Trending

മൈസൂരു റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്സുകൾക്ക് ജൂൺ 17 വരെ അപേക്ഷിക്കാം!



എൻസിഇആർടിയുടെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ മൈസൂരു റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 4 വർഷത്തെ ഇന്റഗ്രേറ്റഡ് ബി.എഡ്., 6 വർഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്സി എഡ് പ്രോഗ്രാം, 2 വർഷത്തെ ബി.എഡ്., എം.എഡ്. എന്നീ കോഴ്സുകളിലേക്ക് ജൂൺ 17 വരെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കാവുന്ന കോഴ്സുകൾ

 * 4 വർഷ ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് സയൻസ് ആൻഡ് ബാച്ചിലർ ഓഫ് എജ്യുക്കേഷൻ (B.Sc. B.Ed.)
   * യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് (PCM) അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ബോട്ടണി & സുവോളജി (CBZ) വിഷയങ്ങളോടെ 50% മാർക്കോടെയുള്ള പ്ലസ് ടു/പി.യു.സി. അല്ലെങ്കിൽ തത്തുല്യം.

 * 4 വർഷ ഇന്റഗ്രേറ്റഡ് ബാച്ചിലർ ഓഫ് ആർട്സ് ആൻഡ് ബാച്ചിലർ ഓഫ് എജ്യുക്കേഷൻ (B.A. B.Ed.)
   * യോഗ്യത: ആർട്സ്/കൊമേഴ്സ്/സയൻസ് സ്ട്രീമിൽ 50% മാർക്കോടെയുള്ള പ്ലസ് ടു/പി.യു.സി. അല്ലെങ്കിൽ തത്തുല്യം.

 * 6 വർഷ ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് സയൻസ് എജ്യുക്കേഷൻ (M.Sc.Ed) (ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്)
   * യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളോടെ 50% മാർക്കോടെയുള്ള പ്ലസ് ടു/പി.യു.സി. അല്ലെങ്കിൽ തത്തുല്യം.

 * 2 വർഷ ബാച്ചിലർ ഓഫ് എജ്യുക്കേഷൻ ഇൻ സയൻസ് ആൻഡ് മാത്സ് (B.Ed. Science & Maths) & ഇംഗ്ലീഷ് & സോഷ്യൽ സയൻസ് (B.Ed. English & Social Science)
   * യോഗ്യത: ബി.എ./ബി.എസ്സി./ബി.ടെക്./ബി.ഇ. (സയൻസ് & മാത്സ്)/എം.എ./എം.എസ്സി. എന്നിവയിൽ 50% മാർക്കോടെയുള്ള വിജയം.
 * 2 വർഷ മാസ്റ്റർ ഓഫ് എജ്യുക്കേഷൻ (M.Ed.)
   * യോഗ്യത: ബി.എഡ്./ബി.എ.ബി.എഡ്./ബി.എസ്സി.ബി.എഡ്./ബി.എ.എഡ്./ബി.എസ്സി.എഡ്, എം.എസ്സി.എഡ് (ആർട്സ്/സയൻസ് വിഷയങ്ങളിൽ ബിരുദമുള്ളവർക്ക്) എന്നിവയിൽ 50% മാർക്കോടെയുള്ള വിജയം.

പ്രധാന വിവരങ്ങൾ:
എസ്.സി, എസ്.ടി, പി.ഡബ്ല്യു.ഡി. വിഭാഗക്കാർക്ക് 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്. ഗവൺമെന്റ് ഓഫ് ഇന്ത്യയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് എസ്.സി., എസ്.ടി., ഒ.ബി.സി., പി.ഡബ്ല്യു.ഡി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് എല്ലാ പ്രോഗ്രാമുകളിലും സംവരണം ലഭ്യം. ഈ പ്രോഗ്രാമുകളെല്ലാം മൈസൂരു യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും എൻ.സി.ടി.ഇ. അംഗീകാരമുള്ളതുമാണ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും സന്ദർശിക്കുക:

സഹായത്തിനായി ബന്ധപ്പെടുക:
ഫോൺ:
022-61306271
0821 - 2514095
0821 - 2515665
(തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 10:00 മുതൽ വൈകുന്നേരം 05:00 വരെ)
ഇമെയിൽ:
principal@riemysore.ac.in


പരമാവധി ഷെയർ ചെയ്യുക. മികച്ച അവസരം തേടുന്ന ആർക്കെങ്കിലും ഉപകാരപ്പെടും

📱ദിവസവും പുതിയ തൊഴിൽ-വിദ്യഭ്യാസ വാർത്തകൾ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക

📱ഇന്നത്തെ ദിനപത്രങ്ങളിലെ പ്രധാന വിദ്യാഭ്യാസ വാർത്തകളറിയാൻ ചാനലിൽ ചെയ്യുക👇🏻

നിങ്ങളുടെ സ്ഥാപനത്തിന്റെ തൊഴിൽ/ വിദ്യാഭ്യാസ വാർത്തകളും പരസ്യങ്ങളും നൽകാൻ മെസ്സേജ് ചെയ്യൂ: http://wa.me/918289996900


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...