2025-26 അധ്യയന വർഷത്തെ എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. ജനുവരി 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
ഈ വർഷം മുതൽ സ്കോളർഷിപ്പ് പരീക്ഷകളുടെ പേരിൽ മാറ്റം വരുത്തിയിട്ടുണ്ട്.
എൽ.എസ്.എസ് (LSS): സി.എം. കിഡ്‌സ് സ്കോളർഷിപ്പ് എൽപി പരീക്ഷ.
യു.എസ്.എസ് (USS): സി.എം. കിഡ്‌സ്
സ്കോളർഷിപ്പ് യുപി പരീക്ഷ.
പരീക്ഷാ തീയതിയും സമയവും
രണ്ട് വിഭാഗം പരീക്ഷകളും 2026 ഫെബ്രുവരി 26-ന് നടക്കും.
| പേപ്പർ I | രാവിലെ 10.00 മുതൽ 12.00 വരെ |
| പേപ്പർ II | ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ |
യോഗ്യത ആർക്കൊക്കെ?
1. എൽ.പി വിഭാഗം (Class 4):
* പൊതുവിദ്യാലയങ്ങളിൽ (ഗവ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ്) നാലാം ക്ലാസ്സിൽ പഠിക്കുന്നവർ.
* മലയാളം, ഇംഗ്ലീഷ്, ഗണിതം, പരിസര പഠനം എന്നീ വിഷയങ്ങളിൽ നിശ്ചിത യോഗ്യത നേടിയിരിക്കണം.
* ഇവയിൽ ഏതെങ്കിലും ഒരു വിഷയത്തിൽ മാത്രം 'ബി' ഗ്രേഡ് ഉള്ള കുട്ടികൾക്ക്, ഉപജില്ലാതല മേളകളിൽ (ശാസ്ത്രം, ഗണിതം, പ്രവൃത്തിപരിചയം, കല, കായികം തുടങ്ങിയവ) 'എ' ഗ്രേഡോ, 'ബി' ഗ്രേഡോ, ഒന്നാം സ്ഥാനമോ ലഭിച്ചിട്ടുണ്ടെങ്കിൽ പരീക്ഷ എഴുതാം.
2. യു.പി വിഭാഗം (Class 7):
* കേരളത്തിലെ ഗവൺമെൻറ്/എയ്‌ഡഡ്/അംഗീകൃത അൺ-എയ്‌ഡഡ് വിദ്യാലയങ്ങളിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.
അപേക്ഷിക്കേണ്ട വിധം
കുട്ടികൾക്ക് പരീക്ഷാ ഫീസ് ഇല്ല. അർഹതയുള്ള കുട്ടികളുടെ വിവരങ്ങൾ സ്‌കൂൾ പ്രധാനാധ്യാപകൻ (Headmaster) വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം.
രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്കൂളുമായി ബന്ധപ്പെട്ട് ഉറപ്പുവരുത്തുക.
ഹെൽപ്പ് ഡെസ്ക്: 0471-2546832, 0471-2546833.
രങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ
ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇
📱https://bn1.short.gy/CareerLokam
