രാജ്യസേവനം ആഗ്രഹിക്കുന്ന യുവ പുരുഷന്മാർക്ക് ഇന്ത്യൻ വ്യോമസേനയിൽ (Indian Air Force) എയർമാൻ ആകാൻ സുവർണ്ണാവസരം! വ്യോമസേനയുടെ ഗ്രൂപ്പ്-വൈ (നോൺ ടെക്നിക്കൽ) മെഡിക്കൽ അസിസ്റ്റൻ്റ് ട്രേഡിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഈ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
◼️ ഇന്ത്യൻ വ്യോമസേന എയർമാൻ റിക്രൂട്ട്‌മെൻ്റ്: പ്രധാന വിവരങ്ങൾ
▪️ വിഭാഗം: ഗ്രൂപ്പ്-വൈ (നോൺ ടെക്നിക്കൽ)
▪️ ട്രേഡ്: മെഡിക്കൽ അസിസ്റ്റൻ്റ്
▪️ അപേക്ഷിക്കാൻ അർഹത: പുരുഷന്മാർക്ക് മാത്രം.
▪️ അപേക്ഷാ രീതി: ഓൺലൈൻ.
▪️ അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ജൂലൈ 31.
▪️ വെബ്സൈറ്റ്:
▪️ ഓൺലൈൻ പരീക്ഷ ആരംഭിക്കുന്ന തീയതി: 2025 സെപ്റ്റംബർ 25 മുതൽ.
◼️ യോഗ്യതാ മാനദണ്ഡങ്ങൾ
രണ്ട് വിഭാഗങ്ങളിലായാണ് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്:
1. മെഡിക്കൽ അസിസ്റ്റൻ്റ് ട്രേഡ് (പ്ലസ് ടു അടിസ്ഥാനം):
▪️ വിദ്യാഭ്യാസ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം. ഇംഗ്ലീഷിന് കുറഞ്ഞത് 50% മാർക്ക് വേണം. അല്ലെങ്കിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് 50% മാർക്കോടെ 2 വർഷത്തെ വൊക്കേഷനൽ കോഴ്സ് ജയം. ഇംഗ്ലീഷിന് 50% മാർക്ക് വേണം.
▪️ പ്രായം: 2005 ജൂലൈ 2-നും 2009 ജൂലൈ 2-നും മധ്യേ ജനിച്ച അവിവാഹിതർ (രണ്ടു തീയതിയും ഉൾപ്പെടെ).
2. മെഡിക്കൽ അസിസ്റ്റൻ്റ് ട്രേഡ് (ഡിപ്ലോമ/ബി.എസ്‌സി. ഫാർമസി യോഗ്യതക്കാർ):
▪️ വിദ്യാഭ്യാസ യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് 50% മാർക്കോടെ പ്ലസ് ടു ജയം, ഇംഗ്ലീഷിന് 50% മാർക്ക് വേണം. കൂടാതെ, 50% മാർക്കോടെ ഡിപ്ലോമ/ബി.എസ്‌സി. ഫാർമസി, സ്റ്റേറ്റ് ഫാർമസി കൗൺസിൽ/ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ രജിസ്ട്രേഷൻ.
▪️ പ്രായം: ▪️ അവിവാഹിതർ: 2002 ജൂലൈ 2-നും 2007 ജൂലൈ 2-നും മധ്യേ ജനിച്ചവർ (രണ്ടു തീയതിയും ഉൾപ്പെടെ). ▪️ വിവാഹിതർ: 2002 ജൂലൈ 2-നും 2005 ജൂലൈ 2-നും മധ്യേ ജനിച്ചവർ.
◼️ ശാരീരിക യോഗ്യത
▪️ ഉയരം: കുറഞ്ഞത് 152 സെൻ്റീമീറ്റർ.
▪️ നെഞ്ചളവ്: കുറഞ്ഞത് അഞ്ച് സെൻ്റീമീറ്റർ വികസിപ്പിക്കാൻ കഴിയണം.
▪️ തൂക്കം: ഉയരത്തിനും പ്രായത്തിനും ആനുപാതികമായിരിക്കണം.
◼️ നിയമനവും ശമ്പളവും
▪️ നിയമന കാലാവധി: തുടക്കത്തിൽ 20 വർഷത്തേക്ക്. 57 വയസ്സുവരെ നീട്ടിക്കിട്ടാം.
▪️ ശമ്പളം: ▪️ പരിശീലനസമയത്ത്: ₹14,600 രൂപ സ്റ്റൈപ്പൻഡ്.
▪️ പരിശീലനം പൂർത്തിയാക്കുമ്പോൾ: ₹26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും.
◼️ തിരഞ്ഞെടുപ്പ് പ്രക്രിയ
▪️ എഴുത്തുപരീക്ഷ ▪️ ശാരീരികക്ഷമതാ പരിശോധന
▪️ അഡാപ്റ്റബിലിറ്റി ടെസ്റ്റ് (Adaptability Test)
▪️ വൈദ്യപരിശോധന
ശാരീരികക്ഷമതാ പരിശോധന (Physical Fitness Test):
▪️ 7 മിനിറ്റിൽ 1.6 കി.മീ. ഓട്ടം പൂർത്തിയാക്കണം. (21 വയസ്സിനു മുകളിലുള്ളവർക്കും ഡിപ്ലോമ/ബി.എസ്‌സി. ഫാർമസി യോഗ്യതക്കാർക്കും 7.30 മിനിറ്റ് അനുവദിക്കും).
▪️ 10 പുഷ് അപ്പ്, 10 സിറ്റപ്പ്, 20 സ്ക്വാട്‌സ് എന്നിവയുമുണ്ടാകും.
English Summary:
The Indian Air Force invites applications from male candidates for Airman positions in the Group-Y (Non-Technical) Medical Assistant trade. Eligibility requires a Plus Two pass (Physics, Chemistry, Biology, English with 50% marks) or a Pharmacy Diploma/B.Sc. in Pharmacy. Age limits vary by qualification. Apply online via www.airmenselection.cdac.in by July 31, 2025. The online exam starts September 25. Selection involves written, physical fitness (including a 1.6 km run), adaptability, and medical tests. Initial appointment is for 20 years, extendable to 57.a
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam