ഇന്ത്യൻ വ്യോമസേനയിൽ (Indian Air Force) അഗ്നിവീർ വായു (Agniveer Vayu Intake 01/2027) ബാച്ചിലേക്കുള്ള തിരഞ്ഞെടുപ്പിന് വിജ്ഞാപനം പുറത്തിറക്കി. പ്ലസ് ടു അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ള അവിവാഹിതരായ ഉദ്യോഗാർത്ഥികൾക്ക് (ആൺ/പെൺ) അപേക്ഷിക്കാം.
പ്രധാന തീയതികൾ
അപേക്ഷ തുടങ്ങുന്നത്: 2026 ജനുവരി 12.
അവസാന തീയതി: 2026 ഫെബ്രുവരി 01.
ഓൺലൈൻ പരീക്ഷ: 2026 മാർച്ച് 30, 31 തീയതികളിൽ.
യോഗ്യത
സയൻസ് വിഭാഗം: മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളോടെ പ്ലസ് ടു (50% മാർക്ക്) അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/കമ്പ്യൂട്ടർ സയൻസ് തുടങ്ങിയവയിൽ 3 വർഷത്തെ ഡിപ്ലോമ (50% മാർക്ക്).
സയൻസ് ഇതര വിഭാഗം: ഏതെങ്കിലും വിഷയത്തിൽ 50% മാർക്കോടെ പ്ലസ് ടു വിജയിച്ചവർക്കും അപേക്ഷിക്കാം. ഇംഗ്ലീഷ് വിഷയത്തിന് 50% മാർക്ക് നിർബന്ധമാണ്.
പ്രായപരിധി
2006 ജനുവരി 01-നും 2009 ജൂലൈ 01-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
ശമ്പളവും ആനുകൂല്യങ്ങളും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം ₹30,000 മുതൽ ₹40,000 വരെ ശമ്പളം ലഭിക്കും. 4 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുമ്പോൾ 'സേവാ നിധി' പാക്കേജ് ആയി ഏകദേശം 10.04 ലക്ഷം രൂപ (പലിശ പുറമെ) ലഭിക്കും.
തിരഞ്ഞെടുപ്പ് രീതി
ഘട്ടം 1: ഓൺലൈൻ പരീക്ഷ. ഘട്ടം 2: ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ് (1.6 കി.മീ ഓട്ടം, പുഷ്-അപ്പ്, സിറ്റ്-അപ്പ് തുടങ്ങിയവ). ഘട്ടം 3: മെഡിക്കൽ പരിശോധന.
അപേക്ഷിക്കേണ്ട വിധം
ഇന്ത്യൻ എയർഫോഴ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ്: ₹550 + GST.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
