Trending

പരിമിതികളില്ലാത്ത മനസ്സ്: ക്ലിഫ് യങ്ങ് ഒരു പാഠപുസ്തകം!


1983 ലാണ് ഓസ്ട്രേലിയയിലെ സിഡ്നി യിൽനിന്ന് മെൽബൺ ലേക്കുള്ള 875 കിലോമീറ്റർ Ultramarathon ഓട്ട മത്സരം തുടങ്ങിവെച്ചത്. ലോകത്തിലെ തന്നെ അധികഠിനമായ ഒരു മത്സരമായി അറിയപ്പെട്ടിരുന്നതാണ് ഈ ഓട്ട മത്സരം.

ആദ്യ മത്സരത്തിൽ തന്നെ ഓടാൻ തയ്യാറായി 61കാരനായ Cliff Young എന്നുപേരായ ഒരു കർഷകനും എത്തി.  Albert Ernest Clifford Young എന്നാണ് പേരിന്റെ പൂർണരൂപം. പാടത്തു ജോലിചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഒരു gum boot ഉം ധരിച്ചുകൊണ്ടാണ് വന്നത്.

സംഘാടകർ അദ്ദേഹത്തെ ആവുന്നത്ര നിരുത്സാഹപ്പെടുത്തി. കാരണം ഇത്രയും ദൂരം പരമാവധി ഏഴു ദിവസം കൊണ്ട് ഓടിത്തീർക്കണം. ഒരു ദിവസം 18 മണിക്കൂറെങ്കിലും ഓടണം. ഇത്തരം നിബന്ധനകൾ പാലിക്കാൻ ഈ പ്രായത്തിൽ അദ്ദേഹത്തിന് സാധിക്കില്ല എന്നായിരുന്നു സംഘാടകരുടെ വിലയിരുത്തൽ. എന്നാൽ Cliff Young പിൻവാങ്ങാൻ തയ്യാറായില്ല. കാരണം മുൻപും ചില ദീർഘദൂര ഓട്ട മത്സരങ്ങളിൽ പങ്കെടുത്തതുകൊണ്ടുള്ള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ അദ്ദേഹം വളരെ സാവധാനത്തിലാണ് ഓടിയത്. എന്നാൽ ആദ്യ ദിവസം പിന്നിട്ടപ്പോൾത്തന്നെ അദ്ദേഹം വളരെ മുൻപിലായിരുന്നു. Cliff Young തുടർച്ചയായി അഞ്ചു ദിവസവും 15 മണിക്കൂറും നാല് മിനിട്ടും വിശ്രമമില്ലാതെ ഓടി ആ മത്സരത്തിൽ ചാമ്പ്യൻ ആയി.

വിജയത്തിന്റെ പിന്നാലെ അദ്ദേഹത്തെ interview ചെയ്ത മാധ്യമ പ്രവർത്തകരോട് Cliff Young പറഞ്ഞ ഒരു കാര്യമുണ്ട്

"രാത്രിയിൽ ആറു മണിക്കൂർ വിശ്രമിക്കാം എന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ട് രാത്രിയിലും ഞാൻ ഓടിക്കൊണ്ടേയിരുന്നു.

ഒരു സമ്മാനവും പ്രതീക്ഷിച്ചിട്ടല്ല ഞാൻ ഓടിയതും. വിജയിക്ക് 10000 ഡോളർ സമ്മാനം ലഭിക്കുമെന്ന കാര്യവും എനിക്കറിയില്ലായിരുന്നു. ഇത്രയും വലിയ തുക എനിക്കെന്തിനാണ്? ഈ ഓട്ട മത്സരം പൂർത്തീകരിച്ച മറ്റ് അഞ്ച് മത്സരാർഥികളും വളരെ കഠിനമായി പ്രയത്നിച്ചു നന്നായി മത്സരിച്ചവരാണ്. അതിനാൽ എനിക്ക് കിട്ടിയ സമ്മാനത്തുക അവർ അഞ്ചു പേർക്കുമായി വീതിച്ചു നൽകുകയാണ്. അതിൽനിന്നും ഒരു ചില്ലിക്കാശുപോലും എനിക്ക് വേണ്ട"

ഈ വാക്കുകൾ ക്ലിഫ് യങ്ങിന്റെ വിശാലമായ മനസ്സിനെയും നിസ്വാർത്ഥതയെയും എടുത്തു കാണിക്കുന്നു. അദ്ദേഹത്തിന് വിജയം എന്നത് പണമോ പ്രശസ്തിയോ ആയിരുന്നില്ല, മറിച്ച് ലക്ഷ്യം പൂർത്തിയാക്കുക എന്നതായിരുന്നു.

ക്ലിഫ് യങ്ങിന്റെ ജീവിതം നമുക്ക് നൽകുന്ന പാഠം വളരെ വലുതാണ്. "സ്വന്തം മനസ്സിനെ രൂപപ്പെടുത്തിയാൽ മാത്രമേ നമുക്ക് നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താൻ സാധിക്കുകയുള്ളൂ." അദ്ദേഹത്തിന് തന്റെ കഴിവുകളിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു. മറ്റുള്ളവരുടെ വിമർശനങ്ങളെയോ, സ്വന്തം പ്രായത്തെയോ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തെയോ ഒരു പരിമിതിയായി അദ്ദേഹം കണ്ടില്ല.

ഒരു കൃത്യമായ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ നമ്മൾ ആത്മവിശ്വാസത്തോടെ പരിശ്രമിക്കുമ്പോൾ, അതിന്റെ മുന്നിൽ പ്രതിസന്ധികളോ, പ്രതിഫലമോ, മറ്റ് പരിമിതികളോ ഒന്നും ഒരു തടസ്സമാകരുത്. നമ്മൾ ചെയ്യുന്ന കാര്യത്തിൽ പൂർണ്ണമായി മുഴുകുകയും, ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്താൽ, അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ പോലും സാധ്യമാക്കാൻ നമുക്ക് കഴിയും.

ക്ലിഫ് യങ്ങിനെപ്പോലെ, നിങ്ങളുടെ ജീവിതത്തിലെ അൾട്രാമാരത്തോണിൽ നിങ്ങൾക്ക് വിജയിക്കാൻ കഴിയുമെന്ന് വിശ്വസിക്കുക. നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്, അവ നേടാൻ നിങ്ങളെ തടയുന്നതായി നിങ്ങൾ കരുതുന്ന "പരിമിതികൾ" എന്തൊക്കെയാണ്?

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...