കേരളത്തിലെ എൻജിനീയറിങ് റാങ്ക് പട്ടിക നിർണ്ണയിക്കുന്ന രീതിയിൽ സുപ്രധാന മാറ്റങ്ങൾ വരുന്നു. പ്ലസ് ടു പരീക്ഷയിൽ മാത്‌സിന് ഉയർന്ന മാർക്ക് നേടുന്നവർക്ക് ഇനി റാങ്ക് പട്ടികയിൽ കൂടുതൽ മുൻതൂക്കം ലഭിക്കും.
മാത്‌സിന് ഇരട്ട വെയിറ്റേജ്
എൻജിനീയറിങ് പ്രവേശനത്തിനായി പ്ലസ് ടു ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളുടെ മാർക്കാണ് പ്രവേശന പരീക്ഷാ സ്കോറിനൊപ്പം പരിഗണിക്കുന്നത്. ഈ മൂന്ന് വിഷയങ്ങളുടെയും ആകെ മാർക്ക് 300-ൽ ആയിരിക്കും കണക്കാക്കുക. ഇതിൽ, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാർക്ക് 5:3:2 എന്ന അനുപാതത്തിലായിരിക്കും പരിഗണിക്കുക. അതായത്, 300-ൽ മാത്‌സിന്റെ മാർക്ക് 150 വെയിറ്റേജോടെയും ഫിസിക്സ് മാർക്ക് 90 വെയിറ്റേജിലും കെമിസ്ട്രി 60 വെയിറ്റേജിലും ആയിരിക്കും പരിഗണിക്കുക.
പ്രവേശന പരീക്ഷയിലും മാത്‌സിന് നിലവിൽ 5:3:2 എന്ന അനുപാതത്തിൽ വെയിറ്റേജുണ്ട്. 150 ചോദ്യങ്ങളുള്ള പ്രവേശന പരീക്ഷയിൽ 75 ചോദ്യങ്ങളും മാത്സിൽ നിന്നാണ്, 45 ചോദ്യങ്ങൾ ഫിസിക്സിൽ നിന്നും 30 ചോദ്യങ്ങൾ കെമിസ്ട്രിയിൽ നിന്നുമാണ്. പ്ലസ് ടു മാർക്കിനും മാത്‌സിന് ഉയർന്ന വെയിറ്റേജ് നൽകുന്നതോടെ എൻജിനീയറിങ് പഠനത്തിന് മികവുള്ള വിദ്യാർഥികളെ കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇതോടെ മാത്‌സിന് റാങ്ക് പട്ടികയിൽ ഇരട്ട വെയിറ്റേജ് ലഭിക്കും.
എൻജിനീയറിങ് മാർക്ക് സമീകരണത്തിനായി പുതിയ രീതി കൊണ്ടുവന്നതോടെ, നേരത്തെ മാർക്ക് നിശ്ചയിക്കാൻ ഉപയോഗിച്ചിരുന്ന 'ഗ്ലോബൽ മീൻ', 'സ്റ്റാൻഡേർഡ് ഡീവിയേഷൻ' എന്നീ മാനകങ്ങൾ ഒഴിവാക്കി. ഇതിന് പകരം, വിദ്യാർഥികൾ പ്ലസ് ടു പരീക്ഷ പാസായ ബോർഡുകളിൽ നിന്നും ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് എന്നിവയുടെ ഏറ്റവും ഉയർന്ന മാർക്കായിരിക്കും ശേഖരിക്കുക. മൂന്ന് വിഷയങ്ങളിലും വ്യത്യസ്ത ബോർഡുകളിൽ നേടിയ ഏറ്റവും ഉയർന്ന മാർക്ക് തുല്യമായി പരിഗണിക്കും.
പരീക്ഷയുടെ നിലവാരം ഉയർന്നതു കാരണം ഉയർന്ന മാർക്ക് കുറഞ്ഞുനിൽക്കുന്ന ബോർഡുകളിൽ പഠിച്ച വിദ്യാർഥികൾക്ക് സമീകരണത്തിൽ നേരിയ വർധനവുണ്ടാകും. എന്നാൽ, ഉയർന്ന മാർക്കുള്ള ബോർഡിലെ കുട്ടികൾക്ക് ലഭിച്ച മാർക്കിൽ കുറവുണ്ടാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam