ഹയർ സെക്കണ്ടറി അദ്ധ്യാപകരാകാൻ അവസരം: SET ജൂലൈ 2025 രജിസ്ട്രേഷൻ ആരംഭിച്ചു
ഹയർ സെക്കണ്ടറിയിലും നോൺ വൊക്കേഷണൽ ഹയർ സെക്കണ്ടറിയിലും അദ്ധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET JULY 2025) രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. യോഗ്യതയുള്ളവർക്ക് ഓൺലൈനായി 2025 മെയ് 28 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
അടിസ്ഥാന യോഗ്യതകൾ
അപേക്ഷകർക്ക് ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡ് ആവശ്യമാണ്. കൂടാതെ ബി.എഡ് ബിരുദവും നിർബന്ധമാണ്. എന്നാൽ ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ് വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകൾ വിജയിച്ചവരെയും SET പരീക്ഷയ്ക്ക് പരിഗണിക്കും. എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർക്കും (പി.ഡബ്ലിയു.ഡി.) ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.
പ്രത്യേക നിർദ്ദേശങ്ങൾ
പട്ടിക വിഭാഗത്തിൽപ്പെടാത്ത പിന്നാക്ക വിഭാഗക്കാർ (നോൺ ക്രീമിലെയർ) 2024 ഏപ്രിൽ 29-നും 2025 ജൂൺ 4-നും ഇടയിൽ ലഭിച്ച സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ SET പരീക്ഷ പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവർ (പി.ഡബ്ലിയു.ഡി.) മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺലൈൻ അപേക്ഷയോടൊപ്പം 2025 ജൂൺ 2-ന് മുമ്പ് തിരുവനന്തപുരം എൽ.ബി.എസ്. സെന്ററിൽ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
SET പരീക്ഷയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ എൽ.ബി.എസ്. സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://lbsedp.lbscentre.in/ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2025 മെയ് 28 വൈകുന്നേരം 5 മണി ആണ്.
കൂടുതൽ വിവരങ്ങൾക്ക്
SET പരീക്ഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് എൽ.ബി.എസ്. സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://lbsedp.lbscentre.in/ സന്ദർശിക്കുക. അദ്ധ്യാപക നിയമനത്തിനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളോട് അധികൃതർ അഭ്യർത്ഥിക്കുന്നു.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam