Trending

വ്യോമസേനയിൽ അഗ്നിവീർ: പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം!

 

ഇന്ത്യൻ എയർഫോഴ്സിലേക്ക് അഗ്നിവീർ (അഗ്നിവീർ വായു 02/2026) തിരഞ്ഞെടുപ്പിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. രാജ്യസേവനം ലക്ഷ്യമിടുന്ന പുരുഷന്മാർക്കും വനിതകൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. അവിവാഹിതരായ അപേക്ഷകർക്ക് ജൂലൈ 11 മുതൽ agnipathivayu.cdac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31, 2025 ആണ്.


ആർക്കൊക്കെ അപേക്ഷിക്കാം? യോഗ്യതാ മാനദണ്ഡങ്ങൾ

വിദ്യാഭ്യാസ യോഗ്യത:

  • കുറഞ്ഞത് 50% മാർക്കോടെ പ്ലസ്ടു/തത്തുല്യം പാസായിരിക്കണം.

  • അല്ലെങ്കിൽ, കുറഞ്ഞത് 50% മാർക്കോടെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ഓട്ടോമൊബൈൽ/കമ്പ്യൂട്ടർ സയൻസ്/ഇൻസ്ട്രുമെൻ്റേഷൻ ടെക്നോളജി/ഇൻഫർമേഷൻ ടെക്നോളജിയിൽ ത്രിവത്സര ഡിപ്ലോമ.

  • അല്ലെങ്കിൽ, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ നോൺ-വൊക്കേഷണൽ വിഷയങ്ങൾ ഉൾപ്പെട്ട വൊക്കേഷണൽ കോഴ്സ് കുറഞ്ഞത് 50% മാർക്കോടെ പാസായിരിക്കണം.

  • എല്ലാ അപേക്ഷകർക്കും പ്ലസ്ടു/ഡിപ്ലോമ/വൊക്കേഷണൽ കോഴ്സിൽ ഇംഗ്ലീഷിന് മാത്രമായി 50% മാർക്ക് ഉണ്ടായിരിക്കണം. ഇംഗ്ലീഷ് ഉൾപ്പെടാത്ത ഡിപ്ലോമ/വൊക്കേഷണൽ കോഴ്സ് പഠിച്ചവർ പത്താം ക്ലാസിലോ പ്ലസ്ടുവിലോ ഇംഗ്ലീഷിന് 50% മാർക്ക് നേടിയിരിക്കണം.

  • പ്ലസ്ടുവിന് സയൻസ് വിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കാം. സയൻസ് വിഷയങ്ങൾ പഠിച്ചവർക്ക് ഫിസിക്സ്, മാത്‌സ് എന്നിവയ്ക്ക് 50% മാർക്ക് നിർബന്ധമാണ്.

പ്രായം:

  • 21 വയസ്സ് കവിയരുത്.

  • അപേക്ഷകർ 2005 ജൂലൈ 2-നും 2009 ജനുവരി 2-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

ശാരീരിക യോഗ്യത:

  • ഉയരം (പുരുഷൻ/വനിത): 152 സെൻ്റിമീറ്റർ.

  • നെഞ്ചളവ് (പുരുഷൻ): 77 സെ.മീ., 5 സെ.മീ. വികാസം.

  • അപേക്ഷകർക്ക് പ്രായത്തിനും ഉയരത്തിനും അനുസരിച്ച തൂക്കവും സാധാരണനിലയിലുള്ള കാഴ്ചശക്തിയും കേൾവിശക്തിയും ഉണ്ടായിരിക്കണം.


തിരഞ്ഞെടുപ്പ് പ്രക്രിയയും ശമ്പളവും

തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, കായികക്ഷമതാ പരീക്ഷ (ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് - PFT), അഡാപ്റ്റബിലിറ്റി ടെസ്റ്റ്, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

  • സയൻസ് വിഷയക്കാർക്കും അല്ലാത്തവർക്കും വേവ്വേറെയായിരിക്കും എഴുത്തുപരീക്ഷ.

  • തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്കുണ്ടായിരിക്കും.

  • പി.എഫ്.ടിക്ക് രണ്ട് ഘട്ടങ്ങളുണ്ട്:

    • ഒന്നാം ഘട്ടം: 1.6 കി.മി ദൂരം പുരുഷന്മാർ 7 മിനിറ്റിനുള്ളിലും വനിതകൾ 8 മിനിറ്റിനുള്ളിലും ഓടണം.

    • രണ്ടാം ഘട്ടം: പുഷ്-അപ്‌സ് (പുരുഷന്മാർക്ക് മാത്രം), സിറ്റ്-അപ്‌സ്, സ്ക്വാറ്റ്സ് എന്നിവ.

ശമ്പളം/സേവാനിധി പാക്കേജ്: 

  • നാല് വർഷത്തെ സർവീസിൽ പ്രതിമാസ ശമ്പളം ഒന്നാംവർഷം ₹30,000, രണ്ടാം വർഷം ₹33,000, മൂന്നാം വർഷം ₹36,500, നാലാം വർഷം ₹40,000 എന്നിങ്ങനെയാണ്. ഇതിൽ ഓരോ മാസവും 30% തുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് നീക്കിവെച്ച് ബാക്കിയുള്ള തുകയാണ് നൽകുക. 
  • നിക്ഷേപിക്കുന്ന തുകയ്ക്ക് തുല്യമായ തുക സർക്കാരും പാക്കേജിലേക്ക് നിക്ഷേപിക്കും. സർവീസ് കാലാവധി കഴിയുമ്പോൾ രണ്ട് വിഹിതവും ചേർത്ത് ഏകദേശം ₹10.04 ലക്ഷം രൂപ സേവാനിധി പാക്കേജായി ലഭിക്കും. കൂടാതെ, ₹48 ലക്ഷം രൂപയുടെ നോൺ-കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് കവറേജിനും അർഹതയുണ്ടായിരിക്കും.

അപേക്ഷാ ഫീസ്: ₹550 രൂപയും ജി.എസ്.ടി.യും ഓൺലൈനായി അടയ്ക്കണം.


അപേക്ഷിക്കേണ്ട രീതി

അപേക്ഷ ഓൺലൈൻ രജിസ്ട്രേഷൻ മുഖേനയാണ് സമർപ്പിക്കേണ്ടത്. ഏറ്റവും പുതിയ ഫോട്ടോ (കളർ), യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഒപ്പ്, ഇടതു കൈയിലെ വിരലടയാളം എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിശദമായ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://agnipathivayu.cdac.in സന്ദർശിക്കുക.

പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...