Trending

കോളേജ് വിദ്യാർഥികൾക്ക് സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്: ഇപ്പോൾ അപേക്ഷിക്കാം, ഒക്ടോബർ 31 അവസാന തീയതി!

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളേജ്, സർവകലാശാല വിദ്യാർഥികൾക്ക് നൽകുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിനായുള്ള (ഫ്രഷ്/റിന്യൂവൽ) അപേക്ഷകൾ ഓൺലൈനായി ക്ഷണിച്ചു. 2025-26 അധ്യയന വർഷത്തേക്കുള്ള ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31 ആണ്.


ആർക്കൊക്കെ അപേക്ഷിക്കാം?

  • കേരളാ സ്റ്റേറ്റ് ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി ബോർഡുകൾ നടത്തിയ 2025-ലെ 12-ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി വിജയിച്ചവരായിരിക്കണം.

  • ഏതെങ്കിലും റെഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

  • പ്രായം 18-നും 25-നും ഇടയിലായിരിക്കണം.

  • കറസ്പോണ്ടൻസ് കോഴ്സ്, വിദൂര വിദ്യാഭ്യാസം, ഡിപ്ലോമ കോഴ്സ് എന്നിവയ്ക്ക് ചേർന്നവർക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല.


എങ്ങനെ അപേക്ഷിക്കാം?

അപേക്ഷകർ നാഷണൽ സ്കോളർഷിപ്പ് പോർട്ടലായ www.scholarship.gov.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം


കൂടുതൽ വിവരങ്ങൾ

സ്കോളർഷിപ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.collegiateedu.kerala.gov.in , www.dcescholarship.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 9447096580 എന്ന നമ്പറിൽ ബന്ധപ്പെടുകയോ centralsectorscholarship@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുകയോ ചെയ്യാം.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...