🆑 കൊച്ചിയിലുള്ള സി.എസ്.ഐ.ആർ - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി (CSIR-NIO) റീജിയണൽ സെന്ററിൽ അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് നേരിട്ടുള്ള ഇന്റർവ്യൂവിൽ (Walk-In Interview) പങ്കെടുക്കാം.
📅 ഇന്റർവ്യൂ വിവരങ്ങൾ
- തീയതി: 2026 ജനുവരി 22.
- സമയം: രാവിലെ 09:00 AM.
- സ്ഥലം: CSIR-NIO Regional Centre, Dr. Salim Ali Road, Near ICAR CMFRI HQ, Kochi.
🎓 ഒഴിവുകളും യോഗ്യതയും
1. ഗ്രാജ്വേറ്റ് (ഡിഗ്രി) അപ്രന്റിസ് (Stipend: ₹9,000/month)
- ഓഷ്യാനോഗ്രഫി (7 ഒഴിവുകൾ): സയൻസ് വിഷയത്തിൽ ബിരുദം (B.Sc).
- ജനറൽ അഡ്മിനിസ്ട്രേഷൻ (4 ഒഴിവുകൾ): ഏതെങ്കിലും വിഷയത്തിൽ ബിരുദം (BA/B.Sc/B.Com etc.).
2. ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ് (Stipend: ₹8,000/month)
- സിവിൽ എൻജിനീയറിങ്: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
- ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്: EEE ഡിപ്ലോമ.
- കമ്പ്യൂട്ടർ എൻജിനീയറിങ്: കമ്പ്യൂട്ടർ എൻജിനീയറിങ്/ IT ഡിപ്ലോമ.
⚠️ ശ്രദ്ധിക്കുക
ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് മുൻപായി ഉദ്യോഗാർത്ഥികൾ NATS പോർട്ടലിൽ (https://nats.education.gov.in/) രജിസ്റ്റർ ചെയ്തിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.nio.res.in
