Trending

ബഹിരാകാശ പഠനം ഇനി ഐഐഎസ്ടിയിൽ! UG പ്രോഗ്രാമുകൾക്ക് ജൂൺ 9 വരെ അപേക്ഷിക്കാം

ബഹിരാകാശ പഠനത്തിൽ താല്പര്യമുണ്ടോ? ഭാവിയിൽ ISRO പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽ സയന്റിസ്റ്റ് അല്ലെങ്കിൽ എൻജിനീയർ ആകാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് പഠിക്കാൻ പറ്റിയ ഏറ്റവും മികച്ച സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST). കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിൽ തിരുവനന്തപുരം വലിയമലയിൽ പ്രവർത്തിക്കുന്ന ഈ കല്പിത സർവകലാശാല, ബഹിരാകാശ മേഖലയിൽ കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരങ്ങളാണ് ഒരുക്കുന്നത്.

IIST-യിൽ എന്തൊക്കെ പ്രോഗ്രാമുകൾ ഉണ്ട്?

IIST-യിൽ UG (Undergraduate), ഡ്യുവൽ ഡിഗ്രി, PG (Postgraduate), പിഎച്ച്‌ഡി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം.

UG / ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ

പ്ലസ് ടു സയൻസ് പഠിച്ച വിദ്യാർത്ഥികൾക്കാണ് ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ അവസരം. അക്കാദമികമായി മികച്ച നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ഫീസിളവുകൾ ലഭിക്കാൻ സാധ്യതയുണ്ട്.

നാല് പ്രോഗ്രാമുകളാണുള്ളത്:

  • എയറോസ്പേസ് എഞ്ചിനീയറിംഗ് (75 സീറ്റുകൾ)
  • ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് (ഏവിയോണിക്സ്) (75 സീറ്റുകൾ)
  • പുതുതായി ആരംഭിച്ച ബിടെക് കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ് (ഡാറ്റാ സയൻസ്) (36 സീറ്റുകൾ)
  • അഞ്ചുവർഷം നീണ്ടുനിൽക്കുന്ന ഡ്യുവൽ ഡിഗ്രി പ്രോഗ്രാം (ബിടെക് എഞ്ചിനീയറിംഗ് ഫിസിക്സ് + മാസ്റ്റർ ഓഫ് സയൻസ് / മാസ്റ്റർ ഓഫ് ടെക്നോളജി) (24 സീറ്റുകൾ)

PG പ്രോഗ്രാമുകൾ

ബിടെക് / എംഎസ് / എംഎസ്‌സി പൂർത്തിയാക്കിയവർക്ക് എംടെക് പ്രോഗ്രാമുകളിലേക്കും എംഎസ്‌സി പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. GATE / JEST സ്കോറുകൾ പ്രവേശനത്തിന് പരിഗണിക്കും.

എംടെക് പ്രോഗ്രാമുകൾ ലഭ്യമായ വിഷയങ്ങൾ:

  • ഏറോ ഡൈനാമിക്സ് & ഫ്ലൈറ്റ് മെക്കാനിക്സ്
  • ക്വാണ്ടം ടെക്നോളജി
  • സ്ട്രക്ചേഴ്സ് & ഡിസൈൻ
  • തെർമൽ & പ്രൊപ്പൽഷൻ
  • കൺട്രോൾ സിസ്റ്റംസ്
  • ഡിജിറ്റൽ സിഗ്നൽ പ്രോസസിങ്
  • ആർഎഫ് & മൈക്രോവേവ് എഞ്ചിനീയറിംഗ്
  • വിഎൽഎസ്ഐ & മൈക്രോസിസ്റ്റംസ്
  • പവർ ഇലക്ട്രോണിക്സ്
  • മെറ്റീരിയൽസ് സയൻസ് & ടെക്നോളജി
  • എർത്ത് സിസ്റ്റം സയൻസ്
  • ജിയോ ഇൻഫർമാറ്റിക്സ്
  • മെഷീൻ ലേണിങ് & കമ്പ്യൂട്ടിങ്
  • ഒപ്റ്റിക്കൽ എഞ്ചിനീയറിംഗ്
  • മാനുഫാക്‌ചറിംഗ് ടെക്നോളജി

എംഎസ്‌സി പ്രോഗ്രാം:

  • ആസ്ട്രോണമി & അസ്‌ട്രോ ഫിസിക്സ്

പിഎച്ച്‌ഡി പ്രോഗ്രാമുകൾ

എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് IIST - ISRO സംയുക്ത സംരംഭമായ പിഎച്ച്‌ഡി പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.

പ്രധാന തീയതികൾ:

  • അപേക്ഷിക്കാനുള്ള അവസാന തീയതി: ജൂൺ 9

കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും IIST-യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:

വെബ്സൈറ്റ്: www.iist.ac.in

ബഹിരാകാശ പഠനം നിങ്ങളുടെ സ്വപ്നമാണെങ്കിൽ, ഈ അവസരം ഒരു കാരണവശാലും പാഴാക്കരുത്!


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...