Trending

ഡയഗ്നോസ്റ്റിക് ടെക്നോളജി പ്രോഗ്രാമുകളും തൊഴിൽ സാധ്യതകളും


ആധുനിക വൈദ്യശാസ്ത്രത്തിന്റെ നട്ടെല്ലാണ് ഡയഗ്നോസ്റ്റിക് ടെക്നോളജി. രോഗനിർണയത്തിലും ചികിത്സയിലും നിർണായകമായ വിവരങ്ങൾ നൽകിക്കൊണ്ട് ആരോഗ്യമേഖലയിൽ ഇത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ശരീരത്തിന്റെ ഉള്ളറകളെക്കുറിച്ച് സൂക്ഷ്മമായ വിവരങ്ങൾ നൽകുന്ന അത്യാധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് രോഗങ്ങളെ കൃത്യമായി കണ്ടെത്താനും അവയുടെ പുരോഗതി നിരീക്ഷിക്കാനും ഡയഗ്നോസ്റ്റിക് ടെക്നോളജി സഹായിക്കുന്നു. എക്സ്-റേ, എംആർഐ സ്കാനുകൾ, സിടി സ്കാനുകൾ, അൾട്രാസൗണ്ട്, രക്തപരിശോധനകൾ, പാത്തോളജി പഠനങ്ങൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.

രോഗനിർണയം വൈകുന്നത് പലപ്പോഴും രോഗിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. എന്നാൽ ഡയഗ്നോസ്റ്റിക് ടെക്നോളജിയുടെ സഹായത്തോടെ രോഗങ്ങളെ അവയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയാനും കൃത്യമായ ചികിത്സ നൽകാനും സാധിക്കുന്നു. ഇത് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനും ആരോഗ്യപരമായ ജീവിതം നയിക്കുന്നതിനും ഏറെ സഹായകമാണ്. ഈ മേഖലയിലെ വളർച്ച ആരോഗ്യ രംഗത്ത് വലിയ തോതിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഈ പ്രോഗ്രാമുകളും അതുവഴിയുള്ള തൊഴിൽ സാധ്യതകളും ആരോഗ്യമേഖലയിൽ താൽപ്പര്യമുള്ളവർക്ക് വളരെ മികച്ച ഒരു കരിയർ പാത ഒരുക്കുന്നു.

പ്രധാന ഡയഗ്നോസ്റ്റിക് ടെക്നോളജി പ്രോഗ്രാമുകളും തൊഴിൽ സാധ്യതകളും

1. ബി.എസ്.സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി
 ഇതൊരു പ്രൊഫഷണൽ ബിരുദമാണ്. പ്രധാനമായും രക്തം, ടിഷ്യു തുടങ്ങിയവ പരിശോധിച്ച് രോഗനിർണയം നടത്തുന്നു.
ജോബ് റോൾ: റിസർച്ച് ലാബ് ടെക്നോളജിസ്റ്റ്.

തൊഴിലവസരങ്ങൾ: ഹോസ്പിറ്റൽ ലാബ്, ഡയഗ്നോസ്റ്റിക് സെൻ്റർ, ബ്ലഡ് ബാങ്ക് എന്നിവിടങ്ങളിൽ.

2. ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി
 ഒരു ഡിപ്ലോമ പ്രോഗ്രാമാണിത്. ബിരുദധാരികളായ മെഡിക്കൽ ലാബ് ടെക്‌നീഷ്യനു ലഭിക്കുന്നതിന് തുല്യമായ കരിയർ സാധ്യതയോ ശമ്പളമോ ലഭിക്കാൻ സാധ്യത കുറവാണ്.

ജോബ് റോൾ: ലാബ് ടെക്നീഷ്യൻ.

തൊഴിലവസരങ്ങൾ: ഹോസ്പിറ്റൽ ലാബ്, ഡയഗ്നോസ്റ്റിക് സെൻ്റർ.

3. ബി.എസ്.സി. റേഡിയോളജി & ഇമേജിംഗ് ടെക്നോളജി (ആർ.ഐ.ടി./എം.ഐ.ടി.)
 എക്സ്-റേ, സി.ടി., എം.ആർ.ഐ., അൾട്രാസൗണ്ട് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനമാണ് ഈ പ്രോഗ്രാമിലൂടെ പഠിതാവിന് ലഭിക്കുന്നത്. ആധുനിക കാലത്ത് കൂടുതൽ തൊഴിലവസരം തുറക്കുന്ന പ്രോഗ്രാമാണിത്.

ജോബ് റോൾ: റേഡിയോഗ്രാഫർ, ടെക്‌നീഷ്യൻ.

തൊഴിലവസരങ്ങൾ: ആശുപത്രികൾ, ഇമേജിംഗ് സെന്ററുകൾ.

4. ഡിപ്ലോമ ഇൻ റേഡിയോളജി & ഇമേജിംഗ് ടെക്നോളജി

ഡിപ്ലോമ പ്രോഗ്രാമാണ്. 

ജോബ് റോൾ: റേഡിയോഗ്രാഫർ/എക്സ‌്-റേ ടെക്‌നീഷ്യൻ.

തൊഴിലവസരങ്ങൾ: ആശുപത്രികൾ, ഡയഗ്നോസ്റ്റിക് സെൻ്ററുകൾ.

5. ബി.എസ്.സി. കാർഡിയോ വാസ്കുലർ ടെക്നോളജി (സി.വി.ടി.)/കാർഡിയാക് കെയർ ടെക്നോളജി (സി.സി.ടി.)
 ഹൃദയസംബന്ധമായ രോഗനിർണയത്തിൽ ഡോക്ടർമാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇ.സി.ജി., എക്കോ, ടി.എം.ടി., കാത്ത് ലാബ് എന്നിവയും അതിനോടനുബന്ധമായ ഉപകരണങ്ങളും പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനം ഈ പ്രോഗ്രാം പഠിക്കുന്നതിലൂടെ പഠിതാവിനു ലഭ്യമാകുന്നു.

ഹൃദയസംബന്ധമായ ചികിത്സയുടെയും അത്തരം രോഗങ്ങളുടെയും വർധനവ്, ഏറ്റവും ആധുനികമായ ചികിത്സാ സംവിധാനങ്ങളുടെ കടന്നുവരവ് എന്നിവ ഈ പ്രോഗ്രാം പഠിച്ചവർക്ക് ധാരാളം തൊഴിലവസരങ്ങൾ നൽകുന്നു.

ജോബ് റോൾ: കാർഡിയാക് ടെക്നോളജിസ്റ്റ്, കാത്ത് ലാബ് ടെക്നീഷ്യൻ.
തൊഴിലവസരങ്ങൾ: ഹോസ്പിറ്റലുകളിലും അനുബന്ധ സ്ഥാപനങ്ങളിലും.

6. ഡിപ്ലോമ ഇൻ ഇ.സി.ജി. ടെക്നോളജി
 
ഇലക്ട്രോകാർഡിയോഗ്രാം എടുക്കുന്നതിലും വിശകലനം ചെയ്യുന്നതിലുമുള്ള പരിശീലനമാണ് ഈ പ്രോഗ്രാമിലൂടെ ലഭിക്കുന്നത്.
ജോബ് റോൾ: ഇ.സി.ജി. ടെക്നീഷ്യൻ.

7. ബി.എസ്.സി. ന്യൂറോ ഇലക്ട്രോഫിസിയോളജി ടെക്നോളജി / ന്യൂറോ സയൻസ് ടെക്നോളജി

ന്യൂറോ സയൻസുമായി ബന്ധപ്പെട്ട ചികിത്സയിലാണ് ഈ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രവർത്തനമേഖല തുറക്കുന്നത്. തലച്ചോറിൻ്റെയും നാഡീവ്യവസ്ഥയുടെയും പ്രവർത്തനം പഠിക്കുന്ന ടെസ്റ്റുകൾ (ഇ.ഇ.ജി., ഇ.എം.ജി., എൻ.സി.എസ്.) നടത്തുന്ന മേഖലയിൽ തൊഴിലവസരമുണ്ട്.
ജോബ് റോൾ: ന്യൂറോഫിസിയോളജി ടെക്നോളജിസ്റ്റ്.

8. ഡിപ്ലോമ ഇൻ ഇ.ഇ.ജി./ഇ.എം.ജി. ടെക്നോളജി
 ഇ.ഇ.ജി./ഇ.എം.ജി. ടെസ്റ്റുകൾ നടത്തുന്നതിനുള്ള സാങ്കേതിക പരിശീലനം.

ജോബ് റോൾ: ഇ.ഇ.ജി./ഇ.എം.ജി. ടെക്‌നീഷ്യൻ.

9. ബി.എസ്.സി. വൈറോളജി & ഇമ്യൂണോളജി
 * വൈറസുകളെയും പ്രതിരോധശേഷിയെയും കുറിച്ച് പഠിക്കുന്നു.
ജോബ് റോൾ: വൈറോളജി ലാബ് ടെക്നോളജിസ്റ്റ്, റിസർച്ച് അസിസ്റ്റൻ്റ്.

10. ഡിപ്ലോമ ഇൻ ക്ലിനിക്കൽ പാത്തോളജി
 രോഗനിർണയത്തിനായി മനുഷ്യശരീരവുമായി ബന്ധപ്പെട്ട വിവിധങ്ങളായ സാമ്പിളുകൾ പരിശോധിച്ച്, അതിൻ്റെ അടിസ്ഥാനത്തിൽ ചികിത്സ നിശ്ചയിക്കുന്നതിന് ഡോക്ടറെ സഹായിക്കുന്ന ജോലിയാണ് ഈ കോഴ്‌സ്‌ പഠിക്കുന്നതിലൂടെ പഠിതാവ് സാധ്യമാക്കുന്നത്.
 
ജോബ് റോൾ: പാത്തോളജി ലാബ് ടെക്നീഷ്യൻ.

11. ബി.എസ്.സി./ഡിപ്ലോമ ഇൻ ഹിസ്റ്റോപാത്തോളജി ടെക്നോളജി
 
ടിഷ്യു സാമ്പിളുകൾ പഠിച്ച് രോഗനിർണയം നടത്തുന്നു. ചികിത്സാ മേഖലയിലെ പുതിയ കണ്ടെത്തലുകളുടെയൊക്കെ അടിസ്ഥാനത്തിൽ രൂപീകൃതമായ ഒന്നാണിത്.

ജോബ് റോൾ: ഹിസ്റ്റോപാത്തോളജി ടെക്നീഷ്യൻ.

12. ബി.എസ്.സി./ഡിപ്ലോമ ഇൻ സൈറ്റോടെക്നോളജി
കോശങ്ങളെ പഠിച്ച് കാൻസർ പോലുള്ള രോഗങ്ങൾ കണ്ടെത്തുന്നു. കാൻസർ ചികിത്സാരംഗത്ത് വലിയ സാധ്യതകൾ ഉള്ളതാണ് ഈ പ്രോഗ്രാം.

ജോബ് റോൾ: സൈറ്റോടെക്നോളജിസ്റ്റ്.

13. ബി.എസ്.സി./ഡിപ്ലോമ ഇൻ ഹീമറ്റോളജി ടെക്നോളജി
രക്തത്തെയും രക്തസംബന്ധമായ രോഗങ്ങളെയും കുറിച്ച് പഠിപ്പിക്കുന്ന പാരാമെഡിക്കൽ/അലെയ്ഡ് മെഡിക്കൽ സർവീസ് പ്രോഗ്രാമാണിത്.
 ജോബ് റോൾ: ഹീമറ്റോളജി ലാബ് ടെക്‌നീഷ്യൻ.

14. ഡിപ്ലോമ ഇൻ ബ്ലഡ് ബാങ്ക് ടെക്നോളജി
 ബ്ലഡ് ബാങ്കുകളിലെ സാങ്കേതിക ജോലികൾ ചെയ്യുന്നു.
 ജോബ് റോൾ: ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ.

15. ഡിപ്ലോമ ഇൻ സി.ടി. സ്കാൻ ടെക്നോളജി
സി.ടി. സ്കാൻ മെഷീൻ പ്രവർത്തിപ്പിക്കുന്നതിനുള്ള പരിശീലനമാണ് പ്രധാനമായും ഈ പ്രോഗ്രാമിലൂടെ ലഭിക്കുക.
 ജോബ് റോൾ: സി.ടി. സ്കാൻ ടെക്നീഷ്യൻ.
 തൊഴിലവസരങ്ങൾ: സി.ടി. സ്കാൻ സെന്ററുകൾ.

16. ഡിപ്ലോമ ഇൻ എം.ആർ.ഐ. സ്കാൻ ടെക്നോളജി
 ഒരു മെഡിക്കൽ സർവീസ് പ്രോഗ്രാമാണിത്.
 
ജോബ് റോൾ: എം.ആർ.ഐ. സ്കാൻ ടെക്നീഷ്യൻ.

തൊഴിലവസരങ്ങൾ: എം.ആർ.ഐ. സ്കാനിംഗ് സെൻ്ററുകൾ.

17. ഡിപ്ലോമ ഇൻ അൾട്രാസൗണ്ട് ടെക്നോളജി/ഡയഗ്നോസ്റ്റിക് മെഡിക്കൽ സോണോഗ്രഫി
 അൾട്രാസൗണ്ട് സ്‌കാനിംഗ് നടത്തുന്നു.
 ജോബ് റോൾ: അൾട്രാസൗണ്ട് ടെക്നീഷ്യൻ/സോണോഗ്രാഫർ.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...