കോളേജുകളിലെ പാഠ്യേതര പ്രവർത്തനങ്ങളായിരുന്ന എൻ.സി.സി.യും എൻ.എസ്.എസ്സും ഇനി നാലുവർഷ ബിരുദ കോഴ്സുകളുടെ ഭാഗമാകും. യു.ജി.സി. മാർഗ്ഗനിർദ്ദേശമനുസരിച്ച് മൂന്ന് ക്രെഡിറ്റുകളുള്ള മൂല്യവർദ്ധിത കോഴ്സുകളായാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോളേജുകളിൽ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായിരുന്ന എൻ.സി.സി.യും എൻ.എസ്.എസ്സും ഇനി നാലുവർഷ ബിരുദത്തിലെ കോഴ്സുകളായി മാറുന്നു. യു.ജി.സി. മാർഗനിർദേശമനുസരിച്ചാണ് ഈ മാറ്റം. എൻ.സി.സി.യും എൻ.എസ്.എസ്സും മൂന്ന് ക്രെഡിറ്റുകൾ വീതമുള്ള മൂല്യവർധിത കോഴ്സുകളാക്കി മാറ്റാനാണ് തീരുമാനം. എൻ.സി.സി. കോഴ്സിന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ പ്രത്യേക മാർഗരേഖ തയ്യാറാക്കി. എൻ.എസ്.എസ്സിനുള്ള മാർഗരേഖ ബന്ധപ്പെട്ട വിഭാഗം തയ്യാറാക്കി സർവകലാശാലകൾക്കു കൈമാറും.
📚 കോഴ്സ് ഘടന
നാലുവർഷ ബിരുദത്തിൽ 2-3 വർഷത്തിനുള്ളിൽ പൂർത്തിയാക്കാവുന്ന വിധമാണ് കോഴ്സ് ഘടന.
നാലാം സെമസ്റ്ററിലോ ആറാം സെമസ്റ്ററിലോ കോഴ്സ് പൂർത്തീകരിച്ചാൽ മതി.
ക്രെഡിറ്റ് നൽകുന്നത് ആറാം സെമസ്റ്ററിലായിരിക്കും.
🎯 എൻ.സി.സി. മാർഗ്ഗരേഖയുടെ ലക്ഷ്യങ്ങൾ
അച്ചടക്കം, കായികക്ഷമത, സേവന സന്നദ്ധത, വ്യക്തിത്വവികാസം, നേതൃപാടവം, അപായഘട്ടങ്ങളെ അഭിമുഖീകരിക്കൽ തുടങ്ങിയ ശേഷികൾ വിദ്യാർത്ഥികൾക്ക് ആർജിക്കാനാവും വിധമാണ് എൻ.സി.സി. മാർഗരേഖ തയ്യാറാക്കിയിരിക്കുന്നത്. പരേഡും പരിശീലനവും ഇപ്പോഴത്തെ നിലയിൽ തുടരും. എൻ.സി.സി.യുടെ ഓരോ പ്രവർത്തനഘട്ടവും ഒരു കോഴ്സ് ഘടനയിലേക്കു മാറ്റാവുന്ന തരത്തിലാണ് അഴിച്ചുപണി.
📈 മൂല്യനിർണയം (100 മാർക്കിൽ)
സിദ്ധാന്തം: 30 മാർക്ക്
പ്രയോഗം: 30 മാർക്ക്
ക്യാമ്പ് പങ്കാളിത്തം: 20 മാർക്ക്
പരിസ്ഥിതി-സാമൂഹിക പ്രവർത്തനങ്ങൾ: 15 മാർക്ക്
ഹാജർ, അച്ചടക്കം: 5 മാർക്ക്
രക്തദാനവും ശുചിത്വ ഭാരതയജ്ഞവും സാമൂഹിക സേവനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
യോഗ, വൃക്ഷത്തൈ നടീൽ, ഗതാഗത ബോധവത്കരണം തുടങ്ങിയവ പ്രാക്ടിക്കലിലും ഉൾപ്പെടുത്തി.
📖 സിദ്ധാന്ത പാഠങ്ങൾ (തിയറി)
ദുരന്തനിവാരണം, പ്രഥമ ശുശ്രൂഷ, സർക്കാരിന്റെ സാമൂഹികവികസന പദ്ധതികളുടെ നിർവഹണം, വ്യക്തിത്വവികാസം, ദേശീയ പ്രതിബദ്ധത, കാലാവസ്ഥാ വ്യതിയാനം, ജലസംരക്ഷണം, മഴവെള്ള സംഭരണം.
🤸♀️ പ്രായോഗിക പാഠങ്ങൾ (പ്രാക്ടിക്കൽ)
ഡ്രിൽ, പരിശീലനം, ക്യാമ്പ് പങ്കാളിത്തം, ശുചീകരണ യജ്ഞം, യോഗ, കായികക്ഷമത, രക്തദാനം.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam