സഹകരണ സ്ഥാപനങ്ങളിൽ ക്ലറിക്കൽ തസ്തികകളിലേക്ക് യോഗ്യത നൽകുന്ന 12 മാസത്തെ എച്ച്.ഡി.സി. & ബി.എം. കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 15. ബിരുദധാരികൾക്ക് അവസരം.
സഹകരണ സ്ഥാപനങ്ങളിൽ ക്ലറിക്കൽ തലം മുതൽ മുകളിലേക്കുള്ള തസ്തികകളിലെ നിയമനത്തിനു സഹായിക്കുന്ന 12 മാസത്തെ 'ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ ആൻഡ് ബിസിനസ് മാനേജ്മെൻ്റ്' (എച്ച്.ഡി.സി. & ബി.എം.) പ്രോഗ്രാമിന് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഈ പ്രോഗ്രാമിന് കേരള സർക്കാരിൻ്റെയും പി.എസ്.സി.യുടെയും, കോഓപ്പറേറ്റീവ് സർവീസ് പരീക്ഷാ ബോർഡിൻ്റെയും അംഗീകാരമുണ്ട്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 ജൂലൈ 15 വൈകിട്ട് 5 മണി.
വെബ്സൈറ്റ്: www.scu.kerala.gov.in
.
യോഗ്യതയും പ്രവേശന രീതിയും
പൊതുവിഭാഗം: ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തുല്യയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 2025 ജൂൺ ഒന്നിന് 40 വയസ്സ് കവിയരുത്. പട്ടിക/ഒ.ബി.സി. വിഭാഗക്കാർക്ക് യഥാക്രമം 45/43 വയസ്സ് വരെയാകാം. ബിരുദ പ്രോഗ്രാമിലെ എല്ലാ സെമസ്റ്ററുകളിലെയും മൊത്തം മാർക്ക് നോക്കിയാണ് റാങ്കിങ് നിശ്ചയിക്കുന്നത്. പി.ജി.ക്കാർക്ക് ഗ്രേസ് മാർക്ക് ലഭിക്കും.
സഹകരണ സംഘം ജീവനക്കാർ: സഹകരണ സംഘങ്ങളിലെ ജീവനക്കാർക്കുള്ള സീറ്റുകളിൽ 2025 ജൂൺ ഒന്നിന് ഒരു വർഷത്തെ എങ്കിലും ഫുൾ സർവീസുള്ള സ്ഥിരം ജീവനക്കാർക്കാണ് പ്രവേശനം. സേവനദൈർഘ്യം അടിസ്ഥാനമാക്കിയാണ് ഇവരുടെ റാങ്കുകൾ നിശ്ചയിക്കുന്നത്. ഈ വിഭാഗക്കാർക്ക് പ്രായപരിധിയില്ല.
അപേക്ഷാ ഫീസും കോഴ്സ് ഫീസും
അപേക്ഷാ ഫീസ്:
പൊതുവിഭാഗം: 250 രൂപ.
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്: 350 രൂപ.
പട്ടികവിഭാഗങ്ങളിൽ നിന്നുള്ളവർക്ക്: 85 രൂപ.
കോഴ്സ് ഫീ: 23,990 രൂപ. ഇതിൽ 15,340 രൂപ തുടക്കത്തിൽ അടയ്ക്കണം. പരീക്ഷാ ഫീസ് പുറമെയായിരിക്കും.
പരിശീലന കോളേജുകൾ (പഠന സൗകര്യം)
സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ഈ പ്രോഗ്രാം 13 സഹകരണ പരിശീലന കോളജുകളിലായി ലഭ്യമാണ്. പ്രധാന കേന്ദ്രങ്ങൾ താഴെ നൽകുന്നു:
കുറവൻകോണം, തിരുവനന്തപുരം (ഫോൺ: 9961445003)
അവനൂർ, കൊട്ടാരക്കര (ഫോൺ: 9946385533)
ആറന്മുള (ഫോൺ: 9447654471)
ചേർത്തല (ഫോൺ: 8281218029)
തിരുനക്കര, കോട്ടയം (സ്വകാര്യ മാനേജ്‌മെൻ്റ്, പകുതി സീറ്റ് മാനേജ്മെൻ്റ് ക്വോട്ട: 8547842852)
പാലാ, കോട്ടയം (ഫോൺ: 7510899359)
വടക്കൻ പറവൂർ, എറണാകുളം (ഫോൺ: 9447077511)
അയ്യന്തോൾ, തൃശൂർ (ഫോൺ: 9495950404)
പാലക്കാട് (ഫോൺ: 9745287895)
കൊച്ചി (ഫോൺ: 9846079940)
തളി, കോഴിക്കോട് (ഫോൺ: 8921136974)
മണ്ണയാട്, തലശ്ശേരി (ഫോൺ: 9495756653)
കാഞ്ഞങ്ങാട് (ഫോൺ: 9495102455)
സഹകരണ മേഖലയിൽ ഒരു കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്സ് വലിയ മുതൽക്കൂട്ടാണ്
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam