കേരളത്തിലെ വിവിധ ദേവസ്വം ബോർഡുകളിലായി ഒഴിവുള്ള 56 തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് (KDRB) അപേക്ഷ ക്ഷണിച്ചു. തിരുവിതാംകൂർ, കൊച്ചിൻ, ഗുരുവായൂർ, കൂടൽമാണിക്യം ദേവസ്വങ്ങളിലാണ് ഒഴിവുകൾ. ഹിന്ദു മതവിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം.
ഒഴിവുകൾ ഉള്ള ബോർഡുകൾ
തിരുവിതാംകൂർ ദേവസ്വം ബോർഡ്
കൊച്ചിൻ ദേവസ്വം ബോർഡ്
ഗുരുവായൂർ ദേവസ്വം
കൂടൽമാണിക്യം ദേവസ്വം
പ്രധാന തസ്തികകളും ശമ്പളവും
വിവിധ തസ്തികകളിലായി 19,000 രൂപ മുതൽ 1,15,300 രൂപ വരെയാണ് ശമ്പള സ്കെയിൽ.
അസിസ്റ്റന്റ് എൻജിനീയർ (സിവിൽ/ഇലക്ട്രിക്കൽ): ₹55,200 - ₹1,15,300 (കൊച്ചിൻ & ഗുരുവായൂർ ദേവസ്വം).
സ്ട്രോങ് റൂം ഗാർഡ്: ₹26,500 - ₹60,700 (തിരുവിതാംകൂർ ദേവസ്വം).
എൽ.ഡി ക്ലാർക്ക് (NCA): ₹26,500 - ₹60,700 (ഗുരുവായൂർ ദേവസ്വം).
വാച്ച്‌മാൻ: ₹23,000 - ₹50,200.
ക്ഷേത്ര കലകൾ: ചെണ്ട, തകിൽ, നാദസ്വരം തുടങ്ങിയ തസ്തികകളിലും ഒഴിവുകളുണ്ട്.
മറ്റ് തസ്തികകൾ: നഴ്സിംഗ് അസിസ്റ്റന്റ്, പെയിന്റർ, ക്ലീനർ തുടങ്ങിയവ.
(ചില തസ്തികകൾ സംവരണ വിഭാഗങ്ങൾക്കുള്ള (NCA) ഒഴിവുകളാണ്. വിജ്ഞാപനം വിശദമായി പരിശോധിക്കുക).
പ്രായപരിധി
തസ്തികകൾക്കനുസരിച്ച് 18-36, 18-39, 18-41, 18-45 എന്നിങ്ങനെയാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. നിയമാനുസൃതമായ ഇളവുകൾ ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kdrb.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷമാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി: 2026 ജനുവരി 29.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
.jpg)