രാജ്യസേവനം ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് ഇന്ത്യൻ നാവികസേനയിൽ (Indian Navy) സുവർണ്ണാവസരം. ഷോർട്ട് സർവീസ് കമ്മീഷൻ (SSC) ഓഫീസർ തസ്തികയിലെ 260 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.
പ്രത്യേകം ശ്രദ്ധിക്കുക: അപേക്ഷകർക്ക് എഴുത്തുപരീക്ഷ ഉണ്ടായിരിക്കുന്നതല്ല. യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ നേരിട്ട് എസ്.എസ്.ബി (SSB) ഇന്റർവ്യൂവിന് വിളിക്കും.
ഒഴിവുകൾ (വിഭാഗം തിരിച്ച്)
ആകെ 260 ഒഴിവുകളാണുള്ളത്.
എക്സിക്യൂട്ടീവ് ബ്രാഞ്ച്: 76 ( ജനറൽ സർവീസ്/ഹൈഡ്രോ) + പൈലറ്റ് (25) + ഒബ്‌സർവർ (20) + എയർ ട്രാഫിക് കൺട്രോളർ (18) + ലോജിസ്റ്റിക്സ് (10).
എഡ്യൂക്കേഷൻ ബ്രാഞ്ച്: 07 ഒഴിവുകൾ.
ടെക്നിക്കൽ ബ്രാഞ്ച്: എഞ്ചിനീയറിംഗ് (42), ഇലക്ട്രിക്കൽ (38), സബ്മറൈൻ ടെക് (16), നേവൽ കൺസ്ട്രക്റ്റർ തുടങ്ങിയവ.
ശമ്പളം
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സബ് ലെഫ്റ്റനന്റ് (Sub Lieutenant) പദവിയിൽ തുടക്കത്തിൽ തന്നെ ഏകദേശം 1,25,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. കൂടാതെ പൈലറ്റ്/ഒബ്‌സർവർ/സബ്മറൈൻ അലവൻസുകളും ലഭിക്കും.
യോഗ്യത
എഞ്ചിനീയറിംഗ്/ഇലക്ട്രിക്കൽ: 60% മാർക്കോടെ ബി.ഇ/ബി.ടെക്.
ലോജിസ്റ്റിക്സ്: ബി.ടെക് / എം.ബി.എ / ബി.എസ്.സി + പി.ജി ഡിപ്ലോമ / എം.സി.എ.
എഡ്യൂക്കേഷൻ: എം.എസ്.സി (മാത്‌സ്/ഫിസിക്സ്) / എം.ടെക് (നിശ്ചിത വിഷയങ്ങളിൽ).
പ്രായപരിധി
പൊതുവെ 2002 ജനുവരി 2-നും 2007 ജൂലൈ 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. (തസ്തിക അനുസരിച്ച് ചെറിയ മാറ്റങ്ങളുണ്ട്, വിജ്ഞാപനം പരിശോധിക്കുക).
അപേക്ഷിക്കേണ്ട വിധം
ഇന്ത്യൻ നേവിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.joinindiannavy.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: സൗജന്യം (ഫീസില്ല).
അപേക്ഷ തുടങ്ങുന്നത്: 2026 ജനുവരി 24.
അവസാന തീയതി: 2026 ഫെബ്രുവരി 24.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
