കീം റാങ്ക് ലിസ്റ്റ് പുതുക്കി: മുൻനിര റാങ്കുകളിൽ വലിയ മാറ്റങ്ങൾ
കൊച്ചി: സംസ്ഥാനത്തെ എൻജിനീയറിങ് പ്രവേശനത്തിനുള്ള കീം (KEAM) പരീക്ഷയുടെ പുതുക്കിയ ഫലം പ്രഖ്യാപിച്ചു. പുതിയ റാങ്ക് ലിസ്റ്റ് വന്നതോടെ മുൻപ് ആദ്യ സ്ഥാനങ്ങളിലുണ്ടായിരുന്ന പല വിദ്യാർത്ഥികൾക്കും റാങ്ക് പിന്നോട്ട് പോയി. നിലവിൽ തിരുവനന്തപുരം സ്വദേശിയായ ജോഷ്വ ജേക്കബ് തോമസിനാണ് ഒന്നാം റാങ്ക്. എറണാകുളം സ്വദേശിയായ ഹരികേഷൻ ബൈജു രണ്ടാം റാങ്ക് നേടി. ആകെ 76,230 പേർ പ്രവേശനത്തിന് യോഗ്യത നേടിയിട്ടുണ്ട്.
കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി?
നേരത്തേ പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റിൽ ആദ്യ 100 പേരിൽ 43 പേർ കേരള സിലബസിലെ വിദ്യാർത്ഥികളായിരുന്നു. എന്നാൽ പുതുക്കിയ റാങ്ക് ലിസ്റ്റിൽ ഇത് 21 ആയി കുറഞ്ഞു. ഹൈക്കോടതി വിധി കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായോ എന്ന സംശയം ഇത് ഉയർത്തുന്നുണ്ട്. സി.ബി.എസ്.ഇ. സിലബസ് വിദ്യാർത്ഥികൾക്ക് അനുകൂലമായ മാറ്റമാണിത്.
റാങ്ക് നിർണ്ണയത്തിലെ കോടതി ഇടപെടൽ
കീം എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ റാങ്ക് നിർണ്ണയ രീതി സിബിഎസ്ഇ സിലബസ് വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് സിംഗിൾ ബെഞ്ച് റാങ്ക് ലിസ്റ്റ് റദ്ദാക്കിയത്. ഈ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടതിനെ തുടർന്നാണ് പഴയ ഫോർമുല പിന്തുടർന്ന് സർക്കാർ പുതിയ റാങ്ക് ലിസ്റ്റ് പുറത്തുവിട്ടത്. പുതുക്കിയ വെയിറ്റേജ് രീതി ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ലിസ്റ്റ് റദ്ദാക്കാൻ ഉത്തരവിട്ടത്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam