കേന്ദ്ര സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിൽ (FACT) ഡ്രാഫ്റ്റ്‌സ്‌മാൻ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗമണ്ഡലിലെ ഓഫീസിലേക്കാണ് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
ഒഴിവുള്ള വിഭാഗങ്ങൾ
താഴെ പറയുന്ന വിഭാഗങ്ങളിലായാണ് ഡ്രാഫ്റ്റ്‌സ്‌മാൻ ഒഴിവുകൾ ഉള്ളത്:
മെക്കാനിക്കൽ (Mechanical)
ഇലക്ട്രിക്കൽ (Electrical)
ഇൻസ്ട്രുമെന്റേഷൻ (Instrumentation)
സിവിൽ (Civil)
കെമിക്കൽ (Chemical)
ശമ്പളം (മാസം)
മുൻപരിചയത്തിന്റെ അടിസ്ഥാനത്തിൽ ആകർഷകമായ ശമ്പളമാണ് ലഭിക്കുക.
2 വർഷം പരിചയമുള്ളവർക്ക്: ₹26,530
1 മുതൽ 2 വർഷം വരെ പരിചയമുള്ളവർക്ക്: ₹25,750
1 വർഷത്തിൽ താഴെ പരിചയം / അപ്രന്റിസ്ഷിപ്പ് / ഫ്രഷേഴ്സ്: ₹25,000 (ഇതിന് പുറമെ ഇ.എസ്.ഐ, പി.എഫ്, ഷിഫ്റ്റ് അലവൻസ് തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും).
യോഗ്യത
ബന്ധപ്പെട്ട വിഷയത്തിൽ (മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ സിവിൽ/ കെമിക്കൽ/ ഇൻസ്ട്രുമെന്റേഷൻ) എഞ്ചിനീയറിംഗ് ഡിപ്ലോമ ഉണ്ടായിരിക്കണം. ഒപ്പം CAD/AutoCAD സോഫ്റ്റ്‌വെയറുകളിലുള്ള അറിവും നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയവും അഭികാമ്യം.
പ്രായപരിധി
35 വയസ്സ് കവിയാൻ പാടില്ല. (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. പരമാവധി 53 വയസ്സ് വരെ).
തിരഞ്ഞെടുപ്പ് രീതി
എഴുത്തുപരീക്ഷ ഉണ്ടായിരിക്കില്ല. രേഖകൾ പരിശോധിക്കൽ (Document Verification), വ്യക്തിഗത അഭിമുഖം (Personal Interview) എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷാ ഫീസ് ഇല്ല എന്നത് ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമാണ്.
അപേക്ഷിക്കേണ്ട വിധം (ശ്രദ്ധിക്കുക!)
രണ്ട് ഘട്ടങ്ങളിലായാണ് അപേക്ഷ സമർപ്പിക്കേണ്ടത്:
ഘട്ടം 1 (Online): FACT വെബ്സൈറ്റ് (
www.fact.co.in) വഴി ഡിസംബർ 16-ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.ഘട്ടം 2 (Hard Copy): ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം തപാലിൽ അയക്കുക.
അയക്കേണ്ട വിലാസം: DGM (HR), HR Department, FEDO Building, FACT, Udyogamandal, PIN–683501. (കവറിന് പുറത്ത് “Application for the post of Draughtsman (Mention Discipline)-Ad.11/2025” എന്ന് രേഖപ്പെടുത്തണം).
അപേക്ഷ തപാലിൽ ലഭിക്കേണ്ട അവസാന തീയതി: ഡിസംബർ 22, 2025.
🔻 കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ! പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും ഉടൻ അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക! 👇🏻
🆑 WhatsApp Group
🆑 WhatsApp Channel
