സൈബർ ലോ, ഡാറ്റാ സുരക്ഷ, ഡിജിറ്റൽ കുറ്റകൃത്യങ്ങൾ തുടങ്ങിയ മേഖലകളിൽ വിദഗ്ധരാകാൻ ആഗ്രഹിക്കുന്നവർക്ക് ഭോപാൽ നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി (എൻഎൽഐയു) ഒരു മികച്ച അവസരം നൽകുന്നു. മാസ്റ്റർ ഓഫ് സൈബർ ലോ ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി (എംസിഎൽഐഎസ്) എന്ന രണ്ടുവർഷത്തെ പ്രോഗ്രാമിൽ ചേരാൻ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു.
പ്രധാന വിവരങ്ങൾ:
✅ യോഗ്യത: ഏതെങ്കിലും സ്ട്രീമിൽ 50% മാർക്കോടെ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ബിരുദ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
✅ തിരഞ്ഞെടുപ്പ്: അഖിലേന്ത്യാ എൻട്രൻസ് ടെസ്റ്റ് (AILET) അടിസ്ഥാനമാക്കി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കും.
✅ അവസാന തീയതി: ഏപ്രിൽ 30, 2024 വരെ എൻഎൽഐയു വെബ്സൈറ്റിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
സൈബർ സുരക്ഷയും ഡിജിറ്റൽ നിയമവും ഇന്ന് ലോകമെമ്പാടുമുള്ള ജോലി മേഖലകളിൽ ഏറ്റവും ഡിമാൻഡ് ഉള്ളതാണ്. ഈ കോഴ്സ് പൂർത്തിയാക്കിയവർക്ക് സർക്കാർ-പ്രൈവേറ്റ് സെക്ടറുകളിൽ ഉയർന്ന സാധ്യതകളുണ്ട്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam