തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെട്രോ നഗരങ്ങളിൽ ഏകദേശം 85,000 രൂപയോളം പ്രതിമാസ ശമ്പളം (അലവൻസുകൾ ഉൾപ്പെടെ) ലഭിക്കും എന്നതാണ് ഈ ജോലിയുടെ ഏറ്റവും വലിയ പ്രത്യേകത.
ഒഴിവുകൾ
ആകെ 300 ഒഴിവുകളാണുള്ളത്.
അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (ജനറലിസ്റ്റ്): 285
ഹിന്ദി ഓഫീസർ: 15
ശമ്പളം
അടിസ്ഥാന ശമ്പളം 50,925 രൂപ മുതൽ 96,765 രൂപ വരെയാണ്. ഡി.എ, എച്ച്.ആർ.എ തുടങ്ങി മറ്റ് അലവൻസുകൾ ഉൾപ്പെടെ തുടക്കത്തിൽ തന്നെ കൈനിറയെ ശമ്പളം ലഭിക്കും. കൂടാതെ പെൻഷൻ, മെഡിക്കൽ ആനുകൂല്യങ്ങൾ, താമസ സൗകര്യം എന്നിവയും ലഭിക്കും.
യോഗ്യത
ജനറലിസ്റ്റ് ഓഫീസർ: അംഗീകൃത സർവകലാശാലയിൽ നിന്ന് 60% മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് 55% മാർക്ക് മതി).
ഹിന്ദി ഓഫീസർ: ഹിന്ദിയിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദം (Master's Degree) കൂടെ 60% മാർക്കും (എസ്‌സി/എസ്‌ടി വിഭാഗക്കാർക്ക് 55%). വിഷയങ്ങൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് വിജ്ഞാപനം കാണുക.
പ്രായപരിധി
21 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം (01.12.1995-നും 30.11.2004-നും ഇടയിൽ ജനിച്ചവർ). സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
രണ്ട് ഘട്ടങ്ങളിലായുള്ള ഓൺലൈൻ പരീക്ഷയും (Prelims & Mains), തുടർന്ന് ഇന്റർവ്യൂവും നടത്തിയാകും നിയമനം.
കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങൾ: കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്.
പരീക്ഷാ തീയതി: ടയർ-1 പരീക്ഷ 2026 ജനുവരി 10-ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
അപേക്ഷിക്കേണ്ട വിധം
കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് (www.orientalinsurance.org.in) വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: 1000 രൂപ. (എസ്‌സി/എസ്‌ടി/ഭിന്നശേഷിക്കാർ എന്നിവർക്ക് 250 രൂപ).
അപേക്ഷ സ്വീകരിക്കുന്ന തീയതി: ഡിസംബർ 01 മുതൽ ഡിസംബർ 15 വരെ.
സമയം കുറവായതിനാൽ താല്പര്യമുള്ളവർ എത്രയും വേഗം അപേക്ഷ സമർപ്പിക്കുക.
✅ Notification Click Here
✅ Apply Online Click Here
✅ Website Click Here
🔻 കരിയർ അപ്‌ഡേറ്റുകൾ ഇനി വിരൽത്തുമ്പിൽ!
പുതിയ തൊഴിൽ അറിയിപ്പുകളും വിദ്യാഭ്യാസ വാർത്തകളും ഉടൻ അറിയാൻ ഞങ്ങളുടെ WhatsApp ചാനലിൽ ഇപ്പോൾ ജോയിൻ ചെയ്യുക! 👇🏻
🆑 WhatsApp Group
https://chat.whatsapp.com/KFH1ZIIgWZDLc4ZZDHT0wr
🆑 WhatsApp Channel
