കേരളത്തിലെ പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻ്റ് ഫലം ജൂലൈ 25-ന് (നാളെ) പ്രസിദ്ധീകരിക്കും. പ്രവേശനം ജൂലൈ 28 വരെ. ഫീസ് വിവരങ്ങൾ, സ്പോട്ട് അഡ്മിഷൻ അറിയിപ്പുകൾ.
ഹയർ സെക്കൻ്ററി പ്രവേശനത്തിനായുള്ള പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്മെൻ്റ് ഫലം നാളെ (ജൂലൈ 25, 2025) പ്രസിദ്ധീകരിക്കും. സംസ്ഥാനത്തെ വിവിധ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിലെ ഏകജാലക സംവിധാനം വഴിയുള്ള ഹയർ സെക്കൻ്ററി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഈ അലോട്ട്മെൻ്റ് വഴി മാറ്റം ലഭിക്കുന്നവർക്ക് ജൂലൈ 25 മുതൽ 28 വരെ പ്രവേശനം നേടാം.
◼️ അലോട്ട്‌മെൻ്റ് ഫലം, പ്രവേശനം, പ്രധാന തീയതികൾ
▪️ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിക്കുന്ന തീയതി: 2025 ജൂലൈ 25, രാവിലെ 10 മണി മുതൽ.
▪️ പ്രവേശനം ആരംഭിക്കുന്ന തീയതി: 2025 ജൂലൈ 25 രാവിലെ 10 മണി മുതൽ.
▪️ പ്രവേശനം നേടാനുള്ള അവസാന തീയതി: 2025 ജൂലൈ 28.
▪️ അലോട്ട്മെൻ്റ് പരിശോധിക്കാൻ:
▪️ ബന്ധപ്പെടാനുള്ള വിവരങ്ങൾ: 0471-2529855, 0471-2529856, 0471-2529857.
◼️ സ്കൂൾ/കോമ്പിനേഷൻ മാറ്റം ലഭിച്ചവർ ശ്രദ്ധിക്കുക: ഫീസ് വിവരങ്ങൾ
മാറ്റം ലഭിച്ച വിദ്യാർത്ഥികൾ ഫീസ് അടയ്‌ക്കേണ്ട രീതി വ്യത്യസ്തമാണ്.
▪️ നിലവിലെ സ്കൂളിൽത്തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ചവർ: ▪️ പുതിയ കോമ്പിനേഷനിൽ അടയ്‌ക്കേണ്ട അധിക ഫീസ് മാത്രം ഒടുക്കിയാൽ മതിയാകും.
▪️ ഒരേ കോമ്പിനേഷനിൽ മറ്റൊരു സ്കൂളിലേക്ക് മാറ്റം കിട്ടിയവർ: ▪️ പുതുതായി ഫീസ് ഒന്നും തന്നെ ഒടുക്കേണ്ടതില്ല. കോഷൻ ഡെപ്പോസിറ്റ്, പി.ടി.എ. ഫണ്ട് എന്നിവ പുതുതായി ഒടുക്കേണ്ടി വരും.
▪️ പുതിയൊരു സ്കൂളിൽ പുതിയൊരു കോമ്പിനേഷനിൽ പ്രവേശനം കിട്ടിയവർ: ▪️ പുതിയ കോമ്പിനേഷനിൽ അടയ്‌ക്കേണ്ട അധിക ഫീസ്, കോഷൻ ഡെപ്പോസിറ്റ്, പി.ടി.എ. ഫണ്ട് എന്നിവ ഒടുക്കേണ്ടതാണ്.
പ്രധാന നിർദ്ദേശങ്ങൾ:
▪️ സ്കൂൾ മാറ്റം ലഭിച്ച് പുതിയ സ്കൂളിൽ പ്രവേശനം നേടുന്ന വിദ്യാർത്ഥികളിൽ നിന്നും ബന്ധപ്പെട്ട പ്രിൻസിപ്പൽമാർ, ആദ്യം പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ ഫീസിൻ്റെ രസീത് വാങ്ങി സൂക്ഷിക്കേണ്ടതും, അധിക ഫീസിനത്തിൽ വരുന്ന തുക മാത്രം വീണ്ടും ഒടുക്കാൻ നിർദ്ദേശിക്കേണ്ടതുമാണ്.
▪️ സ്കൂൾ മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് അവർ നിലവിൽ പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ കോഷൻ ഡെപ്പോസിറ്റ്, പി.ടി.എ. ഫണ്ട് എന്നിവ സമയബന്ധിതമായി തിരികെ നൽകേണ്ടതാണ്.
പ്രവേശനം നേടുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി അലോട്ട്മെൻ്റ് ലഭിച്ച സ്കൂളിൽ ഹാജരാകണം.
◼️ സ്പോട്ട് അഡ്മിഷൻ വിവരങ്ങൾ
നിലവിൽ പ്രവേശനം ലഭിക്കാത്ത വിദ്യാർത്ഥികൾക്കായി സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫറിന് ശേഷമുള്ള ഒഴിവുകൾ മെറിറ്റടിസ്ഥാനത്തിലുള്ള സ്പോട്ട് അഡ്മിഷനായി വിശദ നിർദ്ദേശം ഉൾപ്പെടെ ജൂലൈ 29-ന് പ്രസിദ്ധീകരിക്കും.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam