ജവഹർ നവോദയ വിദ്യാലയങ്ങളിൽ ആറാം ക്ലാസ്സിലേക്ക് പ്രവേശനം ആരംഭിച്ചു
വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണാധികാര സ്ഥാപനമായ നവോദയ വിദ്യാലയ സമിതി, രാജ്യത്തെ ജവഹർ നവോദയ വിദ്യാലയങ്ങളിൽ 2026-27 അധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു.
സെലക്ഷൻ ടെസ്റ്റ് വഴിയാണ് പ്രവേശനം. ഈ സ്കൂളുകൾ മികച്ച നിലവാരമുള്ള വിദ്യാഭ്യാസം സൗജന്യമായി നൽകുന്നു എന്നതാണ് പ്രധാന സവിശേഷത.
അവസാന തീയതിയും സവിശേഷതകളും
* അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ജൂലൈ 29
പൊതുവായ സവിശേഷതകൾ:
* എല്ലാ ജില്ലകളിലും കോ-എജ്യൂക്കേഷണൽ (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ച്) റെസിഡൻഷ്യൽ സ്കൂളുകളാണ് നവോദയ വിദ്യാലയങ്ങൾ.
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യമുണ്ട്.
* സൗജന്യ വിദ്യാഭ്യാസം, ഭക്ഷണം, താമസ സൗകര്യം എന്നിവ ലഭ്യം.
* മൈഗ്രേഷൻ സ്കീം വഴി വിപുലമായ സാംസ്കാരിക കൈമാറ്റം, സ്പോർട്‌സിൻ്റെയും ഗെയിമുകളുടെയും പ്രോത്സാഹനം.
* NCC, സ്കൗട്ട്സ് & ഗൈഡ്‌സ്, NSS തുടങ്ങിയ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം.
വിദ്യാഭ്യാസ നിലവാരവും മികച്ച നേട്ടങ്ങളും
ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതിലൂടെ ജവഹർ നവോദയ വിദ്യാലയങ്ങൾ മികച്ച നേട്ടങ്ങളാണ് കൈവരിച്ചിട്ടുള്ളത്:
* JEE മെയിൻ - 2025: 12103 വിദ്യാർത്ഥികളിൽ 4492 പേർ (37.11%) യോഗ്യത നേടി.
* JEE അഡ്വാൻസ് - 2024: 3126 വിദ്യാർത്ഥികളിൽ 1083 പേർ (34.64%) യോഗ്യത നേടി.
* NEET - 2024: 24529 വിദ്യാർത്ഥികളിൽ 19183 പേർ (81.03%) യോഗ്യത നേടി.
* ബോർഡ് ക്ലാസ്സ് X & XII (2024-25): മികച്ച റിസൾട്ട്
* ക്ലാസ്സ് X: 99.49%
* ക്ലാസ്സ് XII: 99.29%.
യോഗ്യതാ മാനദണ്ഡം
* അപേക്ഷിക്കുന്ന വിദ്യാർത്ഥി പ്രസ്തുത ജില്ലയിലെ യഥാർത്ഥ താമസക്കാരനായിരിക്കണം.
* ജവഹർ നവോദയ വിദ്യാലയം പ്രവർത്തിക്കുന്നതും പ്രവേശനം തേടുന്നതുമായ അതേ ജില്ലയിലെ ഗവൺമെൻ്റ്/ഗവൺമെൻ്റ് അംഗീകൃത സ്കൂളിൽ 2025-26 അക്കാദമിക് സെഷനിൽ ക്ലാസ് V ൽ പഠിക്കുന്ന വിദ്യാർത്ഥിയായിരിക്കണം.
* ഓരോ ക്ലാസ്സിലും അക്കാദമിക് സെഷൻ പൂർണ്ണമായി പഠിച്ച്, ക്ലാസ് III, IV എന്നിവ ഗവൺമെൻ്റ് / ഗവൺമെൻ്റ് അംഗീകൃത സ്കൂളിൽ നിന്ന് പാസായവരായിരിക്കണം.
* വിദ്യാർത്ഥിയുടെ ജനനത്തീയതി 01-05-2014 നും 31-07-2016 നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിലായിരിക്കണം.
സംവരണവും പരീക്ഷാ തീയതിയും
* ഒരു ജില്ലയിൽ കുറഞ്ഞത് 75% സീറ്റുകളും ഗ്രാമപ്രദേശങ്ങളിലെ വിദ്യാർത്ഥികളാൽ നികത്തപ്പെടും.
* SC, ST, OBC, ദിവ്യാംഗ് അപേക്ഷകർക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സംവരണം ലഭിക്കും.
* കുറഞ്ഞത് 1/3 സീറ്റുകൾ പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
പരീക്ഷാ തീയതി
* സമ്മർ ബൗണ്ട് JNVS: 2025 ഡിസംബർ 13
* വിൻ്റർ ബൗണ്ട് JNVS: 2026 ഏപ്രിൽ 11
രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും https://navodaya.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്യുക.
Tags:
EDUCATION