സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് 7565 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് 2025 സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 21 ഒക്ടോബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം.
സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഡൽഹി പോലീസിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) തസ്തികയിലേക്ക് (പുരുഷൻ/വനിത) നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തുടനീളം 7565 ഒഴിവുകളാണ് നിലവിലുള്ളത്. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
◼️ പ്രധാന വിവരങ്ങൾ
സ്ഥാപനം: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC)
തസ്തികയുടെ പേര്: കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) (പുരുഷൻ, വനിത) ഡൽഹി പോലീസിൽ
തൊഴിൽ തരം: കേന്ദ്ര സർക്കാർ
നിയമന തരം: നേരിട്ടുള്ള നിയമനം
ഒഴിവുകൾ: 7565
ജോലി സ്ഥലം: ഇന്ത്യയിലുടനീളം
ശമ്പളം: പേ ലെവൽ-3 (₹21,700 - ₹69,100 പ്രതിമാസം)
അപേക്ഷാ രീതി: ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 സെപ്റ്റംബർ 22
അവസാന തീയതി: 2025 ഒക്ടോബർ 31
◼️ പ്രധാന തീയതികൾ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി: 2025 സെപ്റ്റംബർ 22
ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ഒക്ടോബർ 31
ഓൺലൈൻ അപേക്ഷാ ഫോം തിരുത്തുന്നതിനുള്ള വിൻഡോയും ഫീസ് അടയ്ക്കാനുള്ള തീയതിയും: 2025 ഒക്ടോബർ 29 മുതൽ 2025 ഒക്ടോബർ 31 വരെ
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ താൽക്കാലിക ഷെഡ്യൂൾ: 2025 ഡിസംബർ / 2026 ജനുവരി
◼️ ഒഴിവുകളുടെ വിശദാംശങ്ങൾ
കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്)-പുരുഷൻ: 4408
കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്)-പുരുഷൻ [വിമുക്തഭടൻ (മറ്റുള്ളവർ)]: 285
കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്)-പുരുഷൻ [വിമുക്തഭടൻ (കമാൻഡോ)]: 376
കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്)-വനിത: 2496
ആകെ: 7565 ഒഴിവുകൾ
◼️ പ്രായപരിധി
കുറഞ്ഞ പ്രായപരിധി: 18 വയസ്സ്
കൂടിയ പ്രായപരിധി: 25 വയസ്സ്
ഉദ്യോഗാർത്ഥികൾ 2000 ജൂലൈ 2-ന് മുമ്പോ 2007 ജൂലൈ 1-ന് ശേഷമോ ജനിച്ചവരായിരിക്കരുത്.
പ്രായപരിധി ഇളവുകൾ: സർക്കാർ നിയമങ്ങൾക്കനുസരിച്ച് ലഭിക്കും. വിശദാംശങ്ങൾക്ക് വിജ്ഞാപനം കാണുക.
◼️ യോഗ്യതകൾ
അംഗീകൃത ബോർഡിൽ നിന്ന് 10+2 (സീനിയർ സെക്കൻഡറി) പാസ്സായിരിക്കണം.
വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് (11-ാം ക്ലാസ് പാസായവർക്ക്):
ഡൽഹി പോലീസ് ഉദ്യോഗസ്ഥരുടെയോ/വിമുക്തഭടൻമാരുടെയോ/മരിച്ചവരുടെയോ മക്കൾക്ക്, അല്ലെങ്കിൽ ഡൽഹി പോലീസിലെ മൾട്ടി-ടാസ്കിംഗ് സ്റ്റാഫിൻ്റെ മക്കൾക്ക്.
ഡൽഹി പോലീസിലെ ബാൻഡ്സ്മെൻ, ബഗ്ലേഴ്സ്, മൗണ്ടഡ് കോൺസ്റ്റബിൾസ്, ഡ്രൈവേഴ്സ്, ഡിസ്പാച്ച് റൈഡേഴ്സ് എന്നിവർക്ക് മാത്രം.
◼️ അപേക്ഷാ ഫീസ്
എസ്.സി./എസ്.ടി./വിമുക്തഭടൻ വിഭാഗക്കാർക്ക്: ഫീസില്ല
മറ്റെല്ലാ വിഭാഗക്കാർക്കും: ₹100/-
ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് എന്നിവ വഴി പരീക്ഷാ ഫീസ് അടയ്ക്കാം.
◼️ തിരഞ്ഞെടുപ്പ് പ്രക്രിയ
കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (Computer Based Examination - CBE)
ശാരീരികക്ഷമതാ, അളവെടുപ്പ് പരീക്ഷ (Physical Endurance & Measurement Test - PE&MT)
രേഖാ പരിശോധന (Document Verification)
മെഡിക്കൽ പരിശോധന (Medical Examination)
◼️ കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ
എറണാകുളം (9213)
കൊല്ലം (9210)
കോട്ടയം (9205)
കോഴിക്കോട് (9206)
തിരുവനന്തപുരം (9211)
തൃശ്ശൂർ (9212)
കണ്ണൂർ (9202)
◼️ അപേക്ഷിക്കേണ്ട രീതി
താൽപര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് 2025 സെപ്റ്റംബർ 22 മുതൽ 2025 ഒക്ടോബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:
www.ssc.nic.in "Recruitment / Career / Advertising Menu" എന്ന വിഭാഗത്തിൽ കോൺസ്റ്റബിൾ (എക്സിക്യൂട്ടീവ്) ജോബ് വിജ്ഞാപനം കണ്ടെത്തുക.
ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് ശ്രദ്ധാപൂർവ്വം വായിച്ച് യോഗ്യതാ മാനദണ്ഡങ്ങൾ ഉറപ്പാക്കുക.
ഓൺലൈൻ അപേക്ഷാ ലിങ്ക് വഴി ആവശ്യമായ വിവരങ്ങൾ തെറ്റുകളില്ലാതെ പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള ഫോർമാറ്റിലും വലുപ്പത്തിലും അപ്‌ലോഡ് ചെയ്യുക.
രജിസ്റ്റർ ചെയ്ത വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
അപേക്ഷാ ഫീസ് ആവശ്യമെങ്കിൽ, വിജ്ഞാപനത്തിൽ പറഞ്ഞിട്ടുള്ള രീതിയിൽ അടയ്ക്കുക.
സമർപ്പിച്ച അപേക്ഷയുടെ പ്രിൻ്റ് ഔട്ട് എടുത്ത് സൂക്ഷിക്കുക
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
