെങ്കിൽ 011-69227700 എന്ന നമ്പറുകളിൽ ബന്ധപ്പെടാം. csirnet@nta.ac.in എന്ന ഇ-മെയിൽ വിലാസത്തിലും ബന്ധപ്പെടാനുള്ള സൗകര്യമുണ്ട്
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam