ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിലേക്ക് 171 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി., ഇൻഫർമേഷൻ സെക്യൂരിറ്റി, കോർപ്പറേറ്റ് ക്രെഡിറ്റ് അനലിസ്റ്റ്, ഫിനാൻഷ്യൽ അനലിസ്റ്റ്, റിസ്ക് മാനേജ്മെൻ്റ്, ഡാറ്റാ അനലിസ്റ്റ്, കമ്പനി സെക്രട്ടറി, ചാർട്ടേഡ് അക്കൗണ്ടൻ്റ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാണ് ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഇന്ത്യൻ ബാങ്ക് സ്പെഷ്യലിസ്റ്റ് ഓഫീസർ (SO) തസ്തികകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളം 171 ഒഴിവുകളാണ് നിലവിലുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
◼️ പ്രധാന വിവരങ്ങൾ
സ്ഥാപനം: ഇന്ത്യൻ ബാങ്ക്
തസ്തികയുടെ പേര്: സ്പെഷ്യലിസ്റ്റ് ഓഫീസർ (Specialist Officer - SO)
തൊഴിൽ തരം: ബാങ്കിംഗ് (കേന്ദ്ര സർക്കാർ)
നിയമന തരം: നേരിട്ടുള്ള നിയമനം
ഒഴിവുകൾ: 171
ജോലി സ്ഥലം: ഇന്ത്യയിലുടനീളം
ശമ്പളം: ₹64,820 - ₹1,20,940 (പ്രതിമാസം, സ്കെയിൽ അനുസരിച്ച്)
അപേക്ഷാ രീതി: ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 സെപ്റ്റംബർ 23
അവസാന തീയതി: 2025 ഒക്ടോബർ 13
◼️ പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 സെപ്റ്റംബർ 23
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ഒക്ടോബർ 13
◼️ ഒഴിവുകളുടെ വിശദാംശങ്ങൾ
ചീഫ് മാനേജർ – ഇൻഫർമേഷൻ ടെക്നോളജി: 10
സീനിയർ മാനേജർ – ഇൻഫർമേഷൻ ടെക്നോളജി: 25
മാനേജർ – ഇൻഫർമേഷൻ ടെക്നോളജി: 20
ചീഫ് മാനേജർ – ഇൻഫർമേഷൻ സെക്യൂരിറ്റി: 05
സീനിയർ മാനേജർ – ഇൻഫർമേഷൻ സെക്യൂരിറ്റി: 15
മാനേജർ- ഇൻഫർമേഷൻ സെക്യൂരിറ്റി: 15
ചീഫ് മാനേജർ – കോർപ്പറേറ്റ് ക്രെഡിറ്റ് അനലിസ്റ്റ്: 15
സീനിയർ മാനേജർ – കോർപ്പറേറ്റ് ക്രെഡിറ്റ് അനലിസ്റ്റ്: 15
മാനേജർ – കോർപ്പറേറ്റ് ക്രെഡിറ്റ് അനലിസ്റ്റ്: 10
ചീഫ് മാനേജർ – ഫിനാൻഷ്യൽ അനലിസ്റ്റ്: 05
സീനിയർ മാനേജർ – ഫിനാൻഷ്യൽ അനലിസ്റ്റ്: 03
മാനേജർ – ഫിനാൻഷ്യൽ അനലിസ്റ്റ്: 04
ചീഫ് മാനേജർ – മാനേജ്മെൻ്റ്-റിസ്ക്: 04
ചീഫ് മാനേജർ – മാനേജ്മെൻ്റ് ഐ.ടി. റിസ്ക്: 01
സീനിയർ മാനേജർ മാനേജ്മെൻ്റ് -റിസ്ക്: 07
സീനിയർ മാനേജർ – മാനേജ്മെൻ്റ് ഐ.ടി. റിസ്ക്: 01
സീനിയർ മാനേജർ – ഡാറ്റാ അനലിസ്റ്റ്: 02
മാനേജർ മാനേജ്മെൻ്റ്-റിസ്ക്: 07
മാനേജർ മാനേജ്മെൻ്റ്- ഐ.ടി. റിസ്ക്: 01
മാനേജർ – ഡാറ്റാ അനലിസ്റ്റ്: 02
ചീഫ് മാനേജർ – കമ്പനി സെക്രട്ടറി: 01
സീനിയർ മാനേജർ – ചാർട്ടേഡ് അക്കൗണ്ടൻ്റ്: 02
മാനേജർ-ചാർട്ടേഡ് അക്കൗണ്ടൻ്റ്: 01
◼️ ശമ്പള വിവരങ്ങൾ
സ്കെയിൽ II: ₹64,820 മുതൽ ₹93,960 വരെ (പ്രതിമാസം)
സ്കെയിൽ III: ₹85,920 മുതൽ ₹1,05,280 വരെ (പ്രതിമാസം)
സ്കെയിൽ IV: ₹1,02,300 മുതൽ ₹1,20,940 വരെ (പ്രതിമാസം)
◼️ പ്രായപരിധി
കുറഞ്ഞ പ്രായപരിധി: 23 വയസ്സ്
കൂടിയ പ്രായപരിധി: 36 വയസ്സ്
നിയമങ്ങൾക്കനുസരിച്ച് പ്രായപരിധി ഇളവ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.
◼️ യോഗ്യതകൾ
ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബി.ടെക്./ബി.ഇ., ബിരുദാനന്തര ബിരുദം, സി.എ., എം.എസ്.സി., എം.ബി.എ./പി.ജി.ഡി.എം., എം.സി.എ., എം.എസ്., ഐ.സി.എസ്.ഐ. തുടങ്ങിയ യോഗ്യതകൾ ഉണ്ടായിരിക്കണം.
ഓരോ തസ്തികയുടെയും വിശദമായ യോഗ്യതകൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.
◼️ അപേക്ഷാ ഫീസ്
എസ്.സി./എസ്.ടി./ഭിന്നശേഷി വിഭാഗക്കാർക്ക്: ₹175/-
മറ്റെല്ലാ വിഭാഗക്കാർക്കും: ₹1000/-
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കാം.
◼️ തിരഞ്ഞെടുപ്പ് പ്രക്രിയ
രേഖാ പരിശോധന (Document Verification)
എഴുത്തുപരീക്ഷ (Written Test)
വ്യക്തിഗത ഇൻ്റർവ്യൂ (Personal Interview)
◼️ കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ
കൊച്ചി
തിരുവനന്തപുരം
കണ്ണൂർ
കോഴിക്കോട്
തൃശ്ശൂർ
◼️ അപേക്ഷിക്കേണ്ട രീതി
താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 2025 സെപ്റ്റംബർ 23 മുതൽ 2025 ഒക്ടോബർ 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
www.indianbank.in "Recruitment / Career / Advertising Menu" എന്ന വിഭാഗത്തിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ ജോബ് വിജ്ഞാപനം കണ്ടെത്തുക.
ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് ശ്രദ്ധാപൂർവ്വം വായിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ ഉറപ്പാക്കുക.
ഓൺലൈൻ അപേക്ഷാ ലിങ്ക് വഴി ആവശ്യമായ വിവരങ്ങൾ തെറ്റുകളില്ലാതെ പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള ഫോർമാറ്റിലും വലുപ്പത്തിലും അപ്‌ലോഡ് ചെയ്യുക.
രജിസ്റ്റർ ചെയ്ത വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
അപേക്ഷാ ഫീസ് അടച്ച്, സമർപ്പിച്ച അപേക്ഷയുടെ പ്രിൻ്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക.
