Trending

ഇന്ത്യൻ ബാങ്കിൽ 1500 അപ്രൻ്റിസ് ഒഴിവുകൾ: കേരളത്തിൽ 44 അവസരങ്ങൾ!


ഇന്ത്യൻ ബാങ്കിൽ ബിരുദധാരികൾക്കായി 1500 അപ്രൻ്റിസ് ഒഴിവുകൾ. കേരളത്തിൽ 44 ഒഴിവുകൾ. ഓഗസ്റ്റ് 7 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

 ഇന്ത്യൻ ബാങ്കിൽ അപ്രൻ്റിസ്ഷിപ്പ് ചെയ്യാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് സുവർണ്ണാവസരം! രാജ്യത്തുടനീളം 1500 അപ്രൻ്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ മാത്രം 44 ഒഴിവുകളുണ്ട്. 

◼️ ഇന്ത്യൻ ബാങ്ക് അപ്രൻ്റിസ്ഷിപ്പ് 2025: പ്രധാന വിവരങ്ങൾ

▪️ സ്ഥാപനം: ഇന്ത്യൻ ബാങ്ക് 

▪️ തസ്തിക: അപ്രൻ്റിസ് (Apprentice) 

▪️ ആകെ ഒഴിവുകൾ: 1500 

▪️ കേരളത്തിലെ ഒഴിവുകൾ: 44 

▪️ പരിശീലന കാലാവധി: ഒരു വർഷം


◼️ സ്റ്റൈപ്പൻഡ് വിവരങ്ങൾ

▪️ റൂറൽ/സെമി അർബൻ: ₹12,000 രൂപ പ്രതിമാസം 

▪️ അർബൻ/മെട്രോ: ₹15,000 രൂപ പ്രതിമാസം


◼️ യോഗ്യതയും പ്രായപരിധിയും

▪️ വിദ്യാഭ്യാസ യോഗ്യത: ബിരുദം. 2021 ഏപ്രിൽ 1-ന് ശേഷം യോഗ്യത നേടിയവരാകണം. 

▪️ അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. 

▪️ പ്രായം (2025 ജൂലൈ 1 അടിസ്ഥാനമാക്കി): 20-28 വയസ്സ്. 

▪️ പ്രായപരിധിയിൽ ഇളവ്: 

▪️ പട്ടികവിഭാഗത്തിന്: 5 വർഷം 

▪️ മറ്റ് പിന്നാക്ക വിഭാഗക്കാർക്ക്: 3 വർഷം 

▪️ ഭിന്നശേഷിക്കാർക്ക്: 10 വർഷം 

▪️ വിധവകൾക്കും വിവാഹമോചിതരായ സ്ത്രീകൾക്കും ഇളവുണ്ട്.


◼️ തിരഞ്ഞെടുപ്പ് പ്രക്രിയ

തിരഞ്ഞെടുപ്പ് ഓൺലൈൻ പരീക്ഷയുടെയും പ്രാദേശിക ഭാഷാ പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും.

▪️ ഓൺലൈൻ പരീക്ഷ: ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ. 

▪️ വിഷയങ്ങൾ: ജനറൽ ഫിനാൻഷ്യൽ അവെയർനെസ്, ജനറൽ ഇംഗ്ലിഷ്, റീസണിങ് ആപ്റ്റിറ്റ്യൂഡ് & കമ്പ്യൂട്ടർ നോളജ്, ക്വാണ്ടിറ്റേറ്റിവ് ആപ്റ്റിറ്റ്യൂഡ്. 

▪️ പ്രാദേശിക ഭാഷാ പരീക്ഷ: 8/10/12 ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചതിൻ്റെ രേഖ ഹാജരാക്കുന്നവർക്ക് ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് ബാധകമല്ല. 

▪️ പരീക്ഷാ കേന്ദ്രങ്ങൾ (കേരളത്തിൽ): കൊച്ചി, തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, തൃശൂർ.


◼️ അപേക്ഷാ ഫീസ്

▪️ ഫീസ്: ₹800 രൂപ. 

▪️ അർഹരായ വിഭാഗങ്ങൾക്ക് ഇളവുണ്ട്. 

▪️ ഓൺലൈനായി ഫീസ് അടയ്ക്കാം.


◼️ അപേക്ഷാ രീതിയും അവസാന തീയതിയും

ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

▪️ അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഓഗസ്റ്റ് 7. 

▪️ അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: www.indianbank.in എന്ന ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റും സന്ദർശിക്കുക.

ബാങ്കിംഗ് മേഖലയിൽ പ്രവർത്തിപരിചയം നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് ഇതൊരു മികച്ച അവസരമാണ്.


English Summary:

Indian Bank has announced 1500 Apprentice vacancies nationwide, including 44 in Kerala. Graduates (post-April 1, 2021) proficient in the local language can apply. The age limit is 20-28 (with relaxations). Monthly stipends are ₹12,000 (rural/semi-urban) and ₹15,000 (urban/metro). Selection involves an online exam and a local language test. The application fee is ₹800 (fee exemption for eligible categories). Apply online by August 7, 2025, via nats.education.gov.in and indianbank.in.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...