സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്ന പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എ.ഐ.സി.ടി.ഇ.) നൽകിവരുന്ന പ്രഗതി സ്കോളർഷിപ്പിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. പുതിയ അപേക്ഷകർക്കും സ്കോളർഷിപ്പ് പുതുക്കാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ അപേക്ഷിക്കാം. പ്രതിവർഷം 50,000 രൂപയാണ് സ്കോളർഷിപ്പ് തുക.
ആർക്കൊക്കെ അപേക്ഷിക്കാം? യോഗ്യതകൾ
എ.ഐ.സി.ടി.ഇ. അംഗീകൃത സ്ഥാപനങ്ങളിൽ ടെക്നിക്കൽ ഡിഗ്രി (എഞ്ചിനീയറിംഗ്)/ഡിപ്ലോമ കോഴ്സുകൾ ചെയ്യുന്ന പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
ഒന്നാം വർഷ വിദ്യാർത്ഥിനികൾക്കും രണ്ടാം വർഷത്തേക്ക് ലാറ്ററൽ എൻട്രി വഴി വന്നവർക്കുമാണ് ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാനാകുക.
വാർഷിക കുടുംബ വരുമാനം 8 ലക്ഷം രൂപയിൽ കവിയരുത്.
പ്ലസ്ടുവിന് ശേഷം 2 വർഷത്തിൽ കൂടുതൽ പഠനത്തിൽ ഇടവേള (ഇയർ ഗ്യാപ്) ഉണ്ടാകാൻ പാടില്ല.
എങ്ങനെ അപേക്ഷിക്കാം?
കേന്ദ്ര സർക്കാർ സ്കോളർഷിപ്പുകളുടെ പൊതു പോർട്ടലായ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി.) വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
ഘട്ടം 1: വൺ ടൈം രജിസ്ട്രേഷൻ (ഒ.ടി.ആർ): ആദ്യമായി എൻ.എസ്.പി. മുഖേന സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ 'വൺ ടൈം രജിസ്ട്രേഷൻ' (ഒ.ടി.ആർ.) പൂർത്തിയാക്കണം.
ഘട്ടം 2: ലോഗിൻ ചെയ്യുക: ഒ.ടി.ആർ. ലഭിച്ച ശേഷം അത് ഉപയോഗിച്ച് എൻ.എസ്.പി. പോർട്ടലിൽ ലോഗിൻ ചെയ്യുക.
ഘട്ടം 3: വിവരങ്ങൾ നൽകുക: നിങ്ങളുടെ വ്യക്തിഗതവും അക്കാദമികവുമായ വിവരങ്ങൾ നൽകുക. ഇത് പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പുകളുടെ ലിസ്റ്റ് കാണാൻ സാധിക്കും.
ഘട്ടം 4: പ്രഗതി സ്കോളർഷിപ്പ് തിരഞ്ഞെടുക്കുക: ലിസ്റ്റിൽ നിന്ന് 'പ്രഗതി സ്കോളർഷിപ്പ്' തിരഞ്ഞെടുത്ത് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
ഘട്ടം 5: അപേക്ഷ സമർപ്പിക്കുക: സ്കോളർഷിപ്പ് അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം, അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് പഠിക്കുന്ന സ്ഥാപനത്തിൽ സമർപ്പിക്കുക.
പ്രധാന തീയതിയും വെബ്സൈറ്റുകളും
അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഒക്ടോബർ 31.
വിജ്ഞാപനം, അപേക്ഷ സമർപ്പിക്കാനുള്ള വെബ്സൈറ്റ്:
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam