Trending

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു: പ്രവേശനം ജൂൺ 10, 11 തീയതികളിൽ!

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു!

കേരളത്തിലെ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ (പ്ലസ് വൺ ഏകജാലക പ്രവേശനം 2025) മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് അവരുടെ കാൻഡിഡേറ്റ് ലോഗിനിലെ 'Second Allot Results' എന്ന ലിങ്ക് വഴി ഫലം പരിശോധിക്കാവുന്നതാണ്.

പ്രവേശനം 2025 ജൂൺ 10 ന് രാവിലെ 10 മണി മുതൽ ജൂൺ 11 ന് വൈകിട്ട് 5 മണി വരെ നടക്കും.


പ്രവേശനത്തിനുള്ള പ്രധാന നിർദ്ദേശങ്ങൾ

  • അലോട്ട്മെന്റ് ലെറ്റർ: അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻ്റ് എടുത്ത് നൽകുന്ന അലോട്ട്മെന്റ് ലെറ്ററുമായി വേണം പ്രവേശനത്തിന് എത്താൻ. ഒന്നാം അലോട്ട്മെൻ്റിൽ താൽക്കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്മെൻ്റിൽ ഉയർന്ന ഓപ്ഷനിലേക്ക് മാറ്റം ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്മെന്റ് ലെറ്ററിൻ്റെ ആവശ്യമില്ല.
  • സ്ഥിര പ്രവേശനം / താൽക്കാലിക പ്രവേശനം:
    • മെറിറ്റ് ക്വാട്ടയിൽ ഒന്നാം ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിച്ചവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
    • താഴ്ന്ന ഓപ്ഷനിൽ അലോട്ട്മെൻ്റ് ലഭിച്ചവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാവുന്നതാണ്.
  • ഫീസ്: അലോട്ട്മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് മാത്രമേ അടയ്‌ക്കേണ്ടതുള്ളൂ.
  • പ്രവേശനം നേടാത്തവർ: അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല
  • റാങ്ക് വിവരങ്ങൾ: വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലെയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ്.
  • ഹാജരാകേണ്ടവർ: അലോട്ട്മെൻ്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും രക്ഷകർത്താക്കളോടൊപ്പം 2025 ജൂൺ 11 ന് വൈകിട്ട് 5 മണിക്ക് മുൻപായി സ്കൂളുകളിൽ പ്രവേശനത്തിനായി ഹാജരാകണം.

കമ്മ്യൂണിറ്റി ക്വാട്ടയും സപ്ലിമെൻ്ററി അലോട്ട്മെൻ്റും

രണ്ടാം അലോട്ട്മെൻ്റിനൊപ്പം കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷനും നടക്കുന്നുണ്ട്. വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർത്ഥികൾ അവർക്ക് ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തിരഞ്ഞെടുക്കണം. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ, ഏതെങ്കിലും ഒരു ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കുകയില്ല

ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും, മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുകൊണ്ടോ ഓപ്ഷനുകൾ നൽകാത്തതുകൊണ്ടോ അലോട്ട്മെൻ്റിന് പരിഗണിക്കാത്തവർക്കും, അലോട്ട്മെൻ്റ് ലഭിക്കാത്തവർക്കും മൂന്നാമത്തെ അലോട്ട്മെൻ്റിന് ശേഷം സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായുള്ള ഒഴിവുകളും വിജ്ഞാപനവും മുഖ്യഘട്ട പ്രവേശന സമയപരിധിക്ക് ശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.


പ്രവേശനത്തിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ

പ്രവേശനം നേടുന്ന സമയത്ത് വിദ്യാർത്ഥികൾ താഴെ പറയുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം:

  • യോഗ്യതാ സർട്ടിഫിക്കറ്റ്: യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ. (ബന്ധപ്പെട്ട ബോർഡുകളിൽ നിന്ന് ലഭിക്കാത്തവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കും. സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സ്വീകരിക്കും.)
  • വിടുതൽ സർട്ടിഫിക്കറ്റ് (TC):
  • സ്വഭാവ സർട്ടിഫിക്കറ്റ്:
  • ബോണസ് പോയിൻ്റ്/ടൈ ബ്രേക്ക് സർട്ടിഫിക്കറ്റുകൾ: ബോണസ് പോയിൻ്റിനും ടൈ ബ്രേക്കിനും അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഹാജരാക്കണം. ഇതിൽ എൻ.സി.സി., ലിറ്റിൽ കൈറ്റ്സ്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, സ്കൗട്ട് തുടങ്ങിയവയുടെ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടും.
  • പ്രായപരിധി ഇളവിനുള്ള സർട്ടിഫിക്കറ്റ്: പ്രായപരിധിയിൽ ഇളവ് ആവശ്യപ്പെടുന്നവർ പ്രോസ്പെക്ടസിൽ പ്രതിപാദിക്കുന്ന തരത്തിലുള്ള ഉത്തരവുകളുടെ അസ്സൽ ഹാജരാക്കണം.
  • വൈകല്യ സർട്ടിഫിക്കറ്റ്: ഭിന്നശേഷി വിഭാഗത്തിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 40% ൽ കുറയാത്ത വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന അംഗീകൃത മെഡിക്കൽ ബോർഡിൻ്റെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
  • സാമുദായിക സംവരണ സർട്ടിഫിക്കറ്റ്: എസ്.എസ്.എൽ.സി. ബുക്കിലെ സമുദായ വിവരങ്ങൾ മതിയാകും. എന്നാൽ, എസ്.എസ്.എൽ.സി. ബുക്കിൽ നിന്ന് വ്യത്യസ്തമായ സാമുദായിക വിവരമാണ് അപേക്ഷയിൽ നൽകിയിട്ടുള്ളതെങ്കിൽ റവന്യൂ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒ.ഇ.സി. വിഭാഗക്കാർ ഫീസാനുകൂല്യത്തിന് റവന്യൂ അധികൃതർ നൽകിയ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • വരുമാന സർട്ടിഫിക്കറ്റ്: ഒ.ബി.എച്ച്. വിഭാഗക്കാർക്ക് ഫീസാനുകൂല്യം ലഭിക്കാൻ വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും ആവശ്യമാണ്.
  • തമിഴ്/കന്നട ഭാഷാ ന്യൂനപക്ഷ സർട്ടിഫിക്കറ്റ്: യോഗ്യതാ സർട്ടിഫിക്കറ്റിലോ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റിലോ മാതൃഭാഷ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, രജിസ്റ്റർ ചെയ്ത തദ്ദേശ ഭാഷാന്യൂനപക്ഷ സംഘടനയുടെ സെക്രട്ടറി/ചെയർമാൻ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം.
  • സ്ഥിരതാമസ സർട്ടിഫിക്കറ്റ്: എസ്.എസ്.എൽ.സി. ബുക്കിൽ വിവരങ്ങളുണ്ടെങ്കിൽ മറ്റ് സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല. അല്ലാത്തപക്ഷം റേഷൻ കാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം.
  • മുൻ സൈനികരുടെ ആശ്രിതർക്കുള്ള സർട്ടിഫിക്കറ്റ്: സർവീസിലുള്ള ജവാന്റെ ആശ്രിതർ സർവീസ് സർട്ടിഫിക്കറ്റും, വിരമിച്ചവരുടെ ആശ്രിതർ സൈനിക വെൽഫെയർ ബോർഡിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഹാജരാക്കണം.
  • EWS സംവരണത്തിനുള്ള സർട്ടിഫിക്കറ്റ്: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർ (EWS) വില്ലേജ് ഓഫീസറിൽ നിന്നുള്ള Income & Assets Certificate ഹാജരാക്കണം.
  • മറ്റ് പരീക്ഷാ യോഗ്യതകൾ: LSS, USS, NMMSS പരീക്ഷകളിൽ യോഗ്യത നേടിയവർ അതത് സർട്ടിഫിക്കറ്റുകളോ റിസൾട്ട് പേജോ ഹാജരാക്കണം.
  • എക്സ്ട്രാ കരിക്കുലർ/കോ-കരിക്കുലർ ആക്ടിവിറ്റി സർട്ടിഫിക്കറ്റുകൾ: ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം.

എല്ലാ സർട്ടിഫിക്കറ്റുകളുടെയും വിവരങ്ങൾ, പ്രത്യേകിച്ച് സർട്ടിഫിക്കറ്റ് നമ്പറും തീയതിയും, അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

ഏകജാലക പ്രവേശനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾക്കായി സന്ദർശിക്കുക. 


FAQ

☑️ ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയവരും, ഇതുവരെയും അലോട്ട്മെന്റ് ലഭിക്കാത്തവരും നിർബന്ധമായും രണ്ടാം അലോട്ട്മെന്റ് പരിശോധിക്കണം. HSCAP അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ പ്രവേശിച്ച് അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. 

☑️ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് താഴ്ന്ന ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് മൂന്നാം അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവര്‍ക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ടതില്ല

☑️ ആദ്യ അലോട്ട്മെന്റിൽ താത്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അല്ലോട്മെന്റിൽ ഓപ്ഷൻ മാറ്റമുണ്ട് എന്ത് ചെയ്യണം?
രണ്ടാം അലോട്ട്മെന്റിൽ ഹയർ ഓപ്ഷൻ ലഭിച്ചിട്ടുണ്ടെങ്കിൽ പുതുതായി ലഭിച്ച കോഴ്സ്/സ്കൂൾ ഓപ്ഷനിൽ പ്രവേശനം നേടണം. പുതിയ സ്‌കൂളാണ് ലഭിച്ചതെങ്കിൽ താത്ക്കാലിക പ്രവേശനം നേടിയ സ്‌കൂളിൽ നിന്ന് പ്രവേശന സമയത്ത് നൽകിയ രേഖകൾ വാങ്ങി അലോട്ട്മെന്റ് ലഭിച്ച സ്ക്കൂളിൽ പ്രവേശനം നേടണം. ഇത്തവണയും ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് താത്കാലിക പ്രവേശനം എടുക്കാവുന്നതാണ്. ഇപ്പോൾ ലഭിച്ചത് ഒന്നാം ഓപ്‌ഷൻ തന്നെ ആണെങ്കിൽ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം. 

☑️ സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ?
അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. പ്രവേശന സമയത്ത് സ്‌കൂളിൽ നേരിട്ട് നൽകിയാൽ മതിയാകും.

☑️ പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം?
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും. 

☑️ ആദ്യ അലോട്ട്മെന്റിൽ താത്ക്കാലിക പ്രവേശനം നേടിയ എനിക്ക് രണ്ടാം അലോട്ട്മെന്റിലും ഓപ്ഷനിൽ മാറ്റമില്ല. ഇനി എന്ത് ചെയ്യണം?
ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ ഓപ്‌ഷൻ മാറ്റം ലഭിക്കാത്തവർ ജൂൺ 16 ന് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക. വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയര്‍ന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം.

☑️ ഇതുവരെ അലോട്ട്മെന്റ് ലഭിച്ചില്ല. ഇനി എന്ത് ചെയ്യണം?
അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിച്ചിട്ടില്ലാത്തവര്‍ ജൂൺ 16ന് മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.

☑️ ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടി. ഇനി എന്ത് ചെയ്യണം?
ആദ്യ അലോട്ട്മെന്റിൽ തന്നെ ഫീസടച്ച് സ്ഥിര പ്രവേശനം നേടിയവർ രണ്ടാം അലോട്ട്മെന്റ് പരിശോധിക്കേണ്ടതില്ല.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...