ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്, വിവിധ സിനിമാ പഠന വിഷയങ്ങളിൽ ബിരുദാനന്തര ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചലച്ചിത്ര മേഖലയിൽ താൽപ്പര്യമുള്ളവർക്ക് ഇതൊരു മികച്ച അവസരമാണ്.
ലഭ്യമായ കോഴ്സുകൾ
മൂന്നുവർഷം ദൈർഘ്യമുള്ള ഈ ബിരുദാനന്തര ഡിപ്ലോമ കോഴ്സുകളിൽ ഓരോന്നിനും 10 സീറ്റുകൾ വീതമാണുള്ളത്. താഴെ പറയുന്ന ആറ് വിഷയങ്ങളിലാണ് പ്രവേശനം:
ആക്ടിങ്
അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്സ്
സിനിമാട്ടോഗ്രഫി
ഡയറക്ഷൻ ആൻഡ് സ്ക്രീൻ പ്ലേ റൈറ്റിങ്
എഡിറ്റിങ്
സൗണ്ട് റെക്കോഡിങ് ആൻഡ് സൗണ്ട് ഡിസൈനിങ്
പ്രവേശന പ്രക്രിയ
ദേശീയതലത്തിലുള്ള അഭിരുചി പരീക്ഷയും, തുടർന്ന് കോട്ടയത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ നടത്തുന്ന ഓറിയൻ്റേഷനും ഇൻ്റർവ്യൂവും വഴിയാണ് പ്രവേശനം.
കേരള സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള എല്ലാ സംവരണ മാനദണ്ഡങ്ങളും ഈ കോഴ്സുകൾക്ക് ബാധകമാണ്.
അപേക്ഷ സമർപ്പണം
അപേക്ഷകൾ ഓൺലൈനായി ജൂലൈ 7 മുതൽ 30 വരെ സമർപ്പിക്കാവുന്നതാണ്.
വിശദ വിവരങ്ങളും പ്രോസ്പെക്ടസും (2025) ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.krnii.ac.in-ൽ ലഭ്യമാണെന്ന് ഡയറക്ടർ പി.ആർ. ജിജോയ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam