പ്രസാർ ഭാരതിയുടെ കീഴിലെ ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളിൽ 410 ടെക്നിക്കൽ ഇൻ്റേൺ ഒഴിവുകൾ. എൻജിനിയറിങ് ബിരുദ/പി.ജി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസം 25,000 രൂപ സ്റ്റൈപ്പൻഡ്. അവസാന തീയതി ജൂൺ 30.
ഡൽഹി ആസ്ഥാനമായ പ്രസാർ ഭാരതിയുടെ കീഴിലുള്ള ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളിൽ 410 ടെക്നിക്കൽ ഇൻ്റേൺ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡൽഹി ഹെഡ് ഓഫീസിലും സൗത്ത്, വെസ്റ്റ്, നോർത്ത്, നോർത്ത് ഈസ്റ്റ്, ഈസ്റ്റ് സോണുകളിലുമായി ഒരു വർഷത്തെ കരാർ നിയമനമാണിത്. കേരളത്തിലെ തിരുവനന്തപുരം ആകാശവാണി, ദൂരദർശൻ കേന്ദ്രങ്ങളിലായി സൗത്ത് സോണിന് കീഴിൽ 9 ഒഴിവുകളുണ്ട്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ജൂൺ 30.
വെബ്സൈറ്റ്: www.prasarbharati.gov.in
.
യോഗ്യതയും മറ്റ് വിവരങ്ങളും
വിദ്യാഭ്യാസ യോഗ്യത: 65% മാർക്കോടെ എൻജിനിയറിങ് ബിരുദം / പി.ജി. (ഇലക്ട്രോണിക്സ്/ടെലികമ്മ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/സിവിൽ/ഐ.ടി./കമ്പ്യൂട്ടർ സയൻസ്). അവസാന വർഷ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രായം: 30 വയസ്സ് കവിയരുത്.
സ്റ്റൈപ്പൻഡ്: പ്രതിമാസം 25,000 രൂപ.
ഇന്ത്യയിലെ പൊതു പ്രക്ഷേപണ രംഗത്ത് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സാങ്കേതിക ബിരുദധാരികൾക്ക് ഇതൊരു മികച്ച അവസരമാണ്. സമയപരിധിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam