Trending

KEAM 2025 പരീക്ഷാ ഫലം ഹൈക്കോടതി റദ്ദാക്കി



 എഞ്ചിനീയറിംഗ് അടക്കം കേരളത്തിലെ പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള കീം പ്രവേശന പരീക്ഷയുടെ ഫലം ഹൈക്കോടതി റദ്ദാക്കി. കീമിന്റെ പ്രോസ്പെക്ടസിൽ അടക്കം വരുത്തിയ മാറ്റങ്ങൾ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഈ നടപടി. പുതുക്കിയ വെയിറ്റേജ് രീതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വിധി. ജസ്റ്റിസ് ഡി.കെ. സിങ്ങിൻ്റേതാണ് ഉത്തരവ്. കീം എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണ്ണയ രീതി സി.ബി.എസ്.ഇ. സിലബസ് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഈ ഉത്തരവ്. ഇതോടെ, കേരള സിലബസുകാർക്ക് പുതിയ നടപടി തിരിച്ചടിയായിരിക്കുകയാണ്. പ്രവേശന നടപടികൾ ആരംഭിക്കാൻ ദിവസങ്ങൾക്ക് ശേഷിക്കെയാണ് ഈ കോടതി വിധി.

▪️ മാറ്റിയ സമീകരണരീതി (റദ്ദാക്കപ്പെട്ടത്)

പ്ലസ്ടു പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങളിൽ ഓരോ ബോർഡിലെയും ഏറ്റവും ഉയർന്ന മാർക്ക് പ്രവേശന പരീക്ഷാ കമ്മീഷണറേറ്റ് ശേഖരിക്കും. കെമിസ്ട്രി പഠിക്കാത്തവർക്ക് പകരമായി കമ്പ്യൂട്ടർ സയൻസ്, ബയോടെക്നോളജി, ബയോളജി എന്നിവ പരിഗണിക്കും.

▪️ കേരള സിലബസിലെ ഏറ്റവും ഉയർന്ന മാർക്ക് നൂറും മറ്റു ബോർഡിലേത് 95 മാർക്കുമാണെങ്കിൽ രണ്ടും നൂറു മാർക്കായി കണക്കാക്കും. ഇങ്ങനെ, മൂന്നു വിഷയങ്ങളിലെയും മാർക്ക് നൂറിലേക്ക് മാറ്റി മൊത്തം 300 മാർക്കിൽ ക്രമീകരിക്കും.

▪️ വിദ്യാർത്ഥിക്ക് ബന്ധപ്പെട്ട വിഷയത്തിൽ 70 മാർക്കാണ് കിട്ടിയതെങ്കിൽ അത് നൂറിലേക്ക് മാറ്റും. അതായത്, 70/95:100 എന്ന ഫോർമുലയിൽ കണക്കാക്കി മാർക്ക് 73.68 ആയി മാറും. എഞ്ചിനിയറിങ്ങിനുള്ള മൂന്നു വിഷയങ്ങളുടെയും മാർക്ക് ഈ രീതിയിൽ ഏകീകരിച്ച് മൊത്തം മാർക്ക് 300-ൽ കണക്കാക്കും.

▪️ തുടർന്ന്, ഓരോ വിഷയത്തിനുമുള്ള മാർക്ക് 5:3:2 എന്ന അനുപാതത്തിൽ റാങ്കിന് പരിഗണിക്കും. മൂന്നു വിഷയങ്ങൾക്കും മൊത്തമുള്ള മാർക്കിൽ കണക്കിന് 150, ഫിസിക്സിന് 90, കെമിസ്ട്രിക്ക് 60 എന്നിങ്ങനെ വെയിറ്റേജ് നിശ്ചയിച്ചാവും റാങ്കിന് പരിഗണിക്കുക.

▪️ എഞ്ചിനിയറിംഗ് പരീക്ഷയിൽ വിദ്യാർത്ഥി നേടുന്ന മാർക്ക് നോർമലൈസ് ചെയ്ത് സ്കോർ 300-ൽ കണക്കാക്കും. ഈ സ്കോറും പ്ലസ്ടു പരീക്ഷയിലെ സമീകരിച്ച മാർക്കും കൂട്ടി മൊത്തം 600 മാർക്കിൽ കണക്കാക്കിയാവും റാങ്ക് സ്കോർ നിശ്ചയിക്കുക.

▪️ ദേശീയബോർഡുകളിൽനിന്ന് പ്ലസ്ടു പാസായവരുടേത് കണക്കാക്കുമ്പോൾ ദേശീയതലത്തിൽ അതതു വിഷയത്തിൽ നേടിയ ഏറ്റവും ഉയർന്ന മാർക്ക് മാത്രമേ നോർമലൈസേഷനു പരിഗണിക്കൂ. റാങ്ക് പട്ടിക തയ്യാറാക്കുംമുൻപ് വ്യത്യസ്ത പരീക്ഷാ ബോർഡുകളിലെ ഉയർന്ന മാർക്കിന്റെ വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറേറ്റ് ശേഖരിക്കും. അതു ലഭിച്ചില്ലെങ്കിൽ ഉയർന്ന മാർക്ക് നൂറുശതമാനമായി പരിഗണിക്കും.

മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതിനുശേഷമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അടുത്തിടെ കീം ഫലപ്രഖ്യാപനം നടത്തിയത്. സംസ്ഥാന സിലബസിൽ പഠിച്ച വിദ്യാർത്ഥികൾക്ക് മാർക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്നാട് മാതൃകയിൽ മാർക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. വിദഗ്ധ സമിതിയുടെ ശുപാർശയിൽ സർക്കാർ തീരുമാനമെടുക്കാൻ വൈകിയതുകാരണം കീം ഫലപ്രഖ്യാപനം വൈകുകയും ചെയ്തിരുന്നു.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...