തിരുവനന്തപുരം: 2025 ലെ എഞ്ചിനീയറിംഗ്, ഫാർമസി കോഴ്സുകളിലേയ്ക്കുള്ള (കീം 2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക് അർഹരായവരുടെ താത്കാലിക ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
▪️ പരാതികൾ അറിയിക്കേണ്ട വിധം: താത്കാലിക കാറ്റഗറി ലിസ്റ്റ് സംബന്ധിച്ച് സാധുവായ പരാതികൾ കീം ആപ്ലിക്കേഷൻ നമ്പർ, പേര് എന്നിവ ഉൾപ്പെടെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന 2025 ജൂലൈ 10, വൈകുന്നേരം 05.00 മണിക്കകം അറിയിക്കേണ്ടതാണ്.
▪️ കൂടുതൽ വിവരങ്ങൾക്ക്: വിശദവിവരങ്ങൾക്കായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
ഹെൽപ് ലൈൻ നമ്പർ: 0471 - 2332120, 2338487
വെബ്സൈറ്റ്:
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam