ആരോഗ്യകേരളം (നാഷണൽ ഹെൽത്ത് മിഷൻ) എറണാകുളം ജില്ലയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ ഇന്റർവ്യൂ (Walk-in Interview) നടത്തുന്നു. മെഡിക്കൽ ഓഫീസർ, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ തസ്തികകളിലേക്കാണ് നിയമനം.
തസ്തികകളും യോഗ്യതയും
മെഡിക്കൽ ഓഫീസർ (Medical Officer):
യോഗ്യത: എം.ബി.ബി.എസ് (MBBS) ബിരുദവും, ടി.സി.എം.സി (TCMC) രജിസ്ട്രേഷനും.
ശമ്പളം: ₹50,000 രൂപ.
സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ (Specialist MO):
വിഭാഗങ്ങൾ: ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, സൈക്യാട്രി.
യോഗ്യത: എം.ബി.ബി.എസ് + ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ഡിപ്ലോമ + ടി.സി.എം.സി രജിസ്ട്രേഷൻ.
ശമ്പളം: ₹78,000 രൂപ.
പ്രായപരിധി & ഫീസ്
പ്രായപരിധി: 2026 ജനുവരി 1-ന് 62 വയസ്സ് കവിയരുത്.
അപേക്ഷാ ഫീസ്: 250 രൂപ. (ബാങ്ക് അക്കൗണ്ടിലേക്ക് ജനുവരി 27-ന് മുൻപായി അടയ്ക്കണം. GPay സൗകര്യമുണ്ട്. വിവരങ്ങൾ വിജ്ഞാപനത്തിലുണ്ട്).
ഇന്റർവ്യൂ വിവരങ്ങൾ
തീയതി: 2026 ജനുവരി 27 (ചൊവ്വ).
സമയം: രാവിലെ 10.00 മണി.
സ്ഥലം: കോൺഫറൻസ് ഹാൾ, ജനറൽ ആശുപത്രി (General Hospital), എറണാകുളം.
ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം കൃത്യസമയത്ത് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in സന്ദർശിക്കുക.
പുതിയ തൊഴിൽ അവസരങ്ങളും വിദ്യഭ്യാസ വാർത്തകളും ദിവസവും അറിയാൻ ഇപ്പോൾ തന്നെ WнaтѕAρρ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ..👇 📱https://bn1.short.gy/CareerLokam
