എക്സൈസ് ഇൻസ്പെക്ടർ, അസിസ്റ്റൻ്റ് സർജൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ഉൾപ്പെടെ 67 തസ്തികകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) പുതിയ വിജ്ഞാപനം പുറത്തിറക്കാൻ ഒരുങ്ങുന്നു. പി.എസ്.സി. യോഗം അംഗീകരിച്ച ഈ വിജ്ഞാപനങ്ങൾ ജൂലൈ 31-ലെ ഗസറ്റിൽ പ്രസിദ്ധീകരിക്കും. അതിനുശേഷം ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 3 ആയിരിക്കും.
പ്രധാന തസ്തികകളും അവസരങ്ങളും
പുതിയ വിജ്ഞാപനങ്ങളിൽ ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം, ജില്ലാതലം), സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം, ജില്ലാതലം), എൻ.സി.എ വിജ്ഞാപനങ്ങൾ എന്നിവ ഉൾപ്പെടുന്നു.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ പ്രൊഫസർ ഇൻ ഹോമിയോപ്പതിക് ഫാർമസി
ആരോഗ്യ വകുപ്പിൽ അസിസ്റ്റൻ്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇൻ ഇംഗ്ലീഷ് (തസ്തികമാറ്റം മുഖേന), മാത്തമാറ്റിക്സ് (തസ്തികമാറ്റം മുഖേന)
മരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)
ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ അസിസ്റ്റൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ഹോമിയോ)
ഹോമിയോപ്പതി വകുപ്പിൽ മെഡിക്കൽ ഓഫീസർ (തസ്തികമാറ്റം മുഖേന)
കെമിക്കൽ എക്സാമിനേഴ്‌സ് ലബോറട്ടറിയിൽ സയൻ്റിഫിക് ഓഫീസർ
സ്റ്റേറ്റ് ആർക്കൈവ്സിൽ അസിസ്റ്റൻ്റ് കൺസർവേഷൻ ഓഫീസർ, പ്രിസർവേഷൻ സൂപ്പർവൈസർ
എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (നേരിട്ടും തസ്തികമാറ്റം മുഖേനയും)
ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ജിയോഫിസിക്കൽ അസിസ്റ്റൻ്റ്
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ
സ്റ്റേറ്റ് കോ-ഓപ്പറേറ്റിവ് ബാങ്ക് ലിമിറ്റഡിൽ ലാ ഓഫീസർ
ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റൻ്റ് (വിഷ)
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ ബി കിപ്പിങ് ഫീൽഡ് മാൻ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ ടൂൾ ആൻഡ് ഡൈ മേക്കിങ്
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻ്റർപ്രൈസസ് ലിമിറ്റഡിൽ പ്യൂൺ/വാച്ച്‌മാൻ (കെ.എസ്.എഫ്.ഇ ലിമിറ്റഡിലെ പാർട്ട് ടൈം ജീവനക്കാരിൽനിന്നു മാത്രം)
കേരള ടൂറിസം ഡിവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓഫീസ് അസിസ്റ്റൻ്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും)
മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഫിനാൻസ് അസിസ്റ്റൻ്റ്
ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ ടിക്കറ്റ് ഇഷ്യൂർ കം മാസ്റ്റർ
കേരള സെറാമിക്സ് ലിമിറ്റഡിൽ ഗാർഡ്.
ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രി-പ്രൈമറി ടീച്ചർ
പാലക്കാട് ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്കൂൾ ടീച്ചർ (തമിഴ് മീഡിയം)
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (ഹൈസ്കൂൾ)
തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചർ (യു.പി.എസ്) മലയാളം മീഡിയം
തിരുവനന്തപുരം ജില്ലാ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റം മുഖേനയും)
തിരുവനന്തപുരം ജില്ലാ അച്ചടിവകുപ്പിൽ കോപ്പി ഹോൾഡർ (ഹിന്ദി തമിഴ്)
വിവിധ ജില്ലകളിൽ വനം-വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (നേരിട്ടും തസ്തികമാറ്റം മുഖേനയും)
വിവിധ ജില്ലകളിൽ ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസിൽ വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി)
വിവിധ ജില്ലകളിൽ അച്ചടിവകുപ്പിൽ ബൈൻഡർ
തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി)
കണ്ണൂർ ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്.
സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം)
ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (പട്ടികവർഗം)
വാട്ടർ അതോറിറ്റിയിൽ ഡിവിഷണൽ അക്കൗണ്ട്സ് ഓഫീസർ (പട്ടികവർഗം)
പോലീസ് സർവീസിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി) (പട്ടികവർഗം)
മരാമത്ത് വകുപ്പിൽ മൂന്നാംഗ്രേഡ് ഓവർസിയർ (സിവിൽ) (പട്ടികജാതി/പട്ടികവർഗം)
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എൻജിനിയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3 (പട്ടികജാതി, പട്ടികവർഗം).
സ്പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ലാതലം)
വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് (പട്ടികവർഗം).
ഇതിനുപുറമെ വിവിധ തസ്തികകളിൽ എൻ.സി.എ വിജ്ഞാപനങ്ങളും പി.എസ്.സി. പുറത്തിറക്കും. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ജൂലൈ 31-ലെ ഗസറ്റിൽ വരുന്ന വിജ്ഞാപനം വിശദമായി വായിച്ച് മനസ്സിലാക്കേണ്ടതാണ്.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam