റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴിൽ ലെയ്‌സൺ ഓഫീസർ തസ്തികയിലേക്ക് പുതിയ റിക്രൂട്ട്‌മെൻ്റ് വിജ്ഞാപനം പുറത്തിറക്കി. ആകെ നാല് ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് റിസർവ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 14 ആണ്.
തസ്തികയും ഒഴിവുകളും: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലെയ്‌സൺ ഓഫീസർ റിക്രൂട്ട്‌മെൻ്റ് വഴി ആകെ 04 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ മൂന്ന് വർഷത്തേക്കുള്ള കരാർ കാലാവധിയിലാണ് നിയമനം നടക്കുക.
പ്രായപരിധി: 2025 ജൂലൈ 01 അടിസ്ഥാനമാക്കി, 50 വയസ്സിനും 63 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം.
വിദ്യാഭ്യാസ യോഗ്യത:
അംഗീകൃത സർവകലാശാലയിൽ നിന്ന് ബാച്ചിലർ ബിരുദം നേടിയിരിക്കണം.
പൊതുമേഖലാ ബാങ്കുകളിലോ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിലോ ലെയ്‌സൺ അല്ലെങ്കിൽ പ്രോട്ടോക്കോൾ ചുമതലകളിൽ ജോലി ചെയ്ത് പരിചയമുള്ളവരായിരിക്കണം.
ശമ്പളം: ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ₹1,64,800 രൂപ മുതൽ ₹2,73,500 രൂപ വരെ ശമ്പളം ലഭിക്കും. ഇതിനു പുറമെ യാത്രാ അലവൻസ്, ഭക്ഷണ അലവൻസ് തുടങ്ങി മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
അപേക്ഷിക്കേണ്ട വിധം:
യോഗ്യരായ ഉദ്യോഗാർത്ഥികൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ