Trending

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ ട്രാൻസ്‌ലേറ്റർ, ലാബ് അസിസ്റ്റന്റ്, ലോ ഓഫീസർ ഒഴിവുകൾ; അടിസ്ഥാന ശമ്പളം 44,900 രൂപ വരെ



ഇന്ത്യൻ റെയിൽവേയിലെ വിവിധ ഐസൊലേറ്റഡ് കാറ്റഗറി (Isolated Category) തസ്തികകളിലായി 312 ഒഴിവുകളിലേക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ വിവിധ ആർ.ആർ.ബി.കൾ വഴിയാണ് നിയമനം നടക്കുന്നത്. എന്നാൽ, തിരുവനന്തപുരം ആർ.ആർ.ബി.ക്ക് കീഴിൽ ഈ വിജ്ഞാപനപ്രകാരം ഒഴിവുകളില്ല എന്നത് ഉദ്യോഗാർത്ഥികൾ പ്രത്യേകം ശ്രദ്ധിക്കണം.

വിജ്ഞാപന നമ്പർ: 08/2025. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജനുവരി 29 ആണ്.

പ്രധാന തസ്തികകളും ഒഴിവുകളും

ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത് ജൂനിയർ ട്രാൻസ്‌ലേറ്റർ (ഹിന്ദി) തസ്തികയിലാണ് - 202 ഒഴിവുകൾ. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ലാബ് അസിസ്റ്റന്റ് തസ്തികയിലും അവസരമുണ്ട്.

  1. ചീഫ് ലോ അസിസ്റ്റന്റ്: 22 ഒഴിവ്. ശമ്പളം: ₹44,900. യോഗ്യത: നിയമബിരുദം + 3 വർഷത്തെ പ്രവൃത്തിപരിചയം.

  2. പബ്ലിക് പ്രോസിക്യൂട്ടർ: 07 ഒഴിവ്. ശമ്പളം: ₹44,900. യോഗ്യത: ബിരുദം + നിയമബിരുദം + 5 വർഷത്തെ പ്രവൃത്തിപരിചയം.

  3. ജൂനിയർ ട്രാൻസ്‌ലേറ്റർ (ഹിന്ദി): 202 ഒഴിവ്. ശമ്പളം: ₹35,400. യോഗ്യത: ഹിന്ദി/ഇംഗ്ലീഷ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം (വിശദമായ യോഗ്യത വിജ്ഞാപനത്തിൽ കാണുക) + ട്രാൻസ്‌ലേഷൻ ഡിപ്ലോമ + 2 വർഷത്തെ പരിചയം.

  4. സീനിയർ പബ്ലിസിറ്റി ഇൻസ്പെക്ടർ: 15 ഒഴിവ്. ശമ്പളം: ₹35,400. യോഗ്യത: ബിരുദം + ജേണലിസം/PR ഡിപ്ലോമ.

  5. സ്റ്റാഫ് ആൻഡ് വെൽഫെയർ ഇൻസ്പെക്ടർ: 24 ഒഴിവ്. ശമ്പളം: ₹35,400. യോഗ്യത: ബിരുദം + ലേബർ ലോ/HR/സോഷ്യൽ വെൽഫെയറിൽ ഡിപ്ലോമ/പിജി/എൽഎൽബി.

  6. ലാബ് അസിസ്റ്റന്റ് ഗ്രേഡ്-III (കെമിസ്റ്റ് & മെറ്റലർജിസ്റ്റ്): 39 ഒഴിവ്. ശമ്പളം: ₹19,900. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി ഉൾപ്പെട്ട സയൻസ് പ്ലസ് ടു/തത്തുല്യം.

  7. സയന്റിഫിക് അസിസ്റ്റന്റ്/സൂപ്പർവൈസർ (സൈക്കോളജി): മൊത്തം 3 ഒഴിവുകൾ. യോഗ്യത: സൈക്കോളജിയിൽ പിജി + പ്രവൃത്തിപരിചയം.

പ്രായപരിധിയും ഫീസും

  • പ്രായപരിധി: 2026 ജനുവരി 01 അടിസ്ഥാനമാക്കി കണക്കാക്കും. തസ്തികയനുസരിച്ച് 18-30, 18-33, 18-40 എന്നിങ്ങനെയാണ് പ്രായപരിധി. SC/ST വിഭാഗത്തിന് 5 വർഷവും OBC (NCL) വിഭാഗത്തിന് 3 വർഷവും ഭിന്നശേഷിക്കാർക്ക് 10-15 വർഷവും ഇളവ് ലഭിക്കും.

  • അപേക്ഷാ ഫീസ്: പൊതുവിഭാഗത്തിന് 500 രൂപ (400 രൂപ തിരികെ ലഭിക്കും). വനിതകൾ, SC/ST, ഭിന്നശേഷിക്കാർ, ന്യൂനപക്ഷങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ (പരീക്ഷ എഴുതിയാൽ മുഴുവൻ തുകയും തിരികെ ലഭിക്കും).

തിരഞ്ഞെടുപ്പ് രീതി

എഴുത്തുപരീക്ഷ, ട്രാൻസ്‌ലേഷൻ ടെസ്റ്റ് (ആവശ്യമുള്ള തസ്തികകൾക്ക്), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും ആർ.ആർ.ബി വെബ്സൈറ്റുകൾ സന്ദർശിക്കുക  

Notification Click Here

Apply Online Click Here

Website Click Here

 

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...