ഈ അധ്യയനവർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം. . ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെൻ്റിനുശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിൽ ജൂലൈ 9 ന് പ്രസിദ്ധീകരിക്കും.
ഇതുവരെ പ്രവേശനം ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റു ലഭ്യത മനസ്സിലാക്കി ജൂലൈ 11ന് വൈകിട്ട് 4 മണിക്ക് മുൻപായി അപേക്ഷ പുതുക്കി നൽകണം.
പട്ടികയിലെ സ്‌കൂൾ/കോമ്പിനേഷൻ മാത്രമേ ഓപ്‌ഷനുകളായി തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളു. അപേക്ഷ പുതുക്കാത്തവരെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെൻ്റിന് പരിഗണിക്കില്ല.
▪️ ആർക്കൊക്കെ അപേക്ഷിക്കാം ?
അപേക്ഷിച്ചിട്ടും അലോട്ട്‌മെൻ്റ് ലഭിക്കാത്തവർ, ഇതുവരെ അപേക്ഷിക്കാത്തവർ, തെറ്റായ വിവരങ്ങൾ നൽകിയതുമൂലം പ്രവേശനം നിരാകരിക്കപ്പെട്ടവർ എന്നിവർക്ക് രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻ്റിന് അപേക്ഷ സമർപ്പിക്കാം.
▪️ അപേക്ഷ നൽകാൻ സാധിക്കാത്തവർ ആരെല്ലാം?
നിലവിൽ പ്രവേശനം നേടിക്കഴിഞ്ഞവർക്കും, പ്രവേശനം ലഭിച്ചിട്ടും ഹാജരാകാത്തവർക്കും(Non-join), പ്രവേശനം നേടിയശേഷം TC വാങ്ങിയവർക്കും അപേക്ഷ നൽകാൻ സാധിക്കില്ല.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam