Trending

കെടാവിളക്ക് സ്കോളർഷിപ്പ്: ഒ.ബി.സി വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500 രൂപ!


കെടാവിളക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി (OBC) വിഭാഗം വിദ്യാർത്ഥികൾക്കായി കെടാവിളക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ മാർക്ക്, കുറഞ്ഞ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം 1500/- രൂപ വീതം സ്കോളർഷിപ്പ് ലഭിക്കും.


പ്രധാന തീയതികളും വിവരങ്ങളും

  • വിഭാഗം: ഒ.ബി.സി. (OBC)
  • ക്ലാസ്സുകൾ: 1 മുതൽ 8 വരെ
  • സ്കോളർഷിപ്പ് തുക: പ്രതിവർഷം 1500 രൂപ
  • വിദ്യാർത്ഥികൾ സ്കൂളിൽ അപേക്ഷ നൽകേണ്ട അവസാന തീയതി: 2025 ജൂലൈ 13
  • സ്കൂളുകൾ ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ട അവസാന തീയതി: 2025 ജൂലൈ 15 (ഇ-ഗ്രാൻ്റ്സ് 3.0 പോർട്ടൽ വഴി)

അപേക്ഷ സമർപ്പിക്കേണ്ട രീതി

വിദ്യാർത്ഥികൾ പൂരിപ്പിച്ച അപേക്ഷാ ഫോം 2025 ജൂലൈ 13-നകം അതത് സ്കൂളുകളിൽ സമർപ്പിക്കേണ്ടതാണ്. സ്കൂൾ അധികൃതർ ഈ അപേക്ഷകൾ e-Grantz 3.0 പോർട്ടൽ വഴി 2025 ജൂലൈ 15-നകം ഡാറ്റാ എൻട്രി പൂർത്തീകരിക്കണം.

“കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്” ശ്രദ്ധാപൂർവ്വം വായിക്കാൻ നിർദ്ദേശിക്കുന്നു.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനുമായി ഇ-ഗ്രാൻ്റ്സ് പോർട്ടൽ സന്ദർശിക്കുക


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...