മഹാത്മാഗാന്ധി സർവകലാശാലയുടെ (MGU) ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് മേയ് 20 വരെ ഓൺലൈൻ റജിസ്ട്രേഷൻ തുറന്നിട്ടുണ്ട്. എംഎ, എംഎസ്സി, എംടിടിഎം, എൽഎൽഎം, എംഡി, എംപിഇഎസ്, എംബിഎ തുടങ്ങിയ കോഴ്സുകളിൽ പ്രവേശനം നേടാൻ താല്പര്യമുള്ളവർ www.cat.mgu.ac.in, admission.mgu.ac.in എന്നീ വെബ്സൈറ്റുകളിൽ അപേക്ഷിക്കാം.
പ്രധാന പ്രോഗ്രാമുകൾ:
എംഎ (MA)
എംഎസ്സി (MSc)
എൽഎൽഎം (LLM)
എംബിഎ (MBA)
അപേക്ഷാ ഫീസ്:
പൊതുവിഭാഗം: ₹1200 (ഒരു പ്രോഗ്രാമിന്), ₹2400 (ഒന്നിലധികം പ്രോഗ്രാമുകൾക്ക്)
SC/ST വിഭാഗം: ₹600 (ഒരു പ്രോഗ്രാമിന്), ₹1200 (ഒന്നിലധികം പ്രോഗ്രാമുകൾക്ക്)
പ്രവേശനപരീക്ഷ:
തീയതി: മേയ് 30, 31
സെന്ററുകൾ: തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ
എംബിഎയ്ക്ക് പ്രത്യേക പ്രവേശനപരീക്ഷ ഇല്ല (MGU Common Admission Test ബാധകമല്ല).
അർഹത:
അവസാന സെമസ്റ്റർ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
എംഡി പ്രോഗ്രാമിന് യോഗ്യതാപരീക്ഷയുടെ അവസാന 2 സെമസ്റ്റർ ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
വെബ്സൈറ്റ്: cat.mgu.ac.in (എംബിഎ ഒഴികെയുള്ളവ) | admission.mgu.ac.in (എംബിഎ)
ഇമെയിൽ: cat@mgu.ac.in (സാധാരണ പ്രോഗ്രാമുകൾ), smbs@mgu.ac.in (എംബിഎ)
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
Tags:
EDUCATION