Trending

കേന്ദ്രസർവീസിൽ 3131 അവസരം: പ്ലസ്‌ടുക്കാർക്ക് CHSL പരീക്ഷയ്ക്ക് അപേക്ഷിക്കാം!


പന്ത്രണ്ടാം ക്ലാസ് പാസായവർക്ക് കേന്ദ്ര ഗവൺമെന്റ് സർവീസിൽ ജോലി നേടാൻ മികച്ച അവസരം. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്.എസ്.സി.) കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ (സി.എച്ച്.എസ്.എൽ - CHSL) പരീക്ഷയ്ക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. എൽ.ഡി. ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലേക്കാണ് നിയമനം. നിലവിൽ 3131 ഒഴിവുകളാണുള്ളത്, ഇത് ഭാവിയിൽ വർദ്ധിക്കാൻ സാധ്യതയുണ്ട്.


പ്രധാന തീയതികൾ

  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്നത്: 2025 ജൂൺ 23

  • ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജൂലൈ 18 (രാത്രി 11 മണി വരെ)

  • ഓൺലൈൻ ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി: 2025 ജൂലൈ 19 (രാത്രി 11 മണി വരെ)

  • അപേക്ഷാ ഫോം തിരുത്തുന്നതിനുള്ള വിൻഡോ: 2025 ജൂലൈ 23 മുതൽ 24 വരെ (രാത്രി 11 മണി വരെ)

  • ടയർ-I കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ: 2025 സെപ്റ്റംബർ 8 മുതൽ 18 വരെ

  • ടയർ-II കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ: 2026 ഫെബ്രുവരി/മാർച്ച്


തസ്തികകളും ശമ്പളവും

  • എൽ.ഡി. ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: ₹19,900 - ₹63,200 രൂപ (ലെവൽ 2)

  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ₹25,500 - ₹81,100 രൂപ (ലെവൽ 4), ₹29,200 - ₹92,300 രൂപ (ലെവൽ 5)


യോഗ്യതയും പ്രായപരിധിയും

  • വിദ്യാഭ്യാസ യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം/തത്തുല്യമാണ് അടിസ്ഥാന യോഗ്യത. ഉപഭോക്തൃകാര്യ-ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിലെയും സാംസ്കാരിക മന്ത്രാലയത്തിലെയും എസ്.എസ്.സി.യിലെയും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ മാത്തമാറ്റിക്സ് ഉൾപ്പെട്ട സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് വിജയിച്ചവരായിരിക്കണം. പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാമെങ്കിലും, അവർ 2026 ജനുവരി 1-നോ അതിനു മുൻപോ പാസാകണം.

  • പ്രായം: 2026 ജനുവരി 1-ന് 18-27 വയസ്സ് (അപേക്ഷകർ 02.01.1999-ന് മുൻപോ 01.01.2008-ന് ശേഷമോ ജനിച്ചവരാവാൻ പാടില്ല).

പ്രായപരിധി ഇളവുകൾ

  • എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 5 വർഷം.

  • ഒ.ബി.സി. വിഭാഗക്കാർക്ക് 3 വർഷം.

  • ഭിന്നശേഷിക്കാർക്ക്: ജനറൽ -10 വർഷം, ഒ.ബി.സി -13 വർഷം, എസ്.സി./എസ്.ടി. -15 വർഷം.

  • വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 35 വയസ്സുവരെ (എസ്.സി./എസ്.ടി. -40 വയസ്സുവരെ) അപേക്ഷിക്കാം.

  • വിമുക്തഭടന്മാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.


അപേക്ഷാ ഫീസ്

വനിതകൾക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും ഫീസ് ഇല്ല. മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം. ജൂലൈ 19 വരെ ഫീസ് അടയ്ക്കാൻ സാധിക്കും.


പരീക്ഷാ രീതി

ടയർ-I, ടയർ-II എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ നടത്തും.

ടയർ-I പരീക്ഷ

  • ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് മാതൃകയിലായിരിക്കും.

  • ഇംഗ്ലീഷ് ലാംഗ്വേജ് (ബേസിക് നോളജ്), ജനറൽ ഇൻ്റലിജൻസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (ബേസിക് അരിത്മെറ്റിക് സ്കിൽ), ജനറൽ അവേർനെസ് എന്നിവയെ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.

  • ഓരോ വിഭാഗത്തിലും 25 ചോദ്യങ്ങൾ വീതം, പരമാവധി 50 മാർക്ക്.

  • ഒരു മണിക്കൂറാണ് പരീക്ഷാ സമയം (എഴുത്ത് സഹായം ആവശ്യമുള്ളവർക്ക് 80 മിനിറ്റ്).

  • ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളം ഉൾപ്പെടെയുള്ള വിവിധ പ്രാദേശിക ഭാഷകളിലും ചോദ്യങ്ങൾ ലഭിക്കും.

  • തെറ്റുത്തരത്തിന് 0.50 നെഗറ്റീവ് മാർക്കുണ്ടായിരിക്കും.

ടയർ-I പരീക്ഷയിൽ നിന്ന് നിശ്ചിത എണ്ണം ഉദ്യോഗാർത്ഥികളെ ടയർ-II പരീക്ഷയിലേക്ക് തിരഞ്ഞെടുക്കും. തസ്തിക അനുസരിച്ച് സ്കിൽ ടെസ്റ്റ്/ടൈപ്പിങ് ടെസ്റ്റ്/കമ്പ്യൂട്ടർ നോളജ് ടെസ്റ്റ് എന്നിവകൂടി ഉൾപ്പെട്ടതായിരിക്കും ടയർ-II പരീക്ഷ. പരീക്ഷകളുടെ വിശദമായ സിലബസ് വിജ്ഞാപനത്തിൽ ലഭ്യമാണ്.


പരീക്ഷാ കേന്ദ്രങ്ങൾ

ബെംഗളൂരു ആസ്ഥാനമായുള്ള കെ.കെ.ആർ. റീജണിലാണ് കേരളവും കർണാടകയും ലക്ഷദ്വീപും ഉൾപ്പെടുന്നത്. കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, കണ്ണൂർ എന്നിവിടങ്ങളിലും ലക്ഷദ്വീപിലെ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ഒരാൾക്ക് മൂന്ന് പരീക്ഷാ കേന്ദ്രങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ തിരഞ്ഞെടുക്കാം, പിന്നീട് മാറ്റാനാവില്ല.


അപേക്ഷ സമർപ്പിക്കാൻ

https://ssc.gov.in വഴി ഒറ്റത്തവണ രജിസ്ട്രേഷൻ (ഒ.ടി.ആർ - OTR) നടത്തിയശേഷം ഓൺലൈനായി അപേക്ഷിക്കണം. 'My SSC' എന്ന മൊബൈൽ ആപ്പ് വഴിയും അപേക്ഷിക്കാൻ സൗകര്യമുണ്ടാകും. അപേക്ഷയോടൊപ്പം ഒപ്പ്, ലൈവ് ഫോട്ടോ എന്നിവ വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള മാതൃകയിൽ അപ്‌ലോഡ് ചെയ്യണം.

വിശദ വിവരങ്ങൾക്കായി www.ssckkr.kar.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സഹായത്തിനായി 18003093063 (ടോൾ ഫ്രീ) എന്ന നമ്പറിൽ ബന്ധപ്പെടാം.


പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam

Post a Comment

Thank You for Messege, We will back you soon....

Previous Post Next Post
എന്തെങ്കിലും അറിയാനുണ്ടോ..? ഞങ്ങളോട് WhatsApp ൽ സംസാരിക്കൂ
ഞങ്ങൾ എന്ത് സഹായമാണ് നൽകേണ്ടത് ...
ചോദിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...